
' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ

തിരുവനന്തപുരം: ചാരക്കേസിൽ അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്ര കേരളത്തിലെ വന്ദേ ഭാരത് ട്രെയിൻ സർവീസിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത സംഭവത്തിൽ മുൻ കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്ത്.
ജ്യോതി മൽഹോത്രയ്‌ക്കൊപ്പമുള്ള വി. മുരളീധരന്റെ വന്ദേ ഭാരത് യാത്ര വിവാദമായതിനെക്കുറിച്ച് സന്ദീപ് വാര്യർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു, വി. മുരളീധരന്റെ ശരീരഭാഷ തന്നെ അദ്ദേഹം പ്രതിരോധത്തിലാണെന്നതിന്റെ സൂചന നൽകുന്നു. ജ്യോതി മൽഹോത്രയെ വന്ദേ ഭാരത് ഉദ്ഘാടനത്തിന് എത്തിക്കുന്നതിൽ ഇടപെട്ടത് ഡൽഹിയിൽ പ്രവർത്തിക്കുന്ന ഒരു മാധ്യമപ്രവർത്തകനാണെന്ന് സന്ദീപ് വാര്യർ ആരോപിച്ചു.
ബിജെപിയാണ് ജ്യോതി മൽഹോത്രയ്ക്ക് വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്യാനുള്ള പാസ് നൽകിയതെന്ന് വാര്യർ ആരോപിച്ചു. "വി. മുരളീധരൻ എന്തിനെയാണ് ഭയക്കുന്നത്? അന്വേഷണത്തിന് തയ്യാറാകണം. അദ്ദേഹത്തിന്റെ ഭാര്യയുടെ എൻ.ജി.ഒയിൽ അന്വേഷണം വേണം," സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.
ജ്യോതി മൽഹോത്രയെ വന്ദേ ഭാരത് ഉദ്ഘാടനത്തിന് എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്റെ ഭാഗമായാണെന്നും വാര്യർ ആരോപിച്ചു. ഡിആർഡിഒയിൽ അരുൺ രവീന്ദ്രൻ എന്ന വ്യക്തിക്ക് അനധികൃതമായി ഐ.ഡി. കാർഡ് നൽകിയെന്നും അദ്ദേഹം ആരോപിച്ചു. വി. മുരളീധരന്റെ ഭാര്യയുടെ എൻ.ജി.ഒയുടെ സഹായിയാണ് അരുൺ രവീന്ദ്രനെന്നും, ഒരു കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ ജാമ്യത്തിൽ ഇറങ്ങിയ ശേഷം എവിടെപ്പോയെന്നും, ജീവനോടെയുണ്ടോ എന്നും വാര്യർ ചോദിച്ചു. ഈ വിഷയത്തിൽ വി. മുരളീധരൻ വ്യക്തമായ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ ഈ വിഷയത്തിൽ വി. മുരളീധരനെതിരെ സന്ദീപ് വാര്യർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം
ആവർത്തിച്ചു പറയുന്നു, വന്ദേ ഭാരത ഉദ്ഘാടന ദിവസത്തെ യാത്രയ്ക്ക് പാസുകൾ നൽകിയത് ബിജെപി ഓഫീസിൽ നിന്നായിരുന്നു. വി മുരളീധരന് വേണ്ടപ്പെട്ടവർക്കാണ് പാസുകൾ കൂടുതലായി കിട്ടിയത്. ബാക്കി സുരേന്ദ്ര അനുകൂലികൾക്കും. അന്ന് തന്നെ വടകര എംപിയായിരുന്ന ശ്രീ കെ.മുരളീധരൻ ഈ ഉദ്ഘാടനത്തെ വി മുരളീധരന്റെ പി ആർ ഷോ ആക്കി മാറ്റിയതിനെതിരെ പ്രതികരിച്ചിരുന്നു.
ജ്യോതി മൽഹോത്രയെ ഡൽഹിയിൽ നിന്നും കാസർകോട് എത്തിച്ചത് ഡൽഹി കേന്ദ്രീകരിച്ച് മാധ്യമപ്രവർത്തകനായിരുന്ന , മറ്റുപല കേസുകളിലും ആരോപണ വിധേയനായ , സംഘപരിവാർ നേതൃത്വത്തിലെ പലർക്കും ശക്തമായ വിയോജിപ്പുള്ള വ്യക്തിയല്ലെന്ന് മുരളീധരന് പറയാമോ ? ഇദ്ദേഹത്തിൻറെ ഭാര്യ മുരളീധരന്റെ സ്റ്റാഫ് ആയിരുന്നില്ലേ ?
മുരളീധരന്റെ പി ആർ വർക്കിന് വേണ്ടിയാണോ ജ്യോതി മൽഹോത്ര കാസർകോട് എത്തിയത് എന്ന് അന്വേഷിക്കട്ടെ. രാജ്യമെമ്പാടും നിരവധി വന്ദേ ഭാരത് ട്രെയിനുകൾ ഓടി തുടങ്ങിയതിനു ശേഷം, കേരളത്തിലെ രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് കാസർകോട് പോലെ വിമാനത്താവളം പോലും ഇല്ലാത്ത സ്ഥലത്തേക്ക് ജ്യോതി മൽഹോത്ര എത്തിച്ചേരണമെങ്കിൽ അതിന് പിറകിൽ ഉണ്ടായ ചേതോവികാരം എന്തായിരിക്കാം ?
വി മുരളീധരൻ മന്ത്രി ആയിരിക്കുമ്പോൾ വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ നടത്തിയ പല ഇടപാടുകളും അന്വേഷണ വിധേയമാകേണ്ടതാണ്. അടുത്ത ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട പല വെളിപ്പെടുത്തലുകളും നിലവിലെ ബിജെപി സംസ്ഥാന നേതാക്കളിൽ നിന്ന് തന്നെ ഉണ്ടാകും. നിരവധി വിഷയങ്ങളിൽ ഡിജിറ്റൽ തെളിവുകളടക്കം പുറത്തു വരാനിരിക്കുകയാണ്.
വി മുരളീധരന്റെ മുഖം കണ്ടാൽ അറിയാം , അദ്ദേഹം ഭയന്നിട്ടുണ്ട്. പാസ് നൽകിയത് ആരെന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം ഉരുണ്ടു കളിക്കുകയാണ്. അദ്ദേഹം മന്ത്രി ആയിരിക്കുമ്പോൾ ജ്യോതി മൽഹോത്രയെപ്പോലെ പലരും പല സ്ഥലങ്ങളിലും പാസ് എടുക്കാതെ പാസ്പോർട്ട് എടുത്തു പോയിട്ടുണ്ടല്ലോ.. കൂടുതൽ പറയിപ്പിക്കരുത്.
Congress leader Sandeep Warrier has accused former Union Minister V. Muraleedharan of involving vlogger Jyoti Malhotra, arrested in an espionage case, in the Vande Bharat train inauguration for PR purposes. Warrier alleged that a Delhi-based media professional facilitated Malhotra’s participation and that the BJP provided her travel pass. He questioned Muraleedharan’s defensive demeanor, demanded an investigation into his wife’s NGO, and raised concerns about Arun Ravindran, an NGO associate allegedly given an unauthorized DRDO ID. Warrier also sought clarity on Ravindran’s whereabouts after his release on bail.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാജസ്ഥാനിൽ നിന്നും ഇതിഹാസം പടിയിറങ്ങി; സഞ്ജുവിന് മുമ്പേ ടീമിന്റെ നെടുംതൂൺ പുറത്തേക്ക്
Football
• 11 hours ago
രൂപയുടെ തകർച്ച മുതലെടുത്ത് യുഎഇയിലെ പ്രവാസികൾ; നാട്ടിലേക്ക് പണം അയക്കാൻ വലിയ തിരക്ക്
uae
• 11 hours ago
ജമ്മു കശ്മീരിലെ റംബാനില്‍ മേഘവിസ്‌ഫോടനം; മിക്ക ജില്ലകളും വെള്ളത്തിനടിയില്‍, മരണസംഖ്യ കൂടുന്നു
National
• 12 hours ago
നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു
Kerala
• 14 hours ago
സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു
National
• 14 hours ago
ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 14 hours ago
'അമേരിക്കന്‍ ബ്രാന്‍ഡ് ആഗോളതലത്തില്‍ തന്നെ വെറും വേസ്റ്റ് ആയി' ഇന്ത്യക്കെതിരായ തീരുവ യുദ്ധത്തില്‍ ട്രംപിനെതിരെ ആഞ്ഞടിച്ച് യു.എസ് ദേശീയ സുരക്ഷാ മുന്‍ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍
International
• 15 hours ago
ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം, ഇന്ന് മാത്രം പത്തിലേറെ മരണം
National
• 16 hours ago
പ്രസാദം നല്‍കിയില്ല; ഡല്‍ഹിയില്‍ ക്ഷേത്ര ജീവനക്കാരനെ അടിച്ചു കൊന്നു; കൊല്ലപ്പെട്ടത് 15 വര്‍ഷമായി ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്ന 35കാരന്‍
National
• 16 hours ago
സർക്കാർ സ്‌കൂളിൽ പോകാൻ കുട്ടികളില്ല; രാജ്യത്ത് തുടർച്ചയായ മൂന്നാം വർഷവും പ്രവേശനം കുറഞ്ഞു
Domestic-Education
• 16 hours ago
സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി
Kerala
• 18 hours ago
കണ്ണൂര്‍ സ്ഫോടനം: പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു
Kerala
• 18 hours ago
വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും
Kerala
• 18 hours ago
കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി
International
• 19 hours ago
ജി.എസ്.ടി സ്ലാബ് ചുരുക്കൽ ക്ഷേമ, വികസന പദ്ധതികളെ ബാധിക്കും; ആലോചനയില്ലാത്ത നടപടിയിൽ ആശങ്കയറിയിച്ച് സംസ്ഥാനങ്ങൾ
National
• 21 hours ago
കണ്ണൂരിൽ വീടിനുള്ളിൽ വൻസ്ഫോടനം; ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ, അപകടം ബോംബ് നിർമാണത്തിനിടെയെന്ന് സൂചന
Kerala
• a day ago
മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി
International
• a day ago
പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം
Football
• a day ago
അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം
Kerala
• 20 hours ago
ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം
International
• 20 hours ago
രാഹുലിനെ കാണാൻ തെരുവുകൾ തിങ്ങിനിറഞ്ഞ് ജനം; വോട്ടർ അധികാർ യാത്ര 14-ാം ദിവസത്തിലേക്ക്
National
• 21 hours ago