അധ്യാപകനാകാന്‍ മോഹിച്ച കലക്ടര്‍ക്ക് ഒടുവില്‍ ആഗ്രഹസാഫല്യം
പാനൂര്‍: അധ്യാപകനാകാന്‍ മോഹിച്ച ജില്ലാ കലക്ടര്‍ക്ക് ഒടുവില്‍ ഇത്തവണത്തെ അധ്യാപകദിനത്തില്‍ ആഗ്രഹ സാഫല്യം. കല്ലിക്കണ്ടി എന്‍.എ.എം കോളജ് കൊമേഴ്‌സ് വകുപ്പ് സംഘടിപ്പിച്ച ആദരായനം പരിപാടി ഉല്‍ഘാടനം ചെയ്യാനെത്തിയതായിരുന്നു കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി. അധ്യാപക കുടുംബത്തില്‍ ജനിച്ച താന്‍ കോളജ് അധ്യാപകനാകാന്‍ വേണ്ടി നെറ്റ് പരീക്ഷ എഴുതിയങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഉന്നത മൂല്യങ്ങള്‍ വച്ചുപുലര്‍ത്തുന്ന വ്യക്തികളായി തീരുക എന്നതായിരിക്കണം വിദ്യാര്‍ഥികളുടെ ലക്ഷ്യം. അല്ലാതെ പണം സമ്പാദിക്കുക എന്നതായിരിക്കരുത്. പൊതുവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ കഴിവാണ് വിദ്യാര്‍ഥികളെ വിലയിരുത്താനുള്ള മാനദണ്ഡമെന്നും കലക്ടര്‍ പറഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ മുസ്തഫ അധ്യക്ഷനായി. മാനേജര്‍ കെ.കെ മുഹമ്മദ്, പി.പി.എ ഹമീദ്, അടിയോട്ടില്‍ അമ്മത്, ഡോ. ടി മജീഷ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ മുഹമ്മദ് കുട്ടി, ഇസ്മാഈല്‍ പട്ടാട്ടം, പ്രൊഫ. എം.പി യൂസഫ്, പ്രൊഫ. എം.കെ സാഹിര്‍, സമീര്‍ പറമ്പത്ത്, എം.കെ ആരിഫ്, കെ.കെ സക്കരിയ്യ, ഇ അഷ്‌റഫ്, ഫാത്തിമ ഷജ, സെജ അബ്ദുല്‍ റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."