HOME
DETAILS

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

  
Ajay
July 02 2025 | 16:07 PM

John Brittas MP Slams Election Commission for Backdoor NRC Attempt in Bihar Voter List Revision

ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇന്ത്യ സഖ്യ പാർട്ടികളുടെ ആശങ്കകളും നിർദേശങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയതിനെതിരെ ജോൺ ബ്രിട്ടാസ് എംപി രൂക്ഷ വിമർശനം ഉന്നയിച്ചു. ബിഹാറിൽ 'വോട്ട് നിരോധന'ത്തിനുള്ള ശ്രമമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നതെന്നും, പിൻവാതിലിലൂടെ ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) നടപ്പാക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

പ്രതിപക്ഷ പാർട്ടികൾ മുന്നോട്ടുവച്ച 21 നിർദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർണമായും തള്ളിയതായി ബ്രിട്ടാസ് വ്യക്തമാക്കി. ഈ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ പോലും കമ്മീഷൻ തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. "സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ ഏത് നിർദേശപ്രകാരമാണ് നടപ്പാക്കുന്നത്? മഹാരാഷ്ട്രയിലേതിന് സമാനമായ വോട്ട് കച്ചവടം നടപ്പാക്കാനുള്ള ശ്രമമാണ് ഇത്," ബ്രിട്ടാസ് ആരോപിച്ചു. രാഷ്ട്രീയ പാർട്ടികളുമായുള്ള ഒന്നിലധികം കൂടിക്കാഴ്ചകളിൽ പോലും ഈ വിഷയം ചർച്ച ചെയ്യാതെ, തിരക്കിട്ട് പരിഷ്കരണം നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമപരമായി മുന്നോട്ടുപോകാനുള്ള നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും ബ്രിട്ടാസ് വ്യക്തമാക്കി. ഇന്ത്യ മുന്നണി നേതാക്കളും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള യോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.

John Brittas MP accused the Election Commission of attempting to implement NRC through the backdoor by revising Bihar’s voter list, dismissing concerns and 21 proposals from INDIA alliance parties. He criticized the Commission for not discussing the issue despite multiple meetings and likened it to a "vote ban" akin to demonetization, alleging a Maharashtra-style "vote trade." Brittas vowed to explore legal action after the INDIA bloc’s meeting with the Commission.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരിന്തൽമണ്ണയിൽ നിർമാണത്തിലിരുന്ന കമ്യൂണിറ്റി സെന്റർ തകർന്ന് വീണു; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു

Cricket
  •  14 hours ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Kerala
  •  15 hours ago
No Image

തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  15 hours ago
No Image

സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം

National
  •  15 hours ago
No Image

ഗസ്സയിൽ സ്ഥിര വെടിനിർത്തൽ ഉറപ്പാക്കൽ: സഊദി അറേബ്യയുടെ പ്രഥമ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി

International
  •  15 hours ago
No Image

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് 

Kerala
  •  16 hours ago
No Image

വിഎസിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വിഎ അരുൺ കുമാർ

Kerala
  •  16 hours ago
No Image

ചരിത്രത്തിലെ ആദ്യ ഡബിൾ സെഞ്ച്വറി; ഇന്ത്യക്കെതിരെ വീശിയടിച്ച് ഇംഗ്ലണ്ടിന്റെ ഇരട്ട കൊടുങ്കാറ്റ്

Cricket
  •  16 hours ago
No Image

മകളുടെ ചികിത്സ, മകന് ജോലി; ബിന്ദുവിന്റെ കുടുംബത്തിന്റെ നാല് ആവശ്യങ്ങളും അം​ഗീകരിച്ച് സർക്കാർ; അടിയന്തിര സഹായമായി 50,000 രൂപ കൈമാറി

Kerala
  •  16 hours ago
No Image

ബിന്ദുവിന്റെ മരണം വേദനാജനകം; ആരോ​ഗ്യ മേഖലയെ ഈ സർക്കാർ കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകും: മുഖ്യമന്ത്രി 

Kerala
  •  16 hours ago