HOME
DETAILS

കിനാവിലെ മക്ക, 'മരുന്ന്' നൽകിയത് മറക്കാത്ത കണ്ണീർ; സുഹൃത്ത് നൽകിയ മരുന്ന് കുരുക്കായി, ഉംറക്ക് പോയ മുസ്തഫ ജയിലിൽ കഴിഞ്ഞത് നാലര മാസം

  
Sudev
July 15 2025 | 03:07 AM

Mecca in Kinau tears that will never be forgotten Mustafa who went for Umrah spent four and a half months in jail after receiving medicine given by a friend

അരീക്കോട്: കിനാവിലെന്നും മക്കയായിരുന്നു, അടങ്ങാത്ത ആഗ്രഹമായിരുന്നു കഅ്ബ കാണാൻ. ഓരോ ദിവസവും വിയർപ്പൊഴുക്കി ഒരുവിഹിതം മാറ്റിവച്ചു, കിനാക്കുടുക്ക തുറക്കുന്ന ദിവസത്തിലേക്കുള്ള ദൂരം കുറയ്ക്കാൻ. ഒടുവിൽ പരിശുദ്ധ ഉംറ നിർവഹിക്കാൻ  ഭാര്യക്കും മക്കൾക്കുമൊപ്പം യാത്ര തിരിച്ച മുസ്തഫയെ കാത്തിരുന്നത് കറുത്ത ദിനങ്ങളായിരുന്നു. സഊദിയിൽ ജയിലിലായി. ഒരു തെറ്റും ചെയ്യാത്ത അയാൾ ചതിക്കപ്പെടുകയായിരുന്നു, ഉംറ ലക്ഷ്യം വച്ചുള്ള യാത്രയും ജയിൽ വാസവും വിവരിക്കുമ്പോൾ മുസ്തഫയുടെ കണ്ണുനിറഞ്ഞു. കണ്ഠമിടറി. 

ഉംറ കർമം പൂർത്തിയാക്കി 15 ദിവസത്തിനകം മടങ്ങിയെത്താൻ തീരുമാനിച്ചാണ് അരീക്കോട് വെള്ളേരി സ്വദേശി പാമ്പോടൻ മുസ്തഫ 2024 ജൂലൈ 24ന് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് യാത്ര തിരിച്ചത്. അഞ്ചുമാസത്തെ ജയിൽ വാസവും നിയമക്കുരുക്കും അഴിഞ്ഞ് ഒരു വർഷത്തിനു 10 ദിവസം ബാക്കി നിൽക്കെ ഞായറാഴ്ചയാണ് മുസ്തഫ വീടണഞ്ഞത്. സ്വകാര്യ ഗ്രൂപ്പിലായിരുന്നു യാത്ര. 

ബന്ധുവിൻ്റെ അയൽവാസി സുഹൃത്തിന് നൽകാനായി ഏൽപ്പിച്ച മരുന്ന് കൈവശം വച്ചതാണ് മുസ്തഫയ്ക്ക് വിനയായത്. യാത്രതിരിക്കുന്നതിൻ്റെ ഒരു ദിവസം മുമ്പാണ് അരിയും പത്തിരിപ്പൊടിയും ശർക്കരയും അടങ്ങിയ പായ്ക്കറ്റ് മുസ്തഫയ്ക്ക് ലഭിക്കുന്നത്. ഇതിൻ്റെ അകത്തായിരുന്നു വേദനസംഹാരി. 210 ഗുളികകളാണ് ഉണ്ടായിരുന്നത്. 

വിമാനം ഇറങ്ങിയപ്പോൾ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ മുസ്തഫയെയും ഭാര്യയെയും മക്കളെയും പിടികൂടുകയായിരുന്നു. അളവിൽ കൂടുതൽ മരുന്നുകൾ ഇവരുടെ കൈവശം കണ്ടെത്തിയ കസ്റ്റംസ് അധികൃതർ ഡ്രഗ് കൺട്രോൾ വിഭാഗത്തിന് കൈമാറി. ഭാഷാ പ്രശ്നമുണ്ടായതിനാൽ കുറ്റം എന്തെന്ന് മുസ്തഫയ്ക്ക് മനസിലായില്ല. മക്കയിലെ ഷറായ ജയിലിലേക്ക് മാറ്റിയ ഇവരെ പിന്നീട് മലയാളി പരിഭാഷകന്റെ സഹായത്തോടെ അധികൃതർ നടത്തിയ ചോദ്യംചെയ്യലിലാണ് മരുന്ന് സുഹൃത്തിനുള്ളതാണെന്ന് വ്യക്തമാകുന്നത്. 

ഇതിനിടെ മരുന്ന് സ്വീകരിക്കേണ്ട സുഹൃത്തിനെയും പൊലിസ് പിടികൂടിയിരുന്നു. കുറ്റം കണ്ടെത്തിയതോടെ 15 ദിവസത്തിനു ശേഷം മുസ്തഫയെയും മരുന്ന് സ്വീകരിക്കേണ്ട സുഹൃത്തിനെയും ശുമൈസിയിലെ പ്രധാന ജയിലിലെ മയക്കുമരുന്ന് വിഭാഗം സെല്ലിലേക്ക് മാറ്റി. നാട്ടുകാരനും മക്കയിലെ ബിസിനസുകാരനുമായ സുബൈറിന്റെ ഇടപെടലിൽ ഭാര്യയെയും മക്കളെയും മക്ക ഷറായ ജയിലിലെ രണ്ട് ദിവസത്തെ വാസത്തിനു ശേഷം അധികൃതർ വിട്ടയച്ചു. ഇവർ പിന്നീട് ഉംറ കർമം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി. 

മുസ്തഫയ്ക്ക് ജയിലിൽ തുടരേണ്ടി വന്നു. നാലരമാസത്തെ ജയിൽ വാസത്തോടൊപ്പം നിയമനടപടികൾക്കു ശേഷമാണ് മുസ്തഫക്ക് തന്റെ നിരപരാധിത്വം തെളിയിക്കാനായത്. സുബൈറും സുഹൃത്തുക്കളുടെ സഹായമേകി. കൊണ്ടുപോയ മരുന്ന് സഊദിയിൽ നിരോധനമുള്ളതല്ലെങ്കിലും ലഹരി ഉപയോക്താക്കളും മറ്റും ഇത് ഉപയോഗിക്കാറുണ്ട്. അതിനാൽ സഊദിയിൽ നിന്നുള്ള ഡോക്ടർമാരുടെ അംഗീകൃത പ്രിസ്‌ക്രിപ്‌ഷൻ ഉണ്ടെങ്കിൽ മാത്രം നിയന്ത്രണ അളവിലേ ഇതു കൊണ്ടുവരാൻ അനുവാദമുള്ളൂ.  നിയമനടപടികൾക്കു ശേഷം ഉംറ കർമം പൂർത്തിയാക്കിയാണ് മുസ്തഫ നാട്ടിലേക്ക് മടങ്ങിയത്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; നടുവിന് ചവിട്ടേറ്റു, പിന്‍കഴുത്തിലും കൈകാലുകള്‍ക്കും പരുക്ക് 

Kerala
  •  2 hours ago
No Image

ചെങ്കടലിലെ കപ്പല്‍ ആക്രമണത്തില്‍ ഹൂതികള്‍ ബന്ദിയാക്കിയവരില്‍ മലയാളിയും?; അനില്‍കുമാര്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് കുടുംബം

Kerala
  •  2 hours ago
No Image

കുവൈത്ത് ഇ-വിസ: ജിസിസി പ്രവാസികൾക്ക് എങ്ങനെ അപേക്ഷിക്കാം; കൂടുതലറിയാം

uae
  •  2 hours ago
No Image

ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സം​ഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകർ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

National
  •  3 hours ago
No Image

ഇന്ത്യയും കുവൈത്തും പുതിയ വ്യോമ കരാറിൽ ഒപ്പുവച്ചു; ആഴ്ചയിൽ വിമാന സീറ്റുകൾ 18,000 ആയി വർധിപ്പിക്കും

latest
  •  3 hours ago
No Image

ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റന്‍?; അഹമ്മദാബാദ് വിമാനാപകടത്തില്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് 

National
  •  3 hours ago
No Image

തലാലിന്റെ കുടുംബം പൊറുക്കുമോ നിമിഷപ്രിയയോട്?;  പ്രതീക്ഷ കൈവിടാതെ ചര്‍ച്ച തുടരുന്നു 

Kerala
  •  4 hours ago
No Image

ദുബൈയിലെ വിസ അപേക്ഷാനടപടികള്‍ കാര്യക്ഷമമാക്കും; പദ്ധതിയുമായി ജിഡിആര്‍എഫ്എ

uae
  •  5 hours ago
No Image

അമേരിക്കയിലെ അലാസ്‌കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ആളുകളോട് മാറിത്താമസിക്കാൻ നിർദേശം 

International
  •  5 hours ago
No Image

മലയാള ഭാഷാ ബിൽ വീണ്ടും സഭയിലെത്തും; ഭേദഗതികളോടെ എത്തുന്നത് രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ല്

Kerala
  •  5 hours ago