ചെണ്ടുമല്ലി കൃഷിയില്‍ നൂറുമേനി വിജയം
കയ്പമംഗലം: ഇത്തവണത്തെ പൊന്നോണത്തിന് ഗ്രാമവാസികള്‍ക്ക് പൂക്കളമൊരുക്കാന്‍ സ്വന്തം പ്രയത്‌നത്തില്‍ നട്ടു വളര്‍ത്തിയ ചെണ്ടുമല്ലി പൂക്കള്‍ തന്നെ ഉപയോഗപ്പെടുത്താനാകുമെന്ന ആഹ്ലാദത്തിലാണ് പെരിഞ്ഞനത്തെ ഒരുകൂട്ടം വനിതാ കര്‍ഷകര്‍.
ഓണത്തിന് പൂക്കളമൊരുക്കാന്‍ അന്യ സംസ്ഥാനത്തു നിന്നുള്ള പൂക്കള്‍ വരെ ആശ്രയിക്കുന്ന ഇന്നത്തെ സാഹചര്യത്തിലാണ് കുറഞ്ഞ വിലയില്‍ സ്വന്തം അധ്വാനത്തിന്റെ ഫലമായി വിരിയിച്ചെടുക്കുന്ന പൂക്കള്‍ കൊണ്ട് ഓണത്തിന് കളമൊരുക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാക്കുക എന്ന ലക്ഷ്യത്തില്‍ പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ അനശ്വര വനിതാ ഗ്രൂപ്പ് നടത്തിയ ചെണ്ടുമല്ലി കൃഷിയാണ് നൂറുമേനി വിളവെടുക്കാനായത്.
പെരിഞ്ഞനം കൃഷി ഭവന്റെ സഹകരണത്തോടെ ബാംഗ്ലൂരില്‍ നിന്ന് കൊണ്ടുവന്ന ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട 600 ചെണ്ടുമല്ലിയാണ് വനിതാ കര്‍ഷകര്‍ കൃഷി ചെയ്തത്.
ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ ഇ.ടി ടൈസന്‍ മാസ്റ്റര്‍ എം.എല്‍.എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് അധ്യക്ഷനായിരുന്നു. കൃഷി ഓഫിസര്‍ ജ്യോതി പി.ബിന്ദു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സായിദ മുത്തുക്കോയതങ്ങള്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലത ശിവരാമന്‍, സജേഷ് വലിയപറമ്പില്‍ എന്നിവര്‍ സംസാരിച്ചു. വിളവെടുത്ത ചെണ്ടുമല്ലി പൂക്കള്‍ പഞ്ചായത്ത് വിപണന കേന്ദ്രം വഴി വില്‍പ്പന നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."