
വിഖ്യാത ഉറുദു കവിയും ഇന്ത്യന്‍- യു.എസ് പണ്ഡിതനുമായ പ്രൊഫസര്‍ സി.എം നഈം അന്തരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത ഉറുദു കവിയും ഇന്ത്യന്‍- യു.എസ് പണ്ഡിതനുമായ സി.എം നഈം എന്ന പ്രൊഫസര്‍ ചൗധരി മുഹമ്മദ് നഈം (89) അന്തരിച്ചു. ഉറുദു ഭാഷയ്ക്ക് പുറമെ ദക്ഷിണേഷ്യന്‍ പഠനങ്ങളിലും കഴിവുതെളിയിച്ച പണ്ഡിതനായിരുന്നു. ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ജനിച്ച നഈം ഉറുദു സാഹിത്യം, സംസ്കാരം, രാഷ്ട്രീയം എന്നിവയിലെ ഏറ്റവും മികച്ച ശബ്ദങ്ങളില്‍ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്ന വ്യക്തിയാണ്.

1955ല്‍ ലഖ്നൗ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം അമേരിക്കയിലേക്ക് താമസം മാറുകയും കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കുകയുംചെയ്തു. 1961 മുതല്‍ 2001 വരെ ചിക്കാഗോ സര്‍വകലാശാലയില്‍ അധ്യാപകനായും ജോലിനോക്കി. ദക്ഷിണേഷ്യന്‍ ഭാഷകളുടെയും നാഗരികതകളുടെയും പ്രൊഫസര്‍ എമറിറ്റസായും സേവനമനുഷ്ഠിച്ചു. 1985 മുതല്‍ 1991 വരെ വകുപ്പിന്റെ അധ്യക്ഷനായിരുന്നു.
അക്കാദമിക് മേഖലയ്ക്ക് പുറമേ, നിരവധി ജേണലുകളുടെ സ്ഥാപക എഡിറ്ററായിരുന്നു നഈം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉറുദുവിന്റെ ശക്തനായ നിരൂപകനായും തുടര്‍ന്നു. ഇതോടൊപ്പം തന്നെ ഫലസ്തീന് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങളിലും അദ്ദേഹം ഇടപെടല്‍ നടത്തുകയും കനപ്പെട്ട ലേഖനങ്ങള്‍ എഴുതുകയുംചെയ്തു.
Renowned Urdu scholar, Professor C.M. Naim, has passed away. May he rest in peace. Was honoured to call him a friend.
— Musharraf Ali Farooqi (@microMAF) July 10, 2025
Choudhri Mohammed Naim (3 June 1936 - 9 July 2025)https://t.co/TxTguI73Hd pic.twitter.com/V1kCYtC7ka
ന്യൂയോര്‍ക്ക് സിറ്റിയിലെ ഏഷ്യന്‍ സൊസൈറ്റിയുടെ ഏഷ്യന്‍ ലിറ്ററേച്ചര്‍ പ്രോഗ്രാം, പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റി പ്രസ്സ്, ഷിക്കാഗോ യൂണിവേഴ്സിറ്റി പ്രസ്സ്, കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി പ്രസ്സ്, ഫെമിനിസ്റ്റ് പ്രസ്സ്, ശാസ്ത്രി ഇന്തോകനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ദി ഹ്യുമാനിറ്റീസ് എന്നിവയുടെ കണ്‍സള്‍ട്ടന്റായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
സൗത്ത് ഏഷ്യ റീജിയണല്‍ കൗണ്‍സില്‍, അസോസിയേഷന് ഫോര്‍ ഏഷ്യന്‍ സ്റ്റഡീസ്, ഏഷ്യന്‍ ഡിസെന്റ് കമ്മിറ്റി ഓണ്‍ സ്കോളേഴ്സ്, അസോസിയേഷന് ഫോര്‍ ഏഷ്യന്‍ സ്റ്റഡീസ് എന്നിവയില്‍ അംഗമായും അസേവനമനുഷ്ഠിച്ചിട്ടുണ്ട്.
Professor Choudhri Mohammed Naim (89), one of the most respected authorities on Urdu language and South Asian studies, has passed away. Born in Barabanki, Uttar Pradesh, Naim was widely regarded as among the finest voices on Urdu literature, culture, and politics.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

69 വർഷത്തിനിടയിൽ ഇതാദ്യം; വിൻഡീസിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഓസ്ട്രേലിയ
Cricket
• a day ago
ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 78 പേരെ, വഴിമുട്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍
International
• a day ago
അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി കേരളത്തിലെത്തി; 17ന് മന്ത്രിസഭായോഗം, പിന്നാലെ ഡൽഹിയിലേക്ക്
Kerala
• a day ago
ഉപ്പിലും വ്യാപകമായ മായം; പേരിന് പോലുമില്ലാതെ നടപടി
Kerala
• a day ago
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ വായ മൂടിക്കെട്ടി പ്രതിഷേധം
Kerala
• a day ago
വെളിച്ചെണ്ണ വിലക്കയറ്റം: നേട്ടം അയല്‍ സംസ്ഥാനങ്ങൾക്ക്
Kerala
• a day ago
UAE Weather Updates: യുഎഇയിൽ ഇത് "ജംറത്തുല്‍ ഖൈദ്" സീസൺ; പുറത്തിറങ്ങാൻ കഴിയാത്ത ചൂട്
uae
• a day ago
മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്
Kerala
• a day ago
പന്തളത്ത് വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം
Kerala
• a day ago
ഷാർജയിൽ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; മാതാവിന്റെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുത്തു
uae
• a day ago
ചരിത്രം സൃഷ്ടിച്ച് വീണ്ടും ഭൂമിയിലേക്ക്; ശുഭാംശു ശുക്ലയും സംഘവും ഇന്ന് തിരിച്ചെത്തും
National
• a day ago
നിമിഷ പ്രിയയുടെ വധശിക്ഷ; മോചനത്തിനായുള്ള അവസാന ചർച്ചകൾ ഇന്നും തുടരും
Kerala
• a day ago
കേരളത്തിൽ വെള്ളിയാഴ്ച വരെ തീവ്രമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്
Kerala
• a day ago
വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം
National
• 2 days ago
ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്
National
• 2 days ago
പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം
Kerala
• 2 days ago
വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ
Kerala
• 2 days ago
വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ
latest
• 2 days ago
സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്
Kuwait
• 2 days ago
ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി
National
• 2 days ago
'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്
International
• 2 days ago