
ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസ്: സഹപാഠി അറസ്റ്റില്‍, കൂട്ടബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലിസ്

കൊല്‍ക്കത്ത: ബംഗാളില്‍ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സഹപാഠി അറസ്റ്റില്‍. വിദ്യാര്‍ഥിനിക്കൊപ്പം രാത്രി ഭക്ഷണം കഴിക്കാന്‍ പോയ സഹപാഠിയാണ് ഇന്നലെ പിടിയിലായത്. ഇതോടെ കേസില്‍ ആറുപേരാണ് അറസ്റ്റിലായത്.
ഒഡീഷയിലെ ജലേശ്വറില്‍ നിന്നുള്ള 23 കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സഹപാഠിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാത്രിയില്‍ ഭക്ഷണം കഴിക്കാനായി പുറത്ത് പോയ സമയത്ത് ഇയാള്‍ തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് അതിജീവിത നല്കിയ പരാതി.
വെള്ളിയാഴ്ച രാത്രി തന്നെ കോളജിനടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയില്‍ അലിയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാളെ രാവിലെ കോടതിയില്‍ ഹാജരാക്കും. സംഭവത്തിന് ശേഷം പെണ്‍കുട്ടി അലിക്കൊപ്പമാണ് ഹോസ്റ്റലില്‍ തിരിച്ചെത്തിയത്. ആദ്യ ദിവസം മുതല്‍ അയാള്‍ പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ നാല് ദിവസമായി പൊലിസ് ഇയാളെ ചോദ്യം ചെയ്തു വരികയായിരുന്നു.
കേസില്‍ ആദ്യം നല്കിയ മൊഴി ഇങ്ങനെ
അതേസമയം, വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് പൊലിസ് പറഞ്ഞു. തങ്ങളെ ഒരു കൂട്ടം ആളുകള്‍ പിന്തുടര്‍ന്നുവെന്നും അവരില്‍ നിന്ന് രക്ഷപ്പെടാനായി കാടിന്റെ ഭാഗത്തേക്ക് ഓടിയെന്നുമാണ് വിദ്യാര്‍ഥി ആദ്യ നല്കിയ മൊഴി. കൂടെയുണ്ടായിരുന്ന സഹപാഠി പേടിച്ച് ഓടിയെന്നും മൊഴിയില്‍ പറഞ്ഞിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത പ്രതികള്‍, ഒച്ചവെക്കുകയോ പരാതി നല്‍കുകയോ ചെയ്താല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി.
സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ദേശീയ വനിതാ കമ്മീഷന്, പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ ഡി.ജി.പിക്ക് കത്ത് നല്‍കിയിരുന്നു. ആദ്യം നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് പേരെ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയും അറസ്റ്റിലായവരും നല്കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉള്ളതായി പൊലിസ് പറയുന്നു. കേസില്‍ നേരത്തെ പിടികൂടിയ അഞ്ച് പേരുടെ പങ്ക് എന്താണെന്ന് അന്വേഷിച്ചുവരികയാണ്. പ്രതികളെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകും.' ദുര്‍ഗാപൂര്‍ പൊലിസ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ അയല്‍ സംസ്ഥാനമായ ഒഡിഷ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി. കുറ്റവാളികളെ എത്രയും വേഗത്തില്‍ പിടികൂടണമെന്നും കര്‍ശനമായ ശിക്ഷ ഉറപ്പാക്കണമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി ആവശ്യപ്പെട്ടു. ഒഡിഷ സംസ്ഥാന വനിതാ കമ്മീഷന് (ഒഎസ്സിഡബ്ല്യു) ചെയര്‍പേഴ്സണ്‍ സോവന മൊഹന്തി ബംഗാളിലെത്തി അതിജീവിതയുമായി ഇന്നലെ സംസാരിച്ചു. അവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കുകയും മാതാപിതാക്കളെ കാണുകയും പ്രാദേശിക പൊലിസുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും പെണ്‍കുട്ടിയുടെ സുരക്ഷയില്‍ തന്റെ സര്‍ക്കാരിന്റെ പേര് വലിച്ചിഴക്കരുതെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. പെണ്‍കുട്ടികളെ രാത്രി പുറത്തിറങ്ങാന്‍ അനുവദിക്കരുതെന്നും പെണ്‍കുട്ടികള്‍ സ്വയം സംരക്ഷിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.
a medical student in bengal was allegedly raped, and police have arrested a fellow classmate. however, authorities clarified that it was not a gangrape case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് വേട്ട; 60 സെന്റിലെ 10,000 ലധികം കഞ്ചാവ് ചെടികള്‍ നശിപ്പിച്ച് പൊലിസ്
Kerala
• 2 hours ago
ഹിജാബ് വിവാദം: 'ചെറുതായാലും വലുതായാലും ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല' നിലപാടിലുറച്ച് മന്ത്രി
Kerala
• 2 hours ago
കുട്ടികളാണ് കണ്ടത്, രണ്ടു മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ സ്കൂട്ടറില്‍ കയറിയ പാമ്പിനെ പുറത്തെടുത്തു
Kerala
• 2 hours ago
ഗോളടിക്കാതെ തകർത്തത് നെയ്മറിന്റെ ലോക റെക്കോർഡ്; ചരിത്രം കുറിച്ച് മെസി
Football
• 2 hours ago
ദേഹാസ്വാസ്ഥ്യം: കൊല്ലം ചവറ സ്വദേശിയായ പ്രവാസി ബഹ്റൈനില്‍ നിര്യാതനായി
bahrain
• 3 hours ago
കുടിവെള്ളത്തിന് വെട്ടിപ്പൊളിച്ച 25,534.21 കിലോമീറ്റർ റോഡുകൾ തകർന്നുകിടക്കുന്ന; പുനരുദ്ധാരണം നടത്തിയത് 12670.23 കിലോമീറ്റർ റോഡ് മാത്രം
Kerala
• 3 hours ago
കോഴിക്കോട് സ്വദേശി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി
bahrain
• 3 hours ago
UAE Golden Visa: കോണ്‍സുലര്‍ സപ്പോര്‍ട്ട് സേവനം ആരംഭിച്ചു; ലഭിക്കുക നിരവധി സേവനങ്ങള്‍
uae
• 3 hours ago
അർജന്റീനയെ ഞെട്ടിച്ചവരും ലോകകപ്പിലേക്ക്; ഏഴാം ലോകകപ്പ് പോരാട്ടത്തിനൊരുങ്ങി ഏഷ്യയിലെ കറുത്ത കുതിരകൾ
Football
• 3 hours ago
ഖത്തറില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
qatar
• 4 hours ago
മുഴുവൻ പി.എഫ് തുകയും പിൻവലിക്കാം; പി.എഫ് അക്കൗണ്ട് ഇടപാടിൽ വൻ മാറ്റങ്ങൾ
Kerala
• 4 hours ago
എയ്ഡഡ് അധ്യാപക നിയമനാംഗീകാരം; സർക്കാരിന്റെ തിരുത്ത് കുരുക്കാകുമെന്ന് ആശങ്ക
Kerala
• 5 hours ago
ഉയിരെടുത്ത വാക്ക്, ഉലയരുത് നീതി; എ.ഡി.എം നവീൻ ബാബുവിന്റെ വിയോഗത്തിന് ഇന്ന് ഒരു വർഷം
Kerala
• 5 hours ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ചു
Saudi-arabia
• 5 hours ago
വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്റാഈൽ: വീടുകളിലേക്ക് മടങ്ങിയ 9 ഫലസ്തീനികളെ കൊലപ്പെടുത്തി അധിനിവേശ സൈന്യം
International
• 14 hours ago
രാജസ്ഥാനിലെ ജയ്സാൽമീറിൽ ഓടുന്ന ബസിന് തീപിടിച്ച് 20 പേർ മരിച്ചു
National
• 14 hours ago
കര്‍ണാകടയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനുള്ള നടപടിക്ക് സുപ്രീം കോടതി സ്റ്റേ
National
• 14 hours ago
അടിമാലിയിൽ മണ്ണിടിച്ചിൽ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, മണ്ണിനടിയിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി
Kerala
• 14 hours ago
കേരളത്തിൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 5 hours ago
ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലെയും ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരെയും,ബാറ്റർമാരെയും തെരഞ്ഞെടുത്ത് സൂര്യകുമാർ യാദവ്
Cricket
• 13 hours ago
കോഴിക്കോട് വിദ്യാർഥിനിയെ മന്ത്രവാദി പീഡിപ്പിച്ചു: ദുഃസ്വപ്ന പരിഹാരത്തിന്റെ മറവിൽ പീഡനം, പ്രതി അറസ്റ്റിൽ
crime
• 13 hours ago