HOME
DETAILS

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു

  
Web Desk
July 03 2025 | 15:07 PM

Kottayam Medical College Building Collapse Superintendent Admits Prior Structural Concerns Takes Responsibility

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 2012 മുതൽ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന താൻ കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് നേരത്തെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും, കഴിഞ്ഞ വർഷം നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ലഭിച്ചിരുന്നുവെന്നും സൂപ്രണ്ട് വ്യക്തമാക്കി.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ, 2016-ൽ കിഫ്ബി ഫണ്ടിൽനിന്ന് പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചതായും, കെട്ടിടത്തിൽനിന്ന് സേവനങ്ങൾ മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. "ഈ കെട്ടിടം പൂർണമായി അടച്ചിടേണ്ടതായിരുന്നു, പക്ഷേ എല്ലാ സേവനങ്ങളും നിർത്തിവെക്കാൻ സാധിച്ചിരുന്നില്ല," ഡോ. ജയകുമാർ കൂട്ടിച്ചേർത്തു.

അപകടം നടന്ന സമയത്ത് കെട്ടിടത്തിനുള്ളിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും, പിന്നീട് ഒരു കുട്ടിയുടെ അമ്മ മിസ്സിംഗാണെന്ന വിവരം ലഭിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ കാഷ്വാലിറ്റി വിഭാഗത്തിൽ അവരെ കണ്ടെത്തി പറഞ്ഞു. "ആരെയും ഡിസ്ചാർജ് ചെയ്ത് പറഞ്ഞയച്ചിട്ടില്ല. അപകടസ്ഥലത്തെ എല്ലാവരെയും മാറ്റി," സൂപ്രണ്ട് വിശദീകരിച്ചു.

ശസ്ത്രക്രിയാ വിഭാഗങ്ങൾ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. എട്ട് ഓപ്പറേഷൻ തിയറ്ററുകളിൽ രണ്ട് ഷിഫ്റ്റുകളിലായി ശസ്ത്രക്രിയകൾ ത്വരിതപ്പെടുത്തും. പുതിയ കെട്ടിടത്തിനായി 564 കോടി രൂപ അനുവദിച്ചെങ്കിലും കോവിഡ് മഹാമാരി മൂലം നിർമാണം വൈകി. ശുചിമുറി ചില വാർഡുകളിലെ രോഗികൾ ഉപയോഗിച്ചിരുന്നതായി അറിയാമെങ്കിലും, ഇത് പൂർണതോതിൽ ഉപയോഗിക്കപ്പെട്ടിരുന്നുവെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും സൂപ്രണ്ട് സമ്മതിച്ചു.

മിസ്സിംഗ് അറിയാൻ താമസിച്ചു.അപകടം രാവിലെ 10:50-ന് സംഭവിച്ചു. 10:51-ന് പൊലീസിനെയും 10:55-ന് ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. 11:03-ന് ഫയർഫോഴ്സ് എത്തി, 15 മിനിറ്റിനുള്ളിൽ മൂന്ന് വാർഡുകളിലെ ആളുകളെ മാറ്റി. ഡിഎംഇ ഡോ. വിശ്വനാഥ് പറഞ്ഞതനുസരിച്ച്, രക്ഷാപ്രവർത്തനം ഉടൻ തുടങ്ങിയെങ്കിലും, ജെസിബി 11:30-നാണ് എത്തിയത്, കാരണം അവിടേക്ക് ജെസിബി എത്തിക്കാൻ പ്രയാസമുണ്ടായിരുന്നു. 10 മിനിറ്റിനുള്ളിൽ 330 പേരെ മാറ്റാനായതായും അദ്ദേഹം വ്യക്തമാക്കി.

A woman died when a building at Kottayam Medical College collapsed on July 3, 2025. Superintendent Dr. T.K. Jayakumar took responsibility, admitting the building’s structural weakness was flagged earlier, with a study conducted last year. Approved in 2016 under KIFBI funds, a new building’s construction was delayed by COVID. Despite plans to relocate services, full closure wasn’t feasible. No patients were initially reported inside, but a missing woman was later found deceased. All 330 people were evacuated within 15 minutes, with surgeries shifted to other facilities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലെൻ മാക്സ്‌വെല്ലിൻ്റെ എക്കാലത്തെയും മികച്ച ഏകദിന ഇലവനിൽ സച്ചിനില്ല; പക്ഷേ വന്‍ ട്വിസ്റ്റ്

Cricket
  •  6 hours ago
No Image

ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകവെ കാര്‍ അപകടം; 20 കാരിക്ക് ദാരുണാന്ത്യം, അമ്മയ്ക്കും സഹോദരനും പരുക്ക്

Kerala
  •  6 hours ago
No Image

ബിഹാറില്‍ എന്‍.ഡി.എയുടെ തോല്‍വി ഉറപ്പ്, നിതീഷ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരില്ല, ജെ.ഡി(യു)വിന് ലഭിക്കുക 25ല്‍ താഴെ സീറ്റ്- പ്രശാന്ത് കിഷോര്‍

National
  •  6 hours ago
No Image

തമിഴ്നാട്ടിൽ ഹിന്ദി നിരോധിക്കാൻ സുപ്രധാന ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ സ്റ്റാലിൻ സർക്കാർ

National
  •  7 hours ago
No Image

ഹിന്ദി ഭാഷ നിരോധിക്കാനൊരുങ്ങി തമിഴ്‌നാട്; ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും

National
  •  7 hours ago
No Image

സ്കൂട്ടറിലെത്തി 86-കാരിയുടെ മുഖത്തേക്ക് മുളകുപൊടി വിതറി മാല കവർന്ന യുവതിയും കൂട്ടാളിയും പിടിയിൽ

crime
  •  7 hours ago
No Image

വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, 7 സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം,മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  8 hours ago
No Image

'എ.കെ.ജി സെന്ററിനായി ഭൂമി വാങ്ങിയത് നിയമപ്രകാരം, 30 കോടി രൂപ ചെലവിട്ട് കെട്ടിടം പണിതു'; സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി എം.വി ഗോവിന്ദന്‍

Kerala
  •  8 hours ago
No Image

ഹിജാബ് വിവാദം:  മന്ത്രി കാര്യങ്ങള്‍ പഠിക്കാതെ സംസാരിക്കുന്നുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അന്വേഷണ റിപ്പോര്‍ട്ട് സത്യവിരുദ്ധം, കോടതിയെ സമീപിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍

Kerala
  •  8 hours ago
No Image

കൊല്ലത്ത് ഒൻപതാം ക്ലാസുകാരി പ്രസവിച്ചു; പെണ്‍കുട്ടിയെ പീഡിപ്പിച്ചത് കുട്ടിയുടെ അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന ഹോട്ടൽ ജീവനക്കാരൻ, പ്രതി അറസ്റ്റിൽ

crime
  •  8 hours ago