
Gold Rate: കേരളത്തില്‍ ചാഞ്ചാട്ടം, ഗള്‍ഫില്‍ വില കൂടുന്നു, എങ്കിലും നാട്ടിലേക്ക് സ്വര്‍ണം വാങ്ങിയാല്‍ മെച്ചം; ഗള്‍ഫിലെയും കേരളത്തിലെയും സ്വര്‍ണവിലയിലെ വ്യത്യാസം

ദുബൈ/റിയാദ്: കേരളത്തില്‍ (Kerala Gold Price) ഏറിയും കുറഞ്ഞും സ്വര്‍ണവിപണിയില്‍ ചാഞ്ചാട്ടം ആണ് ഉള്ളതെങ്കില്‍ ഗള്‍ഫിലെ സ്വര്‍ണവിലയില്‍ (Gold Price in GCC Countries) കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശ്വസത്തിന്റെ വാര്‍ത്തയല്ല ഉള്ളത്. ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷത്തിന് അയവുവന്നെങ്കിലും വീണ്ടും വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലാവണം ഗള്‍ഫിലെ സ്വര്‍ണവിപണിയില്‍ വര്‍ധനവ് രേഖപ്പെടുത്തുകയാണ്. യുഎഇയിലെ സ്വര്‍ണ്ണ വില കഴിഞ്ഞ വാരാന്ത്യത്തേക്കാള്‍ ഏകദേശം 10 ദിര്‍ഹം ആണ് കൂടിയത്. നിലവിലെ ട്രെന്‍ഡുകള്‍ അനുസരിച്ച് ഇനിയും വിലകൂടാനാണ് സാധ്യത. എന്നാല്‍ കേരളത്തില്‍ ഏറിയും കുറഞ്ഞും ആണ് സ്വര്‍ണവിലയുള്ളത്.
കേരളാ വിപണിയില്‍ തിങ്കളാഴ്ച വന്‍ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇന്നലെയും ഇന്നും കൂടുന്നതാണ് കണ്ടത്. പവന് 360 രൂപ വര്‍ധിച്ച് 72,520 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് (22 കാരറ്റ്) 9065 രൂപയാണ് ഇന്ന് കേരളത്തില്‍. ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് കേരളത്തില്‍ സ്വര്‍ണ വില 72,000 കടന്നത്. ജൂണ്‍ 26ന് രേഖപ്പെടുത്തിയ 72560 രൂപയാണ് സമീപദിവസങ്ങളിലെ ഏറ്റവും ഉര്‍ന്ന വില.

22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 374 ദിര്‍ഹം ആണ് യുഎഇയിലെ ഇന്നത്തെ വില. ഇത് ഏകദേശം 8,717 രൂപയ്ക്ക് അടുത്തു വരും. അതായത്, കേരളത്തിലെയും യുഎഇയിലെയും സ്വര്‍ണവിലയിലെ (22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാം) വ്യത്യാസം എന്നത് 350 രൂപയോളം മാത്രമാണ്. കേരളത്തില്‍ ഇന്ന് ഒരു പവന് (എട്ട് ഗ്രാം) 72,520 ആണ് എങ്കില്‍ യുഎഇയില്‍ 69,739 രൂപയാണ്. അതായത് ഒരു പവന് യുഎഇയെയും കേരളത്തെയും താരതമ്യം ചെയ്താല്‍ 2,800 രൂപയുടെ മാറ്റം മാത്രമാണുള്ളത്. സഊദി അറേബ്യയില്‍ 382 റിയാല്‍ (8,725 ഇന്ത്യന്‍ രൂപ) ആണ് ഒരു ഗ്രാമിന്റെ വില. കഴിഞ്ഞദിവസങ്ങളിലെ വിപണിയെ അപേക്ഷിച്ച് 6 റിയാല്‍ അധികമാണിത്.
ഗള്‍ഫില്‍ വന്‍ ഓഫറുകള്‍
സ്വര്‍ണവിലയിലെ വര്‍ധനവ് സമയത്ത് വിപണി സജീവമാകാനായി ഗള്‍ഫിലെ വ്യാപാരികള്‍ വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പതിവ് വേനല്‍ക്കാല കാമ്പെയ്‌നുകളുടെ ഭാഗമായും നിലവിലുള്ള DSS 2025 ഇന്‍സെന്റീവുകളുടെ ഭാഗമായും നിരവധി പ്രമോഷനുകള്‍ യുഎഇയില്‍ ഉണ്ട്. 2024- 25 കാലയളവില്‍ യുഎഇ 53.41 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണ്ണം ആണ് കയറ്റുമതി ചെയ്തത്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച സ്വര്‍ണ്ണ കയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ.

നിലവില്‍ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പണിക്കൂലി ഉള്‍പ്പെടെ 80,000 ല്‍ അധികം രൂപ കൊടുക്കേണ്ടിവരും. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് പ്രവാസികള്‍ കുറഞ്ഞ സ്വര്‍ണം ആണ് വാങ്ങുന്നതെങ്കില്‍, അതില്‍ കാര്യമായ സാമ്പത്തിക ലാഭം ഉണ്ടാകണമെന്നില്ല. എന്നാല്‍ ചുരുങ്ങിയത് നാലും അഞ്ചും പവന്‍ ആഭരണങ്ങള്‍ വാങ്ങുകയാണെങ്കില്‍ അത് ഏകദേശം പതിനായിരം രൂപയോളം ലാഭിക്കാന്‍ സഹായിക്കും.
ക്യാരറ്റ് കൂടുന്തോറും സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി കൂടുന്നതാണ്. 24 ക്യാരറ്റ് എന്നാല്‍ തനി ശുദ്ധ സ്വര്‍ണ്ണമാണ്. 22 ക്യാരറ്റും 18 ക്യാരറ്റും ബലവും ഈടും കൂട്ടാനായി മറ്റ് ലോഹങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടതാണ്. നമുക്ക് കേരളത്തിലെയും ഗള്‍ഫ് രാജ്യങ്ങളായ (ജിസിസി) സഊദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളിലെ ഇന്നത്തെ സ്വര്‍ണ വില പരിശോധിക്കാം.
കേരളത്തിലെ സ്വര്‍ണവില
(ഓരോ ഗ്രാം വീതം)
22 ക്യാരറ്റ്: 9065
24 ക്യാരറ്റ്: 9889
18 ക്യാരറ്റ്: 7417
സഊദിയിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)
22 ക്യാരറ്റ്: 382 (8,727)
24 ക്യാരറ്റ്: 414 (9,458)
18 ക്യാരറ്റ്: 312.5 (7,139)
യുഎഇയിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)
22 ക്യാരറ്റ്: 374 (8,726)
24 ക്യാരറ്റ്: 403.75 (9,420)
18 ക്യാരറ്റ്: 306 (7,139)
ഒമാനിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)
22 ക്യാരറ്റ്: 39.65 (8,835)
24 ക്യാരറ്റ്: 42.4 (9,448)
18 ക്യാരറ്റ്: 32.4 (7,219)

കുവൈത്തിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)
22 ക്യാരറ്റ്: 30.35 (8,521)
24 ക്യാരറ്റ്: 33.1 (9,294)
18 ക്യാരറ്റ്: 24.8 (6,963)
ഖത്തറിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)
22 ക്യാരറ്റ്: 375 (8,834)
24 ക്യാരറ്റ്: 403 (9,494)
18 ക്യാരറ്റ്: 306.8 (7,227)
ബഹ്‌റൈനിലെ സ്വര്‍ണ വില
(ബ്രായ്ക്കറ്റില്‍ ഇന്ത്യന്‍ രൂപ)
22 ക്യാരറ്റ്: 38.6 (8,772)
24 ക്യാരറ്റ്: 41.2 (9,362)
18 ക്യാരറ്റ്: 31.6 (7,181)
Like in Kerala, gold prices are continuously falling in the UAE, Saudi Arabia and other Gulf coutnries. In the last 24 hours, the price in the UAE has decreased by 3.75 dirhams. Traders are waiting to see if the gold market will return to the March price. Gold prices in Kerala are at their lowest level this month.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• 8 hours ago
ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം
National
• 8 hours ago
ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം
Cricket
• 8 hours ago
'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി
National
• 8 hours ago
എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്
Football
• 9 hours ago
പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ
qatar
• 9 hours ago
പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്
National
• 9 hours ago
എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
Kerala
• 9 hours ago
ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം
International
• 10 hours ago
ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം
oman
• 10 hours ago
ദുബൈയിലെയും ഷാര്‍ജയിലെയും പ്രവാസികള്‍ക്ക് തിരിച്ചടി; ഈ ഇടങ്ങളിലെ വാടക നിരക്ക് വര്‍ധിക്കും
uae
• 10 hours ago
മൺസൂൺ സജീവമായി തുടരും; അടുത്ത 6-7 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ മഴയും,വെള്ളപ്പൊക്ക സാധ്യതയും, ഐഎംഡി മുന്നറിയിപ്പ്
Kerala
• 10 hours ago
മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു
Football
• 11 hours ago
യുഎസ് ആയുധ സഹായം ഭാഗികമായി മരവിപ്പിച്ചു; യുക്രൈന് കനത്ത തിരിച്ചടി
International
• 11 hours ago
അരങ്ങേറ്റക്കാരൻ രണ്ടാം ടെസ്റ്റിൽ പുറത്ത്; തിരിച്ചടി നേരിട്ടവരിൽ അഞ്ചാമനായി സായ് സുദർശൻ
Cricket
• 12 hours ago
ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന് റോഡുകള്‍ അടച്ചിടും
uae
• 12 hours ago
ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
National
• 12 hours ago
ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ
Football
• 12 hours ago
മര്‍സാന നൈറ്റ് ബീച്ച് തുറന്നു; അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്ന് അധികൃതര്‍
uae
• 11 hours ago
എറണാകുളം ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം: പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ നൂൽ
Kerala
• 11 hours ago
ലോക രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകളില്‍ വീണ്ടും കരുത്താര്‍ജിച്ച് യുഎഇ പാസ്പോര്‍ട്ട്; 179 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇനി വിസ വേണ്ട
uae
• 11 hours ago