HOME
DETAILS

ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികമേധാവികളുടെയും ശാസ്ത്രജ്ഞരുടെയും മയ്യിത്തുകള്‍ ഖബറടക്കി; ഇങ്ക്വിലാബ് ചത്വരത്തിലേക്ക് ഒഴുകിയെത്തിയത് പതിനായരങ്ങള്‍

  
Muqthar
June 29 2025 | 02:06 AM

Iran holds state funeral for top commanders scientists killed by Israel attack

തെഹ്‌റാന്‍: ഇസ്‌റാഈലുമായുള്ള 12 ദിവസത്തെ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും ഉള്‍പ്പെടെ 60 പേരുടെ ഖബറടക്കം ഔദ്യോഗിക ബഹുമതികളോടെ നടത്തി. ഇതില്‍ 4 സ്ത്രീകളുടെയും നാലു കുട്ടികളുടെയും മൃതദേഹങ്ങള്‍ ഉള്‍പ്പെടും.
ദേശീയ പതാക പുതച്ച മൃതദേഹങ്ങള്‍ തെഹ്‌റാനിലെ ഇങ്ക്വിലാബ് ചത്വരത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. കറുത്തവസ്ത്രം ധരിച്ച നൂറുകണക്കിനാളുകള്‍ മൃതദേഹത്തെ അനുഗമിച്ചു. 12 ദിവസത്തെ യുദ്ധത്തില്‍ ഇറാനില്‍ 627 പേരാണ് ആകെ കൊല്ലപ്പെട്ടത്. 

 

2025-06-2908:06:91.suprabhaatham-news.png
 
 

രക്തസാക്ഷികളെ അവസാനമായി കാണാനും പരിപാടിയില്‍ പങ്കെടുക്കാനും ആഹ്വാനംചെയ്ത് സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകപ്രചാരണം നടന്നിരുന്നു. ബസിലും മെട്രോയിലും സൗജന്യ യാത്രാ സൗകര്യവും ഒരുക്കിയിരുന്നു.

ഇറാന്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഗേരിയാണ് ഇന്നലെ ഖബറടക്കിയവരില്‍ ഏറ്റവും ഉയര്‍ന്ന പദവി അലങ്കരിച്ച ഉദ്യോഗസ്ഥന്‍. അദ്ദേഹത്തിന്റെ ഭാര്യയും മകളും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവരെ അടുത്തടുത്താണ് ഖബറടക്കിയത്.

ഇസ്!ലാമിക് റവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡര്‍ ഇന്‍ ചീഫ് ഹുസൈന്‍ സലാമി, ആണവ ശാസ്ത്രജ്ഞന്‍ മുഹമ്മദ് മെഹ്ദി തെഹ്‌റാന്‍ഞ്ചി, ആസാദ് യൂനിവേഴിസിറ്റി വി.സി എന്നിവരുടെയും ഖബറടക്കം നടന്നു. ചടങ്ങുകളില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, ആയത്തുല്ല അലി ഖാംനഇയുടെ ഉപദേശകന്‍ റിയര്‍ അഡ്മിറല്‍ അലി ശംഖാനി എന്നിവരും പങ്കെടുത്തു. ശംഖാനിക്ക് ഇസ്‌റാഈല്‍ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.

 

2025-06-2908:06:19.suprabhaatham-news.png
 
 

ആയിരങ്ങളാണ് ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത്. ശനിയാഴ്ച രാവിലെ 8ന് പൊതുദര്‍ശനം തുടങ്ങിയിരുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുടെ മേധാവിയായിരുന്നു കൊല്ലപ്പെട്ട റവല്യൂഷനറി ഗാര്‍ഡ് ചീഫ് ജനറല്‍ ഹുസൈന്‍ സലാമി. ആസാദി സ്ട്രീറ്റില്‍ തടിച്ചുകൂടിയവര്‍ അമേരിക്കയ്ക്കും ഇസ്‌റാഈലിനും മരണമെന്ന മുദ്രാവാക്യം മുഴക്കി.

അതേസമയം, ഇറാന്റെ ആക്രമണം താങ്ങാന്‍ ശേഷിയില്ലാതായപ്പോള്‍ ഇസ്‌റാഈല്‍ ഡാഡിയുടെ അടുത്തേക്ക് ഓടിയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ പരിഹാസം. ഇറാന്‍ ജനതയുടെ ശക്തി നേരിടാനാകാതെ ഇസ്‌റാഈലിന് ഡാഡിയുടെ അടുത്തേക്ക് ഓടുകയല്ലാതെ മറ്റു വഴികളുണ്ടായിരുന്നില്ലെന്നും തങ്ങളുടെ യഥാര്‍ഥ ശക്തി വെളിപ്പെടുത്താന്‍ തങ്ങള്‍ക്ക് മടിയില്ലെന്നും അബ്ബാസ് അരഗാച്ചി പറഞ്ഞു.

 

2025-06-2908:06:12.suprabhaatham-news.png
 
 

ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ അപമാനകരമായ വിധത്തില്‍ കൊല്ലപ്പെടാതിരുന്നത് തന്റെ ശ്രമംകൊണ്ടാണെന്ന് നേരത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇത്തരം പ്രസ്താവന നടത്തുമ്പോള്‍ ട്രംപ് ശൈലി മാറ്റം വരുത്തണമെന്നും ഖാംനഇ കോടികള്‍ ആദരിക്കുന്ന വ്യക്തിത്വമാണെന്നും അദ്ദേഹത്തെ മാനിക്കണമെന്നും അരഗാച്ചി പറഞ്ഞു.

യുദ്ധത്തില്‍ ഇറാന്‍ ജയിച്ചെന്ന് വെള്ളിയാഴ്ച ഖാംനഇ പറഞ്ഞിരുന്നു. ഇത് ട്രംപ് തള്ളി. ഇറാന്‍ സ്റ്റേറ്റ് ടി.വിയില്‍ ഖാംനഇയുടെ നേരത്തെ റെക്കോര്‍ഡ് ചെയ്ത പ്രസ്താവനയാണ് സംപ്രേഷണം ചെയ്തത്. അമേരിക്കയുടെ മുഖത്തേറ്റ പ്രഹരമാണ് ഖത്തര്‍ വ്യോമതാവളത്തിനു നേരെ നടന്ന ആക്രമണമെന്നും ഖാംനഇ പറഞ്ഞിരുന്നു.

Tens of thousands of people have lined the streets in Iran’s capital, Tehran, as the country held a funeral service for military commanders, nuclear scientists and some civilians killed in Israeli attacks earlier this month.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെളിച്ചെണ്ണ വില റെക്കോഡ് ഉയരത്തിൽ: ഓണത്തിന് 600 കടക്കുമെന്ന് ആശങ്കയിൽ വ്യാപാരികൾ

Kerala
  •  a day ago
No Image

കോട്ടയം ജയിലിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a day ago
No Image

സർക്കാർ ആശുപത്രികളിൽ മരുന്നു ക്ഷാമം രൂക്ഷം: പ്രതിപക്ഷ നേതാവിന്റെ വിമർശനം

Kerala
  •  a day ago
No Image

ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രതിഷേധം: ചികിത്സാ പ്രതിസന്ധിയിൽ പരാതിക്കെട്ടഴിച്ച് ഡോക്‌ടർ‌മാർ; കെ.ജി.എം.സി.ടി.എയുടെ പ്രതിഷേധം ഇന്ന്  

Kerala
  •  a day ago
No Image

സന്ദര്‍ശിക്കാനുള്ള ആണവോര്‍ജ്ജ ഏജന്‍സി മേധാവിയുടെ അഭ്യര്‍ഥന തള്ളി; കടുത്ത നിലപാടുമായി ഇറാന്‍ മുന്നോട്ട്; ഇനി ചര്‍ച്ചയില്ലെന്ന് ട്രംപും

International
  •  a day ago
No Image

പുതിയ ‍ഡി.ജി.പി; സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു

Kerala
  •  a day ago
No Image

മണിപ്പൂരിൽ വീണ്ടും അക്രമം; സായുധസംഘം നാല് കുക്കികളെ വെടിവച്ച് കൊന്നു

National
  •  a day ago
No Image

നജീബ് എവിടെ? ജെ.എൻ.യു വിദ്യാർഥി തിരോധാനക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ; റിപ്പോർട്ടിന് ഡൽഹി കോടതിയുടെ അംഗീകാരം

National
  •  a day ago
No Image

ട്രെയിൻ യാത്രാനിരക്ക് വര്‍ധന ഇന്ന് മുതല്‍

National
  •  a day ago
No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  2 days ago