HOME
DETAILS

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി

  
Web Desk
June 30, 2025 | 1:45 AM

State Faces Financial Crisis Kerala Police to Undergo Cleanup to Remove Rotten Elements Says Chief Minister

 

കണ്ണൂർ: സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ഭദ്രമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായിയിൽ പൊലീസ് സ്റ്റേഷന് പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പ്രതിസന്ധി മൂലം നിരവധി വികസന പ്രവർത്തനങ്ങൾ നിശ്ചിത സമയത്ത് പൂർത്തിയാക്കാൻ കഴിയാതെ വൈകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

“സാമ്പത്തികസ്ഥിതി ദുർബലമായതിനാൽ പല പദ്ധതികളും വൈകുന്നു. കണ്ണൂർ ജില്ലയിലെ പല പൊലീസ് സ്റ്റേഷനുകളും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹം,” മുഖ്യമന്ത്രി പറഞ്ഞു.

കേരള പൊലീസിനെ മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് സേനകളുമായി താരതമ്യം ചെയ്യുമ്പോൾ അഴിമതി താരതമ്യേന കുറവാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, “കേരള പൊലീസിനുള്ളിൽ ചില പുഴുക്കുത്തുകൾ ഉണ്ട്. അത്തരക്കാരെ കണ്ടെത്തി ഒഴിവാക്കാൻ ശുദ്ധീകരണ പ്രവർത്തനങ്ങൾ നടക്കുന്നു,” മുഖ്യമന്ത്രി വ്യക്തമാക്കി.

കേരള പൊലീസിന്റെ സൈബർ സെൽ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “സൈബർ സെല്ലിന്റെ മികവ് രാജ്യവ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വർഗീയ സംഘടനകൾക്ക് കേരളത്തിൽ മറ്റു സംസ്ഥാനങ്ങളിലേതുപോലെ അഴിഞ്ഞാടാൻ കഴിയാത്തത് പൊലീസിന്റെ കൃത്യമായ ഇടപെടൽ മൂലമാണ്. ഇതാണ് കേരളത്തിൽ വർഗീയ സംഘർഷങ്ങൾ ഒഴിവാകാൻ കാരണം,” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

Kerala Chief Minister Pinarayi Vijayan acknowledged the state's fragile financial situation, causing delays in development projects, including police station constructions. Speaking at the foundation stone-laying ceremony for a new police station in Pinarayi, he noted that while Kerala Police has less corruption compared to other states, it still has some "rotten elements" that are being identified and removed through ongoing reforms. He praised the state's cyber cell as a national model and credited police interventions for preventing communal tensions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അണുബോംബ് വർഷിച്ചാലും ചവിട്ടിയരച്ചാലും വീണ്ടും എഴുന്നേൽക്കുന്ന'; കോക്രോച്ച് ജനത പാർട്ടിക്ക് പിന്തുണയുമായി ബിനീഷ് കോടിയേരി, 'ഞാനുമൊരു കോക്രോച്ച്' എന്ന് പ്രഖ്യാപനം

Kerala
  •  3 days ago
No Image

മതംമാറാൻ വിസമ്മതിച്ചതിന് കുടിവെള്ളവും ഉപജീവനവും വിലക്കി; ഛത്തീസ്ഗഢിൽ ക്രൈസ്‌തവ കുടുംബങ്ങൾ കടുത്ത സാമൂഹിക ബഹിഷ്‌കരണത്തിൽ

National
  •  3 days ago
No Image

മിന്നും ഫോമിലുള്ള ഭുവനേശ്വറിന് സൺറൈസേഴ്സ് ബാറ്റിങ് നിരയുടെ പ്രഹരം; ഐപിഎല്ലിലെ നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമത്

Cricket
  •  3 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ നടപടിയുണ്ടാകില്ല, സർക്കാർ താമസക്കാർക്കൊപ്പം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  3 days ago
No Image

മാന്നാർ കുളിക്കടവ് അക്രമം: വീട്ടമ്മയെ പീഡിപ്പിക്കാനും വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; പ്രതി ബംഗളൂരുവിലേക്ക് കടന്നതായി സൂചന

Kerala
  •  3 days ago
No Image

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ബഹ്റൈന് ട്രംപിന്റെ ഉറപ്പ്

bahrain
  •  3 days ago
No Image

സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് അഭിഷേക് ഷോ; മുന്നിലുള്ളത് വൈഭവ് സൂര്യവംശി മാത്രം, ഐപിഎല്ലിൽ വമ്പൻ നേട്ടം!

Cricket
  •  3 days ago
No Image

കുവൈത്തിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂൺ മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കും

Kuwait
  •  3 days ago
No Image

'ഒരൊറ്റ കേസ് മതി, അതിർത്തികൾ കടന്ന് പടരാൻ'; എബോള വ്യാപനത്തിൽ കടുത്ത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

International
  •  3 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം; അബുദബിയിൽ കശാപ്പുശാല അടപ്പിച്ചു, കഴിഞ്ഞ മാസം പൂട്ടിച്ചത് ആറോളം ഭക്ഷ്യ സ്ഥാപനങ്ങൾ

uae
  •  3 days ago