അഞ്ചു വര്‍ഷത്തിന് ശേഷം ഇറാനില്‍ ബ്രിട്ടന് അംബാസിഡറെ നിയമിച്ചു
റിയാദ്: അഞ്ചു വര്‍ഷത്തിന് ശേഷം ബ്രിട്ടന് ഇറാനില്‍ തങ്ങളുടെ അംബാസിഡറെ നിയമിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനു വേണ്ടിയാണ് ബ്രിട്ടന് തങ്ങളുടെ അംബാസിഡറെ നിയമിച്ചത്. 2011 മുതല്‍ ഇറാനില്‍ നിന്നും ബ്രിട്ടന് തങ്ങളുടെ അംബാസിഡറെ പിന്‍വലിച്ചിരുന്നു. നേരത്തെ ഖത്തര്‍, യമന്‍ എന്നിവിടങ്ങളില്‍ അംബാസിഡറായി പ്രവര്‍ത്തിച്ച മികച്ച നയതന്ത്ര ഉദ്യോഗസ്ഥനായ നിക്കോളാസ് ഹോപ്റ്റണ്ണിനെയാണ് ഇറാനില്‍ ബ്രിട്ടന് അംബാസിഡറായി നിയമിച്ചിരിക്കുന്നത്.
തങ്ങളുടെ പുതിയ ശ്രമം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ബ്രിട്ടന് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണെ ഉദ്ധരിച്ചു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ബന്ധം ഇറാനുമായുള്ള പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതയോടെ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും കൂടുതല്‍ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടത്താനും ഇത് ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."