
വീണ്ടും പാക് ചാരന്‍മാര്‍ അറസ്റ്റില്‍; ബംഗാളില്‍ പിടിയിലായ മുകേഷും രാകേഷും 'നല്ലവരായ ഉണ്ണി'; ഐഎസ്‌ഐക്ക് സിം കാര്‍ഡും നല്‍കി | Pak Spy Arrested

കൊല്‍ക്കത്ത: ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളെ ഞെട്ടിച്ച് രാജ്യത്ത് വീണ്ടും പാക് ചാരന്‍മാര്‍ പിടിയില്‍. പാകിസ്ഥാന്‍ ചാര സംഘടന ഇന്റര്‍സര്‍വീസസ് ഇന്റലിജന്‍സിന് (ഐഎസ്‌ഐ) രാജ്യരഹസ്യങ്ങള്‍ കൈമാറിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മുകേഷ് രജക്, രാകേഷ് കുമാര്‍ ഗുപ്ത എന്നിവരെയാണ് അറസ്റ്റ്‌ചെയ്തത്. പശ്ചിമ ബംഗാള്‍ പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) പുര്‍ബ ബര്‍ധമാനില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.
രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ ബര്‍ധമാനിലെ രണ്ട് സ്ഥലങ്ങളില്‍നിന്നാണ് ശനിയാഴ്ച രാത്രി വൈകി അറസ്റ്റ് നടന്നത്. ബര്‍ദ്ധമാനിലെ വിവിധ ഭാഗങ്ങളിലുള്ള വാടക വീടുകളില്‍ ഇരുവരും മാറിമാറി താമസിക്കുകയായിരുന്നു. രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ ഏഴ് ദിവസത്തേക്ക് എസ്ടിഎഫ് കസ്റ്റഡിയില്‍ വിട്ടു.
പനാഗഡില്‍ താമസിക്കുന്ന മുകേഷ് രജക് ഇവിടുത്തെ സന്നദ്ധ സംഘടനയുടെ മറവിലാണ് ചാരപ്പണി ചെയ്തുകൊണ്ടിരുന്നത്. രാകേഷ് കുമാര്‍ ഗുപ്ത കൊല്‍ക്കത്തയിലെ ഭബാനിപൂര്‍ നിവാസിയാണെന്നും അതേ സംഘടനയില്‍ ജോലി ചെയ്യുന്നുവെന്ന വ്യാജേന ചാരനായി പ്രവര്‍ത്തിച്ചിരുന്നതായും ഏജന്‍സികള്‍ കണ്ടെത്തി.
ഇരുവരും പാകിസ്ഥാനിലെ ഐ.എസ്.ഐ ഏജന്റുമാര്‍ക്ക് ഇന്ത്യന്‍ മൊബൈല്‍ നമ്പറുകള്‍ ആക്ടീവ് ആക്കി കൊടുത്തതായും കണ്ടെത്തി. ചോദ്യം ചെയ്യലിലൂടെ കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.
അതേസമയം, രണ്ടുപേരും നല്ലവരായിരുന്നുവെന്നും മാന്യമായാണ് പെരുമാറിയിരുന്നതെന്നുമാണ് ഇവരുടെ അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞത്.
കൂടിവരുന്ന പാക് ചാരന്‍മാര്‍
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ രണ്ടുഡസനോളം പാക്ചാരന്‍മാരാണ് ഇന്ത്യയില്‍ പിടിയിലായത്. സൈനികര്‍, ട്രാവല്‍ വ്‌ളോഗര്‍മാര്‍, സോഷ്യല്‍മീഡിയ ഇന്‍ഫഌവന്‍സര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഐ.ടി പ്രഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. അറസ്റ്റിലായ പല വ്യക്തികളും തമ്മില്‍ പരസ്പര ബന്ധമുള്ളതിനാല്‍ വലിയ ശൃംഖല തന്നെ ചാരവൃത്തിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതായും ഇന്ത്യന്‍ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
West Bengal Police arrested two individuals from Purba Bardhaman on suspicion of allegedly passing on information to Pakistan’s intelligence agency, Inter-Services Intelligence (ISI). The accused, identified as Mukesh Rajak and Rakesh Kumar Gupta, were produced before a Kolkata court and judge remanded them to STF custody for seven days. The arrests, made late Saturday night, followed a search operation across two locations in Bardhaman.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ വെള്ളിയാഴ്ച വരെ തീവ്രമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്
Kerala
• a day ago
വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം
National
• 2 days ago
സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്
Kuwait
• 2 days ago
ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി
National
• 2 days ago
'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്
International
• 2 days ago
ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു
International
• 2 days ago
ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്
National
• 2 days ago
പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം
Kerala
• 2 days ago
വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ
Kerala
• 2 days ago
വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ
latest
• 2 days ago
2025 സെപ്റ്റംബർ ഒന്ന് മുതൽ വിസ് എയർ അബൂദബിയിലെ എല്ലാ വിമാനങ്ങളും നിർത്തലാക്കും; നീക്കം ചെലവ് നിയന്ത്രിക്കുന്നതിനും യൂറോപ്പിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും
uae
• 2 days ago
കാണാതായിട്ട് ആറ് ദിവസം; ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ കണ്ടെത്തി
National
• 2 days ago
മഹ്ബൂലയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആർക്കും പരുക്കുകളില്ല
Kuwait
• 2 days ago
തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല
Kerala
• 2 days ago
വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസിന് ഒരു വർഷത്തെ പരിധി നിശ്ചയിച്ച് സഊദി അറേബ്യ
Saudi-arabia
• 2 days ago
ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്
Kerala
• 2 days ago
യുഎഇ കാലാവസ്ഥ: ഷാർജയിലും, ഖോർഫക്കനിലും , ഫുജൈറയിലും നേരിയ മഴ
uae
• 2 days ago
എമിറേറ്റ്സ് റോഡ് വികസനം: 750 മില്യൺ ദിർഹത്തിന്റെ പദ്ധതിയുമായി ഊർജ്ജ അടിസ്ഥാന സൗകര്യ മന്ത്രാലയം
uae
• 2 days ago
ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി
Saudi-arabia
• 2 days ago
താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു
Kerala
• 2 days ago
പശുവിനെ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിൽ യുവാവിനെ കീഴടക്കി പോലീസ്
National
• 2 days ago