HOME
DETAILS

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

  
Sudev
July 02 2025 | 16:07 PM

Clashes erupt during SFI activists Raj Bhavan march police use water cannon

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്റ്റാറെ വൈസ് ചാൻസിലർ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ രാജ്‌ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ഗവർണർ തിരികെ മടങ്ങണം എന്ന മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം. 

വെള്ളയമ്പലത്തിൽ വെച്ച് എസ്എഫ്ഐ പ്രവർത്തകരെ പൊലിസ് ബാരിക്കേഡ് ഉപയോഗിച്ചുകൊണ്ട് തടഞ്ഞെങ്കിലും ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ മുന്നോട്ട് പോയി. പൊലിസ് പ്രവർത്തകർക്കെതിരെ രണ്ട് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ എസ്എഫ്ഐ ഇതിൽ നിന്നും പിന്നോട്ട് പോവാൻ തയ്യാറായില്ല. പൊലിസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. 

കേരള സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത്. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ച് സെനറ്റ് ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് നടപടി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുക്കേണ്ടിയിരുന്ന പുസ്തക പ്രകാശന ചടങ്ങിന് അനുമതി നിഷേധിച്ച രജിസ്ട്രാറുടെ നടപടിയാണ് സസ്പെൻഷന് കാരണമായത്. 

അന്വേഷണത്തിന് ശേഷമാണ് നടപടിയെന്ന് വിസി വ്യക്തമാക്കി. ഗവർണറോട് അനാദരവ് കാണിച്ചുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചത് വലിയ വിവാദമായിരുന്നു. സർവകലാശാല അനുമതി റദ്ദാക്കിയിട്ടും പരിപാടി സെനറ്റ് ഹാളിൽ നടത്താൻ ശ്രമിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്ട്രാറിനെതിരെ വിസി നടപടിയെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജ്മാനിന്റെ ആകാശത്തും ഇനി പറക്കും ടാക്സികളോ? സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചറുമായി കരാർ ഒപ്പിട്ടു

uae
  •  2 days ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി; കുരുമുളക് സ്‌പ്രേയടിച്ചു 22 കാരിയെ ബലാത്സംഗം ചെയ്തു

National
  •  2 days ago
No Image

ലിവർപൂൾ താരം ഡിയാ​ഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു

Football
  •  2 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച, സ്ത്രീയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത് മകളുടെ പരാതി ലഭിച്ചതിന് ശേഷം

Kerala
  •  2 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടത്തിൽ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു, പുറത്തെടുത്തത് മണിക്കൂറുകൾ വൈകി, രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ

Kerala
  •  2 days ago
No Image

സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന്‍ പോരാളികളുടെ ഞെട്ടിക്കുന്ന ആക്രമണം; മരണം, പരുക്ക്, ഒടുവില്‍ പ്രദേശത്ത് നിന്ന് സേനയെ പിന്‍വലിച്ച് ഇസ്‌റാഈല്‍

International
  •  2 days ago
No Image

കനിവിന്റെ കരങ്ങളുമായി ദുബൈ ഭരണാധികാരി; സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഏഴ് മില്യൺ ദിർഹം നൽകും

uae
  •  2 days ago
No Image

തബൂക്കില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത്‌ വെടിവെപ്പ്; യുവാവ് പൊലിസ് കസ്റ്റഡിയില്‍

Saudi-arabia
  •  2 days ago
No Image

ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

International
  •  2 days ago
No Image

ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍

uae
  •  2 days ago