HOME
DETAILS

കോഴിക്കോട് വിദ്യാർഥിനിയെ മന്ത്രവാദി പീഡിപ്പിച്ചു: ദുഃസ്വപ്ന പരിഹാരത്തിന്റെ മറവിൽ പീഡനം, പ്രതി അറസ്റ്റിൽ

  
October 14, 2025 | 5:48 PM

kerala student assaulted by tantrik under pretext of ritual for nightmares

കോഴിക്കോട്: ദുഃസ്വപ്നങ്ങൾ ഒഴിവാക്കാൻ പൂജ നടത്താമെന്ന വാഗ്ദാനത്തിന്റെ മറവിൽ വിദ്യാർഥിനിയെ മന്ത്രവാദി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ചേവായൂർ പൊലിസാണ് കേസിൽ പ്രതിയെ പിടികൂടിയത്.വയനാട് മുട്ടിൽ സ്വദേശിയായ ചോലയിൽവീട്ടിൽ കുഞ്ഞുമോൻ (42) ആണ് പിടിയിലായത്. കോഴിക്കോട് പറമ്പിൽകടവ് കുന്നത്തുമലയിൽ മന്ത്രവാദിയെന്ന വ്യാജേന താമസിച്ചിരുന്ന ഇയാൾ, പ്രശ്നപരിഹാരത്തിനായി അമ്മയോടൊപ്പം എത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ചതായാണ് പരാതി.

വിദ്യാർഥിനി ദുഃസ്വപ്നങ്ങൾ കാണുന്നതിന്റെ പരിഹാരത്തിനായി അമ്മയോടൊപ്പം മന്ത്രവാദിയുടെ വീട്ടിലെത്തിയതാണ് സംഭവത്തിന്റെ തുടക്കം. പ്രശ്നപരിഹാരത്തിന് പൂജ നടത്തണമെന്ന് മന്ത്രവാദി നിർദേശിച്ചു. പൂജയ്ക്കായി വീട്ടിലെത്തിയ പെൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും, നഗ്നചിത്രങ്ങൾ പകർത്തിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീട്, വിദ്യാർഥിനി കോളേജിലേക്ക് പോകുന്നതിനിടെ പ്രതി വീണ്ടും ഉപദ്രവിച്ചു. ഭീഷണിയിലൂടെ പെൺകുട്ടിയെ ഒരു ലോഡ്ജിലേക്ക് കൊണ്ടുപോയ പ്രതി അവിടെവെച്ചും ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് ചേവായൂർ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ ടാക്സി നിരക്കുകളിൽ മാറ്റം; പീക്ക്-അവർ നിരക്കുകൾ പുനഃക്രമീകരിച്ചു

uae
  •  4 days ago
No Image

പോക്‌സോ കേസ് ഇര പൊലിസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിലേക്ക് മാറ്റി

Kerala
  •  4 days ago
No Image

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് കേരളം സുപ്രിം കോടതിയിലേക്ക്; കേസിൽ കോൺഗ്രസ് കക്ഷിചേരും

Kerala
  •  5 days ago
No Image

അവനേക്കാൾ മികച്ച താരം ഞാനാണ്: വമ്പൻ പ്രസ്താവനയുമായി റൊണാൾഡോ

Football
  •  5 days ago
No Image

'അവൻ മുറി മുഴുവൻ പ്രകാശിപ്പിച്ച വ്യക്തി'; ദുബൈയിൽ വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ ഓർമയ്ക്കായി പള്ളി നിർമിക്കാൻ ഒരുങ്ങി സുഹൃത്തുക്കൾ

uae
  •  5 days ago
No Image

കോഴിക്കോട് സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർഥികൾക്ക് നേരെ കാർ ഓടിച്ചുകയറ്റി അഭ്യാസ പ്രകടനം; ഉടമയെ തിരിച്ചറിഞ്ഞതായി പൊലിസ്

Kerala
  •  5 days ago
No Image

ക്രിക്കറ്റിൽ മാത്രമല്ല,ആ കാര്യത്തിലും സ്‌മൃതി തന്നെ മുന്നിൽ

Cricket
  •  5 days ago
No Image

പൊന്നുംവിലയുള്ള സൂപ്പർതാരം പുറത്തേക്ക്; വമ്പൻ നീക്കത്തിനൊരുങ്ങി ഹൈദരാബാദ്

Cricket
  •  5 days ago
No Image

ഉംറ നിർവഹിക്കാനായി പോകുന്ന യുഎഇയിലെ താമസക്കാർ അറിഞ്ഞിരിക്കേണ്ട 6 സുപ്രധാന നിയമങ്ങൾ

uae
  •  5 days ago
No Image

ടി-20യിലെ വമ്പൻ നാഴികക്കല്ലിനരികെ സഞ്ജു; കളത്തിലിറങ്ങിയാൽ പിറക്കുക ഐതിഹാസിക നേട്ടം

Cricket
  •  5 days ago