ഒബാമയെ അസഭ്യം പറഞ്ഞ സംഭവത്തില്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചു
ദാവോ: യു.എസ് പ്രസിഡന്റ് ബരാക് ഒബാമയെ അസഭ്യം പറഞ്ഞ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂടേര്‍ട് ഖേദം പ്രകടിപ്പിച്ചു. വാര്‍ത്താസമ്മേളനത്തിനിടെ ഒരു റിപ്പോര്‍ട്ടറുടെ ചോദ്യത്തിനു മറുപടി പറയുമ്പോഴുണ്ടായ അപ്രതീക്ഷിതമായ പ്രതികരണമായിരുന്നു അത്. യു.എസ് പ്രസിഡന്റിനെ വ്യക്തിപരമായി ആക്രമിക്കാന്‍ ഉദ്ദേശിതച്ചിരുന്നില്ലെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഡ്യൂടേര്‍ട് പറഞ്ഞു.
ആസിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലാവോസിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഡ്യൂട്ടേര്‍ട്ട് വിവാദ പരാമര്‍ശം നടത്തിയത്. ഫിലിപ്പിന്‍സിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി ഒബാമ പ്രഭാഷണം നടത്തിയാല്‍ അത് കേട്ടിരിക്കാന്‍ തന്നെ കിട്ടില്ലെന്ന് പറഞ്ഞായിരുന്നു ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ അസഭ്യ പ്രയോഗം.
ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വിവാദ പ്രസ്താവനയെ തുടര്‍ന്ന് കൂടിക്കാഴ്ച്ച റദ്ദാക്കുകയും ചെയ്തു.
ഡ്യൂടേര്‍ട് അധികാരത്തിലേറിയ ശേഷം ലഹരിമരുന്നു മാഫിയയെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി രണ്ടായിരത്തിനാനൂറോളം പേരെ വധിച്ചിരുന്നു. ഇക്കാര്യത്തെപ്പറ്റി ഒബാമ പരാമര്‍ശിക്കുമെന്ന സൂചനയാണ് ഡ്യൂടേര്‍ടിനെ പ്രകോപിതനാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."