
സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ജോലി കണ്ടെത്താന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം; ശമ്പളം ഡിജിറ്റല്‍ വാലറ്റുകള്‍ വഴിയും | Saudi Arabia Domestic Workers

റിയാദ്: സഊദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ ജോലി കണ്ടെത്താനായി മുസാനിദ് (Musaned) പ്ലാറ്റ്‌ഫോം അവതരിപ്പിച്ചതിന് പിന്നാലെ ഇവര്‍ക്കുള്ള ശമ്പളം ഡിജിറ്റല്‍ വാലറ്റുകള്‍ വഴി വിതരണംചെയ്ത് തുടങ്ങി. ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള ഇലക്ട്രോണിക് ശമ്പള ട്രാന്‍സ്ഫര്‍ സേവനത്തിന്റെ മൂന്നാം ഘട്ടം ഇന്നലെ (ജൂലൈ 2) മുതല്‍ പ്രാബല്യത്തില്‍ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. മൂന്നോ അതിലധികമോ ഗാര്‍ഹിക തൊഴിലാളികളുള്ള തൊഴിലുടമകള്‍ക്കാണ് മൂന്നാം ഘട്ടം ബാധകമായത്.
മന്ത്രാലയത്തിന്റെ ഗാര്‍ഹിക റിക്രൂട്ടിംഗ് പ്ലാറ്റ്‌ഫോമായ മുസാനിദ് വഴിയാണ് ഈ സേവനവും ലഭ്യമാക്കുന്നത്. മുസാനിദ് വഴി ഇവാലറ്റുകളിലൂടെയും അംഗീകൃത ബാങ്ക് അകൗണ്ടുകളിലൂടെയും തൊഴിലാളികളിലേക്ക് നേരിട്ട് ശമ്പളം ലഭ്യമാക്കുന്നതാണ് സംവിധാനം. കഴിഞ്ഞ ജനുവരി ഒന്നിന് തുടക്കം കുറിച്ച പദ്ധതിയുടെ മൂന്നാം ഘട്ടത്തിനാണ് ഇന്നലെ തുടക്കമായത്.
ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം നിര്‍ബന്ധമായും ഇട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള സംവിധാനം മന്ത്രാലയം ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഈ വര്‍ഷം ഒക്ടോബര്‍ ഒന്ന് മുതല്‍ രണ്ടോ അതിലധികമോ തൊഴിലാളികളുള്ളവര്‍ ശമ്പളം ഇട്രാന്‍സ്ഫര്‍ ചെയ്യേണ്ടിവരും. 2026 ജനുവരി ഒന്ന് മുതല്‍ എല്ലാ ഗാര്‍ഹിക തൊഴിലാളികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതോടെ, സഊദിയിലെ എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ശമ്പളം ഇട്രാന്‍സ്ഫര്‍ വഴിയായിരിക്കും ലഭിക്കുക. ഗാര്‍ഹിക ജീവനക്കാരുടെ ശമ്പളം നല്‍കുന്ന പ്രക്രിയ സുതാര്യവും സുഗമവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാനവവിഭവശേഷി മന്ത്രാലയം പദ്ധതി ആരംഭിച്ചത്. വേതന സംരക്ഷണ സേവനം ഉറപ്പ് വരുത്തുകയെന്നതും ഇതിലൂടെ ലര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളവുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ ഉറപ്പാക്കുക, ഗാര്‍ഹിക തൊഴിലാളി മേഖല വികസിപ്പിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുക, തൊഴിലുടമകളുടെയും ഗാര്‍ഹിക തൊഴിലാളികളുടെയും അവകാശങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്നും മന്ത്രാലയം അറിയിച്ചു.
ഈയടുത്താണ് മുസാനിദ് പ്ലാറ്റ്‌ഫോമിലൂടെ സിവികള്‍ അപ്ലോഡ് ചെയ്ത് ജോലി കണ്ടെത്താനുള്ള സംവിധാനം സഊദി അറേബ്യ അവതരിപ്പിച്ചത്. സേവനം പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ആയതിനാല്‍ തൊഴിലുടമകള്‍ക്ക് രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളെ എളുപ്പത്തില്‍ തെരഞ്ഞെടുക്കാന്‍ കഴിയും. തൊഴില്‍ കരാര്‍ അവസാനിച്ചതിനു ശേഷം തൊഴിലാളിക്ക് അനുഭവം രേഖപ്പെടുത്താനുള്ള സൗകര്യവും മുസാനിദില്‍ ഉണ്ട്. പുതിയ സംവിധാനത്തിലൂടെ തൊഴിലുടമക്ക് അനുയോജ്യമായ തൊഴിലാളികളെ മുസാനിദ് മുഖേന കണ്ടെത്താന്‍ കഴിയും. തൊഴിലാളിക്ക് എളുപ്പത്തില്‍ ജോലി ലഭ്യമാക്കാനും സാധിക്കും.
2023ല്‍ സഊദി അറേബ്യ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള പുതിയ നിയമങ്ങള്‍ പുറത്തിറക്കിയിരുന്നു. കരാര്‍ അവകാശങ്ങള്‍ സംരക്ഷിക്കാനായി ഏറ്റവും കുറഞ്ഞ പ്രായം 21 ആയി നിശ്ചയിക്കുകയുണ്ടായി.
The Ministry of Human Resources and Social Development announced that the third phase of the electronic salary transfer service for domestic workers through digital wallets came into force on Tuesday, July 1. The third phase applies to employers with three or more domestic workers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്‍
International
• 20 hours ago
കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി
Business
• 20 hours ago
ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ
uae
• 21 hours ago
വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
Kerala
• 21 hours ago
ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?
uae
• 21 hours ago
ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്ക് നിപ തന്നെ; പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റിവ്
Kerala
• 21 hours ago
ഇന്ത്യൻ അതിർത്തി കാക്കാൻ 'പറക്കും ടാങ്കുകൾ' എത്തുന്നു; അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഈ മാസം എത്തും
National
• a day ago
പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്
uae
• a day ago
തിരച്ചില്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല, ഹിറ്റാച്ചി എത്തിക്കാന്‍ സമയമെടുത്തതാണ്; തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടത്തുകയാണെന്നും മന്ത്രി വാസവന്‍
Kerala
• a day ago
'ചില ഫ്‌ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്‍'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്
uae
• a day ago
രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും
uae
• a day ago
മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
Kerala
• a day ago
ഓപ്പറേഷന് ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ
uae
• a day ago
'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• a day ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• a day ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• a day ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• a day ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• a day ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• a day ago
മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• a day ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• a day ago