രാഹുല്‍ ഗാന്ധിയുടെ കിസാന്‍ യാത്രയ്ക്ക് തുടക്കമായി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. കര്‍ഷകരെ ലക്ഷ്യമിട്ടുള്ള കിസാന്‍ യാത്രക്കും ഇന്ന് തുടക്കമായി. ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയില്‍ നിന്നു തുടങ്ങിയ കിസാന്‍ യാത്ര 233 മണ്ഡലങ്ങളിലൂടെ കടന്നുപോകും. 2500 കിലോമീറ്റര്‍ സഞ്ചരിച്ച് ദില്ലിയിലാണ് യാത്ര അവസാനിക്കുക. സമാപന ദിവസമായ അടുത്ത മാസം രണ്ടിന് കര്‍ഷക റാലിയും നടത്തും.
കര്‍ഷകരെ നേരില്‍ കണ്ടാണ് രാഹുല്‍ പ്രചാരണം നടത്തുന്നത്. മൈതാനത്ത് കട്ടിലില്‍ ഇരിക്കുന്ന കര്‍ഷകരോട് സംസാരിച്ച് പ്രചാരണം നടത്തുന്ന രീതിയാണ് ഇത്തവണ രാഹുല്‍ സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ വിദഗ്ധന്‍ പ്രശാന്ത് കിഷോറാണ് ഇതിനായി തന്ത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ഉത്തര്‍ പ്രദേശിലെ ജാതി രാഷ്ട്രീയത്തില്‍ പ്രബലരായ സമുദായങ്ങളുടെ പിന്തുണ നഷ്ടമായ കോണ്‍ഗ്രസ് ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി ബ്രാഹമണ വിഭാഗത്തെ ഒപ്പം കൂട്ടാന്‍ ശ്രമം നടത്തിയിരുന്നു. കര്‍ഷകരുടെ പിന്തുണയും നേടി തിരിച്ചുവരാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."