HOME
DETAILS

കേരളത്തില്‍ സ്വര്‍ണ വില ഇന്നും കൂടി; എന്നാല്‍ പ്രതീക്ഷക്ക് വകയുണ്ട്, ആഗോള വിപണിയില്‍ വില ഇടിയുന്നു

  
Farzana
July 03 2025 | 06:07 AM

gold price hike news123

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനയാണ്.  തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേരളത്തില്‍ വില കൂടുന്നത്.  ഗ്രാമിന് 40 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണവില ഗ്രാമിന് 45 രൂപ വര്‍ധിച്ച് 9065 രൂപയായിരുന്നു. പവനാകട്ടെ 360 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.  72,520 രൂപയായിരുന്നു ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണത്തില്‍ ഒരു പവന്റെ വില. ജൂണില്‍ അവസാന ഭാഗത്ത് തുടര്‍ച്ചയായ വിലയിടിവിന് ശേഷമാണ് ജൂലൈയില്‍ വിക്കയറ്റം രേഖപ്പെടുത്തുന്നത്. 

സാധാരണയായി ആഗോളവിപണിയില്‍ വര്‍ധിക്കുമ്പോഴാണ് കേരളത്തിലും വര്‍ധിക്കാറ്. എന്നാല്‍ ഇന്ന്  ആഗോള വിവണിയില്‍ വിലക്കുരവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 3363 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു എങ്കിലും പിന്നീട് 3346ലേക്ക് കുറഞ്ഞിരിക്കുകയാണ് 

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ പവന് (22 കാരറ്റ്) 320 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മാത്രമല്ല, വെള്ളിയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. അതേസമയം, ക്രൂഡ് ഓയില്‍ വില അല്‍പ്പം ഉയര്‍ന്ന ശേഷം കുറഞ്ഞിരിക്കുകയാണ്. ഡോളര്‍ സൂചികയാകട്ടെ താഴ്ന്നു തന്നെ നില്‍ക്കുകയാണ്. അതേസമയം, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കില്‍ കാര്യമായ മാറ്റമില്ല. 

ഇന്നത്തെ സ്വര്‍ണ വില നോക്കാം

72840 രൂപയാണ് (22കാരറ്റ്) കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.   ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 9105 രൂപയാണ് ഗ്രാം സ്വര്‍ണത്തിന്റെ വില. 22 കാരറ്റില്‍ ആഭരങ്ങളും നാണയങ്ങളും ലഭിക്കും. അതേസമയം, ആഭരണം മാത്രം ലഭിക്കുന്ന 18 കാരറ്റിന് ഇന്ന്  ഗ്രാമിന് 35 രൂപ വര്‍ധിച്ച് 7470 രൂപയാണ്. കേരളത്തില്‍ വെള്ളിയുടെ ഗ്രാം വില 116 രൂപയായി.

വില വിവരം വ്യത്യസ്ത കാരറ്റ് സ്വര്‍ണത്തിന് ഇങ്ങനെ
24 കാരറ്റ് 
ഗ്രാം വര്‍ധന 44 രൂപ , വില 9,933
പവന്‍ വര്‍ധന 352 രൂപ, വില 79,464

22 കാരറ്റ്
ഗ്രാം വര്‍ധന 40 രൂപ, വില 9,105
പവന്‍ വര്‍ധന 320 രൂപ ,വില 72,840

18 കാരറ്റ്
ഗ്രാം വര്‍ധന 33 രൂപ, വില 7,450
പവന്‍ വര്‍ധന 264 രൂപ, വില 59,600

 

ആഭരണം വാങ്ങുമ്പോള്‍ എത്ര നല്‍കണം

 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണ് 72,840 രൂപ. ആഭരണമാവുമ്പോള്‍ ഇത് ഇനിയും കൂടും. 22 കാരറ്റ് സ്വര്‍ണം പവന് 79000 രൂപ വരെ ചെലവ് വരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനത്തില്‍ കണക്കാക്കുമ്പോഴാണിത്. അതേസമയം, കൂടുതല്‍ ഡിസൈന്‍ ഉള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വീണ്ടും കൂടും. അപ്പോള്‍ ആഭരണങ്ങളുടെ വിലയും വര്‍ധിക്കും. പണിക്കൂലിക്ക് പുറമെ മൂന്ന് ശതമാനം ജി.എസ്.ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉപഭോക്താവ് നല്‍കേണ്ടതുണ്ട്.


പഴയ സ്വര്‍ണം വില്‍ക്കണോ...ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
വിലക്കയറ്റം വന്നതോടെ പഴയ സ്വര്‍ണം വില്‍ക്കുന്നവരും വര്‍ധിച്ചിട്ടുണ്ട്. വില ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ പഴയ സ്വര്‍ണം വിറ്റ് ലാഭം കൊയ്യുകയാണ്. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയ സ്വര്‍ണം ഇപ്പോള്‍ വില്‍ക്കുമ്പോള്‍ വലിയ ലാഭം കിട്ടുമെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഉപയോഗിച്ച ആഭരണങ്ങളാണെങ്കില്‍ മാറ്റ് കുറയാന്‍ സാധ്യതയുണ്ടെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.  മാത്രമല്ല. തേയ്മാനം സംഭവിക്കാനും സാധ്യതയുണ്ട്. തൂക്കി നോക്കിയ ശേഷം തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണം ജ്വല്ലറികള്‍ സ്വീകരിക്കുക.

വില കൂടുമോ....കാരണമറിയാം
കേരളത്തില്‍ സ്വര്‍ണവില ഇനിയും കൂടിയേക്കുമെന്ന് വാര്‍ത്തകളുണ്ട്. എന്നാല്‍ ആഗോള വിപണിയില്‍ വില കുറയുന്നത് പ്രതീക്ഷ നല്‍കുന്നു. ഈ ചാഞ്ചാട്ടത്തിന് കാരണമായി ഇന്ത്യയും അമേരിക്കയും നടത്തിവരുന്ന വ്യാപാര ചര്‍ച്ച വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയും വിയറ്റ്നാമും വ്യാപാര കരാറിലെത്തിയിട്ടുണ്ട്. വിയറ്റ്നാം വലിയ തോതില്‍ വിട്ടുവീഴ്ച ചെയ്തത് ഇന്ത്യക്ക് മേല്‍ സമ്മര്‍ദ്ദത്തിന് കാരണമായിട്ടുണ്ടെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

ഇന്ത്യ അമേരിക്കയുമായി ഇടക്കാല വ്യാപാര കരാറുണ്ടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യക്ക് മേല്‍ ജൂലൈ ഒമ്പത് മുതല്‍ വലിയ തോതില്‍ ചുങ്കം ചുമത്തുമെന്ന് അമേരിക്കയുടെ ഭീഷണി മുഴക്കിയിരുന്നു. ഇങ്ങനെ സംഭവിച്ചാല്‍ വിപണിയില്‍ ആശങ്ക വര്‍ധിക്കുമെന്നും സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുമെന്നും നിരീക്ഷകര്‍ പറയുന്നു. അതേസമയം, യു.എസ്-ഇന്ത്യ വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകാനുള്ള സാധ്യത വരും ദിവസങ്ങളില്‍ വിപണിക്ക് കരുത്താകുമെന്നാണ് പ്രതീക്ഷ. 

ഇന്ത്യന്‍ ഓഹരി വിപണികളില്‍ ഇന്നത്തെ പ്രതികരണം പക്ഷേ സമ്മിശ്രമാണ്. ബോംബെ സൂചിക സെന്‍സെക്‌സ് നഷ്ടത്തില്‍ വ്യാപാരം തുടങ്ങിയപ്പോള്‍ ദേശീയ സൂചിക നിഫ്റ്റിയില്‍ 59 പോയിന്റ് നേട്ടത്തിലാണ്. 25,000 പോയിന്റിന് മുകളിലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്.

Date Price of 1 Pavan Gold (Rs.)
1-Jul-25 Rs. 72,160 (Lowest of Month)
2-Jul-25
Yesterday »
72520
3-Jul-25
Today »
Rs. 72,840 (Highest of Month)


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി

Kerala
  •  2 hours ago
No Image

ഒ.ബി.സി വിഭാഗങ്ങള്‍ക്കും സുപ്രിംകോടതിയില്‍ സംവരണം; എല്ലാ തസ്തികയ്ക്കും നയം ബാധകം

National
  •  2 hours ago
No Image

വാർത്ത ഏജൻസി റോയിട്ടേഴ്‌സിന്റെ ഇന്ത്യയിലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു

National
  •  3 hours ago
No Image

സ്‌കൂള്‍ സമയമാറ്റം: എസ്.കെ.എം.എം.എ പ്രക്ഷോഭത്തിലേക്ക്; പ്രഖ്യാപന സമ്മേളനം 10ന് കോഴിക്കോട്ട്

Kerala
  •  3 hours ago
No Image

രാഷ്ട്രീയത്തിനപ്പുറത്തെ ആത്മീയലയം, പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വിയോഗത്തിന് അരനൂറ്റാണ്ട്

Kerala
  •  3 hours ago
No Image

UAE weather updates: അബൂദബിയില്‍ ശക്തമായ പൊടിക്കാറ്റ്; ദൂരക്കാഴ്ച കുറഞ്ഞു; പെട്ടെന്ന് കാലാവസ്ഥാ മാറ്റം:

uae
  •  3 hours ago
No Image

സഹകരണ സംഘങ്ങളെ 'ലാഭത്തിലാക്കാൻ കുറുക്കുവഴി'; കുടിശികയ്ക്ക് റിസർവ് ഫണ്ട് കുറച്ച് സർക്കാർ

Kerala
  •  3 hours ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയില്‍; നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Kerala
  •  3 hours ago
No Image

രജിസ്റ്റാറുടെ സസ്‌പെന്‍ഷന്‍; കേരള സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

Kerala
  •  4 hours ago