HOME
DETAILS

ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും

  
Web Desk
June 30, 2025 | 4:33 AM

Hemachandran Murder Daughters Suspicion Triggers Breakthrough Woman Hired to Trap Victim Main Accused Noushad to Be Brought Back to Kerala

 

കോഴിക്കോട്: ഒന്നരവർഷം മുമ്പ് കോഴിക്കോട് നിന്ന് കാണാതായ ഹേമചന്ദ്രന്റെ തിരോധാനത്തിന് വഴിത്തിരിവായത് മകളുടെ സംശയം. കൊലപ്പെടുത്തിയതിന് ശേഷവും പ്രതികൾ ഹേമചന്ദ്രന്റെ ഫോൺ ഉപയോഗിച്ച് വീട്ടിലുള്ള മകളെ വിളിച്ചിരുന്നു. ശബ്ദത്തിൽ സംശയം തോന്നിയതിനെ തുടർന്ന് മകൾ ഇക്കാര്യം പൊലിസിനെ അറിയിച്ചതോടെയാണ് തിരോധാനത്തിന് പിന്നിലെ ദുരൂഹത മറനീക്കാനായത്.

കൊലപാതകത്തിന് ശേഷം മുഖ്യപ്രതിയായ സുൽത്താൻബത്തേരി സ്വദേശി നൗഷാദ്, സഹായികളായ ജ്യോതിഷ്‌കുമാർ, അജേഷ് എന്നിവർ സ്വന്തം ഫോൺ നാട്ടിൽ സൂക്ഷിക്കുകയായിരുന്നു. പിന്നീട് ഹേമചന്ദ്രന്റെ ഫോണുമായി ഇവർ ഗുണ്ടൽപേട്ടിലും മൈസൂരുവിലും എത്തി. ഇവിടെ നിന്ന് ശബ്ദം മാറ്റി ഹേമചന്ദ്രനാണെന്ന് പറഞ്ഞ് കുടുംബത്തെ വിളിച്ച് സംസാരിക്കുകയായിരുന്നു. ഇതിനിടെ മകൾ വിളിച്ചപ്പോൾ ശബ്ദത്തിൽ സംശയം തോന്നി. ഹേമചന്ദ്രൻ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിപ്പിക്കുകയെന്നതായിരുന്നു പ്രതികൾ ഇതിലൂടെ ലക്ഷ്യമിട്ടത്. ഹേമചന്ദ്രനെ തട്ടിക്കൊണ്ട് പോയി വയനാട്ടിലെ വീട്ടിൽ വച്ച് രണ്ട് ദിവസത്തിനുള്ളിൽ കൊലപ്പെടുത്തിയിരുന്നു. പിന്നീട് മൃതദേഹം ചേരമ്പാടിയിലെ വനത്തിൽ കുഴിച്ചിടുകയായിരുന്നു. 

കെണി ഒരുക്കിയത് ജോലി വാഗ്ദാനം

ഹേമചന്ദ്രനെ തട്ടികൊണ്ടുപോകുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തത് നൗഷാദായിരുന്നു. ഹേമചന്ദ്രൻ, നൗഷാദിന് അഞ്ച് ലക്ഷത്തോളം നൽകാനുണ്ടായിരുന്നു. പണം നൽകാത്തതിനാലും വിളിച്ചാൽ ഫോണെടുക്കാത്തതിനാലും ഹേമചന്ദ്രനെ കുടുക്കാൻ നൗഷാദ് പദ്ധതിയിട്ടു. ഇതിനായി വീട്ടിലേക്ക് ജോലിക്ക് ആളെ വേണമെന്ന് നൗഷാദ് പത്രത്തിൽ പരസ്യം നൽകി. പരസ്യം കണ്ട് കണ്ണൂരിലെ ഒരു യുവതി വിളിക്കുകയും യുവതിയോട് ഒരാളെ വിളിച്ചുവരുത്തുന്നതിനായി കൂടെ നിൽക്കണമെന്ന് നൗഷാദ് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് യുവതി ഹേമചന്ദ്രനുമായി സൗഹൃദമുണ്ടാക്കി. കാണാൻ വരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് യുവതിയെ കാണാനായി പുറപ്പെട്ട ഹേമചന്ദ്രനെ നൗഷാദും സുഹൃത്തുക്കളും മെഡി.കോളജ് പരിസരത്ത് നിന്ന് തട്ടിക്കൊണ്ട് പോകുകയായിരുന്നു. യുവതിയ്ക്ക് ഇതിനായി പ്രതിഫലവും നൗഷാദ് നൽകിയിരുന്നു. 

രണ്ട് മാസം മുമ്പാണ് നൗഷാദ് സൗദിയിലേക്ക് പോയത്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ഗുണ്ടൽപെട്ടിലെ ഒരു സ്ത്രീക്കും തട്ടികൊണ്ടു പോയത് അറിയാമായിരുന്നെന്നും കേസിൽ കൂടുതൽ പേർ പ്രതികൾക്ക് സഹായം ചെയ്തിട്ടുണ്ടെന്നും കോഴിക്കോട് സിറ്റി ഡി.സി.പി അരുൺ കെ. പവിത്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഹേമചന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം കണ്ണൂർ, ഗൂഡല്ലൂർ മേഖലകളിലെ ഈ രണ്ട് സ്ത്രീകളിലേക്ക് നീളുന്നു. ഈ സ്ത്രീകൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഇവർ ഇടനിലക്കാരായി പ്രവർത്തിച്ചതായും സൂചന. കണ്ണൂരിൽ നിന്നുള്ള ഒരു സ്ത്രീയുടെ ഫോൺ വിളിയെ തുടർന്നാണ് ഹേമചന്ദ്രൻ വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഹേമചന്ദ്രന്റെ സഹോദരൻ ഷിബിത്തിന്റെ വെളിപ്പെടുത്തൽ പ്രകാരം, ഗുണ്ടൽപേട്ടിലെ സൗമ്യ എന്ന സ്ത്രീക്ക് കൊലപാതകത്തിൽ പങ്കുണ്ട്. ഹേമചന്ദ്രന്റെ സാമ്പത്തിക പ്രശ്നങ്ങൾക്ക് സൗമ്യ കാരണമായെന്നും, ഇവർക്കെതിരെ കുടുംബം ഗുണ്ടൽപേട്ട് പൊലീസ് സ്റ്റേഷനിൽ നേരത്തെ പരാതി നൽകിയിരുന്നുവെന്നും ഷിബിത്ത് പറഞ്ഞു.

മുഖ്യപ്രതിയായ നൗഷാദിനെ ഉടൻ കേരളത്തിലേക്ക് എത്തിക്കും. സൗദിയിൽ കഴിയുന്ന നൗഷാദിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത ശേഷം മാത്രമേ സ്ത്രീകൾക്കെതിരെ നടപടികൾ സ്വീകരിക്കൂ. ഹേമചന്ദ്രന്റെ മൃതദേഹം തിരിച്ചറിയാൻ നടത്തുന്ന ഡിഎൻഎ പരിശോധനയുടെ ഫലം നാല് ദിവസത്തിനകം ലഭിക്കും. പോലീസ് നടപടികൾ പൂർത്തിയാകാതെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകില്ല. നൗഷാദുമായുള്ള പണമിടപാടാണ് കൊലപാതകത്തിന് കാരണമായത്. ഗുണ്ടൽപേട്ടിലെ സ്ത്രീക്കും ഹേമചന്ദ്രൻ പണം നൽകാനുണ്ടായിരുന്നുവെന്നാണ് വിവരം. നൗഷാദിനെ നാട്ടിലെത്തിക്കാൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

കൊലപാതകത്തിന്റെ വിശദാംശങ്ങൾ

ഒന്നര വർഷം മുമ്പ് കോഴിക്കോട് നിന്ന് കാണാതായ ഹേമചന്ദ്രനെ വയനാട് ബത്തേരിയിലെ ഒരു വീട്ടിൽ തടവിൽ പാർപ്പിച്ച് മർദിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. നൗഷാദിന് വിൽപ്പനയ്ക്കായി ഏൽപ്പിച്ച വീട്ടിൽ രണ്ട് ദിവസം ക്രൂരമായി മർദിച്ച ശേഷം, മൃതദേഹം തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ചേരമ്പാടിക്കടുത്തുള്ള കാപ്പിക്കുടുക്ക എന്ന വനമേഖലയിലെ ചതുപ്പിൽ കുഴിച്ചുമൂടി.

കേസിൽ അറസ്റ്റിലായ സുൽത്താൻ ബത്തേരി സ്വദേശികളായ ജ്യോതിഷ്‌കുമാർ, ബി.എസ്. അജേഷ് എന്നിവരെ മൃതദേഹം കുഴിച്ചുമൂടാൻ നൗഷാദ് വിളിച്ചുവരുത്തി. കൊലപാതകത്തിന് ശേഷം, അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ഇവർ വിവിധ സ്ഥലങ്ങൾ പരിശോധിച്ച ശേഷം കാപ്പിക്കുടുക്ക തിരഞ്ഞെടുത്തു. ആനകൾ പതിവായി ഇറങ്ങുന്ന അപകടമേഖലയാണിത്. അന്വേഷണസംഘം മൃതദേഹം വീണ്ടെടുക്കാൻ എത്തിയപ്പോൾ വനംവകുപ്പ് പടക്കം പൊട്ടിച്ച് ആനകളെ തുരത്തിയാണ് പ്രവർത്തനം നടത്തിയത്.

അതേസമയം ശനിയാഴ്ച ചേരമ്പാടി വനത്തിൽ നിന്നും പുറത്തെടുത്ത ഹേമചന്ദ്രന്റെ മൃതദേഹം ഊട്ടി മെഡിക്കൽ കോളജിൽ നിന്നും പോസ്റ്റ്‌മോർട്ടം  നടപടികൾ പൂർത്തിയാക്കിയ ശേഷം കോഴിക്കോട് മെഡി.കോളജിലെത്തിച്ചു. ഡി.എൻ.എ പരിശോധനയ്ക്കായി സാമ്പിളുകൾ അയച്ചിട്ടുണ്ടെന്നും പരിശോധന ഫലം വന്ന ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്നും ഡി.സി.പി പറഞ്ഞു. നൗഷാദിന്റെ അറസ്റ്റോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് പോലീസ് പ്രതീക്ഷിക്കുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ പിടികൂടാനുള്ള ശ്രമവും തുടരുകയാണ്. 

 

The investigation into Hemachandran's murder in Sulthan Bathery, Wayanad, has taken a significant turn due to his daughter's suspicion. Two women from Kannur and Gudalur are under scrutiny for their alleged roles as intermediaries. A woman was hired to lure Hemachandran with a job offer, leading to his entrapment. The main accused, Noushad, currently in Saudi Arabia, will soon be brought to Kerala for questioning. The case, linked to financial disputes, awaits DNA test results to confirm the victim's identity.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്നും മഴ; ഏഴ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്; ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത

Kerala
  •  6 days ago
No Image

അമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതിന് അയൽവാസി കസ്റ്റഡിയിൽ; ആക്രമണം തടഞ്ഞ യുവാവിന് കുത്തേറ്റു

Kerala
  •  6 days ago
No Image

വടകര ഡിവൈഎസ്പി ഉമേഷിനെതിരെ ലൈംഗിക പീഡന പരാതി; യുവതി മൊഴി നൽകിയിട്ടും ബലാത്സംഗത്തിന് കേസെടുക്കാതെ പൊലിസ് 'ഒളിച്ചുകളി'

Kerala
  •  6 days ago
No Image

തെരുവുനായ ശല്യം: സംസ്ഥാനത്ത് കൺട്രോൾ റൂം തുറന്നു, പരാതികൾ അറിയിക്കാം

Kerala
  •  6 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസ്; അതിജീവിതയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചു; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ 

Kerala
  •  6 days ago
No Image

കുവൈത്തിൽ മനുഷ്യക്കടത്ത് തടയാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ്; അനധികൃത കുടിയേറ്റത്തിനും കടിഞ്ഞാണിടും

Kuwait
  •  6 days ago
No Image

ഫേസ്ബുക്ക് കവർചിത്രം മാറ്റി പ്രമുഖ കോൺഗ്രസ് നേതാക്കൾ; 'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' സോഷ്യൽ മീഡിയയിൽ തരംഗം

Kerala
  •  6 days ago
No Image

'തോരാമഴ'; തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; ചെന്നെെയിലും, തിരുവള്ളൂരിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റി

National
  •  6 days ago
No Image

വീണ്ടും പേര് മാറ്റം; ഇനി സേവ തീർത്ഥ്, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരും മാറ്റുന്നു

National
  •  6 days ago
No Image

8 കോടിക്ക് വീട് വാങ്ങി വില കൂടാൻ പ്രാർത്ഥിക്കാൻ ഞാനില്ല; യുവാവിൻ്റെ പോസ്റ്റ് വൈറലാകുന്നു

National
  •  6 days ago