
അർജന്റീനയെ ഞെട്ടിച്ചവരും ലോകകപ്പിലേക്ക്; ഏഴാം ലോകകപ്പ് പോരാട്ടത്തിനൊരുങ്ങി ഏഷ്യയിലെ കറുത്ത കുതിരകൾ

റിയാദ്: 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി സഊദി അറേബ്യ. ഏഷ്യൻ വേൾഡ് കപ്പ് ക്വാളിഫയറിൽ ഇറാഖിനെ സമനിലയിൽ തളച്ചാണ് സഊദി അറേബ്യ അടുത്ത ലോകകപ്പിന്റെ ടിക്കറ്റ് ഉറപ്പിച്ചത്. കിങ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഗോൾ രഹിത സമനിലയിൽ പിരിയുകയായിരുന്നു.
ഗ്രൂപ്പ് ബിയിൽ നിന്നും രണ്ടു മത്സരങ്ങളിൽ നിന്നും ഒരു വിജയവും ഒരു സമനിലയുമായി നാല് പോയിന്റോടെയാണ് സഊദി അറേബ്യ തങ്ങളുടെ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്. ഏഴാം തവണയാണ് സഊദി അറേബ്യ ലോകകപ്പിന് യോഗ്യത നേടുന്നത്. 1994ൽ ആയിരുന്നു സഊദി ആദ്യമായി ലോകകപ്പിൽ കളിച്ചത്.
2022 ഖത്തർ ലോകകപ്പിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ സഊദി അറേബ്യക്ക് സാധിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ മത്സരത്തിൽ അർജന്റീനയെ വീഴ്ത്തി ഫുട്ബോൾ ലോകത്തെ ഞെട്ടിക്കാൻ സഊദിക്ക് സാധിച്ചിരുന്നു. നിലവിലെ ലോക ചാമ്പ്യന്മാരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സഊദി പരാജയപ്പെടുത്തിയിരുന്നത്. വീണ്ടും മറ്റൊരു ലോകകപ്പിൽ കൂടി തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കുമ്പോൾ ഫുട്ബോൾ ലോകത്ത് സഊദിക്ക് വീണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമോയെന്നും കണ്ടുതന്നെ അറിയണം.
അതേസമയം ഇറാഖിനെതിരെയുള്ള മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം സഊദിയുടെ കൈവശമായിരുന്നു. ബോൾ പൊസഷനിലും ഷോട്ടുകളുടെ എണ്ണത്തിലും ഇറാഖിന് മേൽ കൃത്യമായ ആധിപത്യം പുലർത്താൻ സഊദിക്ക് സാധിച്ചു. മത്സരത്തിൽ 63 ശതമാനം ബോൾ പൊസിഷൻ സ്വന്തമാക്കിയ സഊദി 15 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ നാല് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു.
സഊദിയുടെ മികച്ച നീക്കങ്ങളെ തടഞ്ഞുനിർത്തിക്കൊണ്ട് ഇറാഖ് പ്രതിരോധം മികച്ചു നിന്നപ്പോൾ സൗഊദിക്ക് ഗോള്‍ നേടാൻ സാധിക്കാതെ പോവുകയായിരുന്നു. മറുഭാഗത്ത് നാല് ഷോട്ടുകൾ മാത്രമാണ് ഇറാഖിന് നേടാൻ സാധിച്ചത്. ഇതിൽ ഒരു ഷോട്ട് മാത്രമാണ് സഊദിയുടെ പോസ്റ്റിലേക്ക് ഇറാഖ് ഉന്നം വെച്ചത്.
Saudi Arabia has qualified for the 2026 FIFA World Cup. Saudi Arabia secured its ticket to the next World Cup by drawing with Iraq in the Asian World Cup qualifiers. This is the seventh time Saudi Arabia has qualified for the World Cup.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഖത്തറില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
qatar
• 4 hours ago
പുനഃസംഘടനാ തലവേദനയിൽ യൂത്ത് കോൺഗ്രസ്; അബിന് വിനയായത് സാമുദായിക സമവാക്യം
Kerala
• 4 hours ago
മുഴുവൻ പി.എഫ് തുകയും പിൻവലിക്കാം; പി.എഫ് അക്കൗണ്ട് ഇടപാടിൽ വൻ മാറ്റങ്ങൾ
Kerala
• 4 hours ago
എയ്ഡഡ് അധ്യാപക നിയമനാംഗീകാരം; സർക്കാരിന്റെ തിരുത്ത് കുരുക്കാകുമെന്ന് ആശങ്ക
Kerala
• 5 hours ago
ഉയിരെടുത്ത വാക്ക്, ഉലയരുത് നീതി; എ.ഡി.എം നവീൻ ബാബുവിന്റെ വിയോഗത്തിന് ഇന്ന് ഒരു വർഷം
Kerala
• 5 hours ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ചു
Saudi-arabia
• 5 hours ago
കേരളത്തിൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 5 hours ago
ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലെയും ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരെയും,ബാറ്റർമാരെയും തെരഞ്ഞെടുത്ത് സൂര്യകുമാർ യാദവ്
Cricket
• 13 hours ago
കോഴിക്കോട് വിദ്യാർഥിനിയെ മന്ത്രവാദി പീഡിപ്പിച്ചു: ദുഃസ്വപ്ന പരിഹാരത്തിന്റെ മറവിൽ പീഡനം, പ്രതി അറസ്റ്റിൽ
crime
• 13 hours ago
മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 14 hours ago
രാജസ്ഥാനിലെ ജയ്സാൽമീറിൽ ഓടുന്ന ബസിന് തീപിടിച്ച് 20 പേർ മരിച്ചു
National
• 14 hours ago
കര്‍ണാകടയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കാനുള്ള നടപടിക്ക് സുപ്രീം കോടതി സ്റ്റേ
National
• 14 hours ago
അടിമാലിയിൽ മണ്ണിടിച്ചിൽ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, മണ്ണിനടിയിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി
Kerala
• 14 hours ago
ബിഎൽഎസ് ഇന്റർനാഷണലിനെ വിലക്കി ഇന്ത്യ; യുഎഇയിലെ പാസ്പോർട്ട്, വിസ സേവനങ്ങളെ ബാധിക്കുമോ?, പ്രവാസികൾ ആശങ്കയിൽ
uae
• 15 hours ago
ഷാർജയിലെ പള്ളികൾക്ക് ചുറ്റുമുള്ള വാഹനങ്ങളിൽ പൊലിസ് പ്രത്യേക ലഘുലേഖകൾ പതിച്ചതിന് കാരണമിത്
uae
• 15 hours ago
പതിനേഴുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 51 വർഷം കഠിന തടവും 2.70 ലക്ഷം പിഴയും
crime
• 16 hours ago
ആര്‍എസ്എസ് ശാഖയിലെ ലൈംഗികാതിക്രമം; അനന്തു വെളിപ്പെടുത്തിയ 'NM' നെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
Kerala
• 16 hours ago
ഡെലിവറി ബോയ്സിന് ദുബൈ ആർടിഎയുടെ എഐ കെണി; മോശം ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും, മികച്ചവർക്ക് സമ്മാനവും
uae
• 16 hours ago
ഒരു പവന് മൂന്നര ലക്ഷം രൂപയോ? ഞെട്ടണ്ട ഈ സ്വർണ വില പാകിസ്താനിലാണ്, കാരണം ഇതാണ്
International
• 15 hours ago
ഇടുക്കി എസ്റ്റേറ്റില്‍ അതിഥി തൊഴിലാളിയായി എത്തിയത് മാവോയിസ്റ്റ്; ഒന്നര വര്‍ഷത്തിന് ശേഷം അറസ്റ്റ്; പിടിയിലായത് മൂന്ന് പൊലിസുകാരെ കൊന്ന പ്രതി
Kerala
• 15 hours ago
സ്വർണ്ണം ഒറിജിനലാണോ എന്നറിയാൻ ഇനി ഒരു മിനിറ്റ് മതി; ലോകത്തിലെ ആദ്യ സ്മാർട്ട് ഗോൾഡ് ടെസ്റ്റിംഗ് ലാബുമായി ദുബൈ
uae
• 15 hours ago