ജില്ലാ സമ്മേളനം ഇന്നു സമാപിക്കും ഇടതുഭരണത്തില്‍ സമരപതാക ഗോഡൗണില്‍ വച്ച് പൂട്ടുന്ന സംഘടനയല്ല എ.ഐ.വൈ.എഫ്: കെ രാജന്‍ എം.എല്‍.എ
കാലിക്കടവ്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയതുകൊണ്ട് സമരപതാക ഗോഡൗണില്‍ വച്ചു പൂട്ടുന്ന സംഘടനയല്ല എ.ഐ.വൈ.എഫ് എന്ന് സംസ്ഥാന സെക്രട്ടറി കെ രാജന്‍ എം.എല്‍.എ. എ.ഐ.വൈ.എഫ് ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം കാലിക്കടവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ നയങ്ങളില്‍ വ്യതിചലിച്ചു മറ്റു വഴികളിലൂടെ പോകണമെന്ന് ആരെങ്കിലും തീരുമാനിച്ചാല്‍ അതു കേരള മണ്ണില്‍ സാധ്യമാകുന്ന ഒന്നല്ല. അഴിമതിക്കെതിരായ സമരമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ 92 സീറ്റുകള്‍ നേടി അധികാരത്തിലേറ്റിയത്. അതുകൊണ്ടുതന്നെ അഴിമതിക്കാരായ ഒരു കക്ഷിയേയും എല്‍.ഡി.എഫിലേക്കെടുക്കുന്ന പ്രശ്‌നമില്ല. ഏതു മുന്നിയിലേക്ക് എന്നല്ല ഏതു ജയിലിലേക്കാവും താന്‍ പോകേണ്ടി വരിക എന്നാണു മാണി ആലോചിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളന നഗരിയില്‍ ജില്ലാ പ്രസിഡന്റ് മുകേഷ് ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തി. രഞ്ജിത്ത് മടിക്കൈ രക്തസാക്ഷി പ്രമേയവും എം ശ്രീജിത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി സുരേഷ് ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അജയ്കുമാര്‍, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ബി.വി രാജന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, കെ വിനോദ് കുമാര്‍ സംസാരിച്ചു.
'മത തീവ്രവാദവും കപട ദേശീയതയും യുവാക്കളും' എന്ന വിഷയത്തില്‍ സെമിനാറും നടന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. വത്സന്‍ പിലിക്കോട് മുഖ്യ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."