HOME
DETAILS

കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും

  
Ashraf
July 09 2025 | 16:07 PM

Kerala government has filed an appeal against the High Court single bench verdict that cancelled the KEAM rank list

കൊച്ചി: കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍. അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കും. സിംഗിള്‍ ബെഞ്ച് വിധി അടിയന്തരമായി റദ്ദാക്കി പ്രവേശന നടപടികളുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. 

സിബിഎസ്ഇ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ഏകീകരണത്തില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. കഴിഞ്ഞ ദിവസമാണ് കീമിന്റെ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഫീസ് പുതുക്കല്‍ അന്തിമഘട്ടത്തിലേക്ക് പുരോഗമിക്കവെയാണ് കോടതി വിധിയെത്തിയത്. പ്രവേശന നടപടികളുടെ അന്തിമഘട്ടത്തില്‍ പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി റാങ്ക് പട്ടിക റദ്ദാക്കിയത്. പതിനാല് വര്‍ഷമായി നിലവിലുണ്ടായിരുന്ന പ്രോസ്‌പെക്ടസ് പെട്ടെന്ന് മാറ്റിയത് തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു. 

എന്നാല്‍ പ്രോസ്‌പെക്ടസില്‍ ഏത് സമയത്തും മാറ്റം വരുത്താനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് വ്യവസ്ഥയുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുള്ളത്. സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചാല്‍ പുതിയ ഫോര്‍മുല തുടരും. അപ്പീല്‍ തള്ളിയാല്‍ പഴയ രീതിയിലേക്ക് മാറി റാങ്ക് പട്ടികയടക്കം മാറ്റേണ്ട സാഹചര്യമുണ്ടാവും. നിലവില്‍ പ്രവേശന നടപടികള്‍ വൈകാനാണ് സാധ്യത. 

 

Kerala government has filed an appeal against the High Court single bench verdict that cancelled the KEAM rank list. The appeal will be considered by the division bench tomorrow.

 
 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു

International
  •  6 hours ago
No Image

കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്

International
  •  6 hours ago
No Image

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്

Kerala
  •  6 hours ago
No Image

ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്

International
  •  6 hours ago
No Image

മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ

National
  •  7 hours ago
No Image

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി

National
  •  7 hours ago
No Image

ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി

National
  •  7 hours ago
No Image

മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു

National
  •  8 hours ago
No Image

ബക്ക് മൂൺ നാളെ ആകാശത്ത് തിളങ്ങും: എന്താണ്, എങ്ങനെ കാണാം?

International
  •  8 hours ago
No Image

ബിൽ ഗേറ്റ്സിന്റെ ആസ്തിയിൽ 30% ഇടിവ്; ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽനിന്ന് പുറത്ത്

International
  •  8 hours ago