HOME
DETAILS

പൊലിസെത്തി ഉച്ചഭാഷണികള്‍ നീക്കി, ബാങ്ക് വിളിക്കായി മൊബൈല്‍ ആപ്പ് ഇറക്കി മുംബൈയിലെ പള്ളികള്‍; ഇപ്പോള്‍ നഗരം 'ഉച്ചഭാഷിണി രഹിത'മായെന്ന് സര്‍ക്കാര്‍

  
Muqthar
June 30 2025 | 02:06 AM

Mumbai mosques go digital with azan app after Police remove loudspeakers

മുംബൈ: ഉച്ചഭാഷണികള്‍ നീക്കംചെയ്തതോടെ വിശ്വാസികളിലേക്ക് ബാങ്ക് വിളിയുടെ സന്ദേശം എത്താനായി പ്രത്യേക മൊബൈല്‍ ആപ്പ് വികസിപ്പിച്ച് മുംബൈയിലെ പള്ളികള്‍. തമിഴ്‌നാട് ആസ്ഥാനമായ കമ്പനി വികസിപ്പിച്ചെടുത്ത സൗജന്യ ആപ്പ് രജിസ്റ്റര്‍ ചെയ്ത പള്ളികളില്‍ നിന്നുള്ള തത്സമയ ബാങ്കിന്റെ ഓഡിയോ സ്ട്രീം ചെയ്യും. പൊലിസ് മുന്നറിയിപ്പുകളും ശിക്ഷാ നടപടികളും ഒഴിവാക്കാനും പള്ളിയിലെ ഉച്ചഭാഷണികള്‍ താല്‍ക്കാലികമായി നീക്കംചെയ്തതിനാലുമാണ് ആപ്പുകള്‍ വികസിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചതെന്ന് മാഹിം ജുമാ മസ്ജിദ് മാനേജിങ് ട്രസ്റ്റി ഫഹദ് ഖലീല്‍ പത്താന്‍ പറഞ്ഞു.

ബാങ്ക് കേള്‍ക്കാന്‍ താല്‍പ്പര്യമുള്ള ആര്‍ക്കും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. അവരുടെ പ്രദേശവും ഇഷ്ടപ്പെട്ട പള്ളിയും തിരഞ്ഞെടുക്കുന്നതോടെ തത്സമയ ബാങ്ക് വിളി ആസ്വദിക്കാവുന്നതാണെന്നും അദ്ദേഹം അറിയിച്ചു. മാഹിം ജുമാ മസ്ജിദിന് സമീപമുള്ള ആയിരത്തിലധികം പേര്‍ ഇതിനകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തമിഴ്‌നാട്ടിലെ 250 ഓളം പള്ളികള്‍ ബാങ്ക് വിളി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയതായി ആപ്പ് സഹസ്ഥാപകനായ മുഹമ്മദ് അലി പറഞ്ഞു. OnlineAzan എന്ന് തന്നെയാണ് ആപ്പിന്റെ പേര്.


ശബ്ദമലിനീകരണ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനെച്ചൊല്ലി മാസങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ മുംബൈയിലെ എട്ട് പള്ളികളില്‍ നിന്ന് കഴിഞ്ഞദിവസം പോലിസ് ഉച്ചഭാഷിണികള്‍ നീക്കം ചെയ്തിരുന്നു. യാതൊരു മുന്നറിയിപ്പുകള്‍ നല്‍കുകയോ ശബ്ദ പരിശോധനകള്‍ നടത്തുകയോ ചെയ്യാതെയാണ് പോലീസ് അവ നീക്കിയതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതായി സിയാസറ്റ് ന്യൂസ് റിപ്പോര്‍ട്ട്‌ചെയ്തു.

ബോംബെ ഹൈക്കോടതി നിശ്ചയിച്ച പരമാവധി 45 - 56 ഡെസിബെല്‍ എന്ന പരിധിക്ക് അനുസൃതമായി ഉച്ചഭാഷിണികള്‍ ഉണ്ടായിരുന്നെങ്കിലും യാതൊരു പരിശോധനയോ അറിയിപ്പോ കൂടാതെയാണ് അവ നീക്കം ചെയ്തതെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. 

ധൃതിപിടിച്ചുള്ള പോലീസ് നടപടിയുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നതും മുസ്ലിംകളെ വഴിയില്‍ നിന്നതിന് ഭീഷണിപ്പെടുത്തുന്നതും വിഡിയോയില്‍ കാണാം.

ഉച്ചഭാഷിണികളുടെ ഉപയോഗം ഒരു മതത്തിന്റെയും അനിവാര്യ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി ഈ വര്‍ഷം ജനുവരി 23 ന് ബോംബെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും, ശബ്ദമലിനീകരണ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മഹാരാഷ്ട്ര പോലീസിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

ഹൈക്കോടതി ഉത്തരവിന് ശേഷം മെയ് 11 ന് മുംബൈ പോലീസ് എല്ലാ മതസ്ഥലങ്ങളിലും ഉച്ചഭാഷിണികള്‍ ഉപേക്ഷിക്കാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ ഇറക്കി. ഇതിനിടെയാണ് പൊലിസ് നടപടിയുണ്ടായത്.

അതേസമയം, ഇപ്പോള്‍ മുംബൈ മതകേന്ദ്രങ്ങളിലെ ഉച്ചഭാഷിണികളില്‍ നിന്ന് മുക്തമായെന്നും ശബ്ദമലിനീകരണം കുറഞ്ഞെന്നും പോലീസ് കമ്മീഷണര്‍ ദേവന്‍ ഭാരതി പറഞ്ഞു. 1,500ലധികം സ്ഥാപനങ്ങളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമൂഹത്തെയും രാഷ്ട്രീയ നേതാക്കളെയും മത ട്രസ്റ്റികളെയും ബോധ്യപ്പെടുത്താന്‍ യോഗങ്ങളും ചര്‍ച്ചകളും സഹായിച്ചതായും ഇത് നഗരത്തെ 'ഉച്ചഭാഷിണി രഹിത'മാക്കിയതായും പോലീസ് അവകാശപ്പെട്ടു.

In the backdrop of curbs over the use of loudspeakers, some mosques in Mumbai have registered on a dedicated mobile phone application which relays the 'azan', or call to prayer, directly to the muslims in real-time



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വളപട്ടണത്ത് ട്രെയിൻ അട്ടിമറിശ്രമം : റെയിൽവെ ട്രാക്കിൽ കോൺക്രീറ്റ് സ്ളാബ്ബ് കണ്ടെത്തി

Kerala
  •  2 days ago
No Image

വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 days ago
No Image

യുഎഇയില്‍ കഴിഞ്ഞ വര്‍ഷം ഹെഡ്ലൈറ്റ് നിയമം ലംഘിച്ചതിന് പിഴ ചുമത്തിയത് 30,000 പേര്‍ക്കെതിരെ

uae
  •  2 days ago
No Image

ഗവർണറെ നേരിടുന്നതിൽ തമിഴ്നാടിനെ മാതൃകയാക്കാം; സ്കൂൾ സമയക്രമം മാറ്റിയത് ജനാധിപത്യ വിരുദ്ധം; പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago
No Image

'75 വയസ്സായാല്‍ നേതാക്കള്‍ സ്വയം വിരമിക്കണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്, മോദിയെ മാത്രം ഉദ്ദേശിച്ചെന്ന് പ്രതിപക്ഷം; അല്ലെന്ന് ബി.ജെ.പി

National
  •  2 days ago
No Image

കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയിലിൽ നിന്ന് പുറത്തേക്ക്; അംഗീകാരം നൽകി ഗവർണർ - എന്താണ് കാരണവർ വധക്കേസ്?

Kerala
  •  2 days ago
No Image

കൊലപാതകം മകളുടെ ചെലവിൽ കഴിയുന്നതിലെ അഭിമാന പ്രശ്നം; രാധിക യാദവിന്റെ കൊലപാതകത്തിൽ പൊലിസ്

National
  •  2 days ago
No Image

ചെങ്കടല്‍ വീണ്ടും പൊട്ടിത്തെറിക്കുന്നു; ഹൂതികള്‍ മുക്കിയത് രണ്ട് കപ്പലുകള്‍: യുഎസ് തിരിച്ചടിക്കുമോ?

International
  •  2 days ago
No Image

ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച ചെയ്തു; അറബ് പൗരന് മൂന്ന് വര്‍ഷം തടവും 2,47,000 ദിര്‍ഹം പിഴയും വിധിച്ച് ദുബൈ കോടതി

uae
  •  2 days ago
No Image

ടണലിനുള്ളില്‍ നിന്ന് വീണ്ടും ഹമാസിന്റെ മിന്നലാക്രമണം, തെക്കന്‍ ഖാന്‍യൂനിസിലെ ഇസ്‌റാഈലി ട്രൂപിന് നേരെ, ഒരു സൈനികനെ വധിച്ചു; കൊല്ലപ്പെട്ടത് ബന്ദിയാക്കാനുള്ള ശ്രമത്തിനിടെ

International
  •  2 days ago