
വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ

റിയാദ്: സഊദി പ്രോ ലീഗിലെ പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പുതിയ സീസണിന് മുന്നോടിയായി സഊദി സൂപ്പർ കപ്പാണ് അൽ നസറിന്റെ മുന്നിലുള്ളത്. ഓഗസ്റ്റ് 19ന് നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിൽ അൽ ഇത്തിഹാദിനെയാണ് അൽ നസർ നേരിടുക.
പുതിയ സീസണിൽ അൽ നസറിനൊപ്പം റൊണാൾഡോക്ക് മറ്റൊരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാനും സാധിക്കും. അൽ നസറിനൊപ്പം100 ഗോൾ സ്വന്തമാക്കാനുള്ള അവസരമാണ് റൊണാൾഡോയുടെ മുന്നിലുള്ളത്. ഇതിനു വേണ്ടത് വെറും ഒരു ഗോളുകൾ മാത്രമാണ്. അൽ നസറിനു വേണ്ടി 99 ഗോളുകൾ ആണ് റൊണാൾഡോ അടിച്ചുകൂട്ടിയിട്ടുള്ളത്.
ഇതോടെ ഫുട്ബോളിന്റെ ചരിത്രത്തിൽ അഞ്ചു ടീമുകൾക്ക് വേണ്ടി 100 ഗോൾ നേടുന്ന താരമായി മാറാനും റൊണാൾഡോക്ക് സാധിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡ്(145), റയൽ മാഡ്രിഡ്(450), യുവന്റസ്(101), പോർച്ചുഗൽ(135) എന്നിങ്ങനെയാണ് റൊണാൾഡോ നാല് ടീമുകൾക്ക് വേണ്ടി അടിച്ചുകൂട്ടിയ ഗോളുകളുടെ കണക്കുകൾ. ഈ ഫോം തുടർന്നാൽ റൊണാൾഡോക്ക് ഈ ചരിത്ര റെക്കോർഡ് കൈവരിക്കാം.
അൽ നസറിനൊപ്പമുള്ള കരാർ റൊണാൾഡോ അടുത്തിടെയാണ് പുതുക്കിയത്. പുതിയ കരാർ പ്രകാരം റൊണാൾഡോ രണ്ടു വർഷം കൂടി സൗഊദിയിൽ കളിക്കും.പുതിയ കരാർ പ്രകാരം റൊണാൾഡോയ്ക്ക് വർഷത്തിൽ 200 മില്യൺ ഡോളറാണ് ലഭിക്കുക. ആഴ്ചയിൽ 4.17 മില്യൺ ഡോളറും റൊണാൾഡോക്ക് ലഭിക്കും. ഇതിനുപുറമെ റൊണാൾഡോക്ക് 26.5 മില്യൺ ഡോളർ സൈനിങ് ബോണസും 35.7 മില്യൺ ഡോളർ വിലമതിക്കുന്ന അൽ നസറിന്റെ 15 ശതമാനം ഉടമസ്ഥ അവകാശ ഓഹരിയും ലഭിക്കും.
റൊണാൾഡോക്ക് അൽ നസറിനൊപ്പം ഒരു മേജർ ട്രോഫി നേടാൻ സാധിച്ചിട്ടില്ല. 2023ലെ അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് മാത്രമാണ് റൊണാൾഡോക്ക് നേടാൻ സാധിച്ചത്. അതുകൊണ്ട് തന്നെ പുതിയ കരാർ പ്രകാരം അടുത്ത രണ്ട് വർഷത്തേക്ക് കൂടി സഊദിയിൽ കളിച്ചുകൊണ്ട് തനിക്ക് നേടാൻ സാധിക്കാത്ത കിരീടങ്ങൾ എല്ലാം നേടാനായിരിക്കും റൊണാൾഡോ ലക്ഷ്യം വെക്കുക.
2023ലാണ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പ്യൻ അധ്യായങ്ങൾക്ക് വിരാമമിട്ട് സഊദി പ്രൊ ലീഗ് ക്ലബായ അൽ നസറിലെത്തുന്നത്. റൊണാൾഡോയുടെ വരവോടെ സഊദി ലീഗിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. റൊണാൾഡോയുടെ കടന്നുവരവോടെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. റൊണാൾഡോക്ക് പിന്നാലെ യൂറോപ്പിലെ വിവിധ ക്ലബ്ബുകളിലെ പ്രധാന താരങ്ങൾ ചേക്കേറിയിരുന്നു. കരിം ബെൻസിമ, നെയ്മർ, സാദിയോ മാനെ, റിയാദ് മെഹറസ്, റോബർട്ടോ ഫിർമീഞ്ഞോ തുടങ്ങിയ പ്രധാന താരങ്ങളും സഊദിയിലേക്ക് മാറിയിരുന്നു.
Cristaino Ronaldo Need one Goal to create a Historical Record in Football
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പഹൽഗാം ഭീകരാക്രമണം മോദി സർക്കാരിന്റെ വീഴ്ച; ഓപ്പറേഷൻ സിന്ദൂർ തുടരണമെന്ന് അസദുദ്ദീൻ ഒവൈസി, ഗവർണർ രാജിവെക്കണം
National
• 2 hours ago
സ്‌കൂളില്‍ നിന്ന് കളിക്കുന്നതിനിടെ ഷോക്കേറ്റു; കൊല്ലത്ത് എട്ടാം ക്ലാസുകാരന് ദാരുണാന്ത്യം
Kerala
• 3 hours ago
ഇന്ത്യയിലെ വിദ്യാർഥികൾക്ക് ഗൂഗിളിന്റെ സമ്മാനം: ജെമിനി എഐ പ്രോ ഒരു വർഷത്തെ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: ഓഫർ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Tech
• 3 hours ago
വയനാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂരമര്‍ദ്ദനം; നടുവിന് ചവിട്ടേറ്റു, പിന്‍കഴുത്തിലും കൈകാലുകള്‍ക്കും പരുക്ക്
Kerala
• 3 hours ago
ചെങ്കടലിലെ കപ്പല്‍ ആക്രമണത്തില്‍ ഹൂതികള്‍ ബന്ദിയാക്കിയവരില്‍ മലയാളിയും?; അനില്‍കുമാര്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് കുടുംബം
Kerala
• 3 hours ago
കുവൈത്ത് ഇ-വിസ: ജിസിസി പ്രവാസികൾക്ക് എങ്ങനെ അപേക്ഷിക്കാം; കൂടുതലറിയാം
uae
• 3 hours ago
ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകർ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച
National
• 3 hours ago
ഇന്ത്യയും കുവൈത്തും പുതിയ വ്യോമ കരാറിൽ ഒപ്പുവച്ചു; ആഴ്ചയിൽ വിമാന സീറ്റുകൾ 18,000 ആയി വർധിപ്പിക്കും
latest
• 4 hours ago
ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റന്‍?; അഹമ്മദാബാദ് വിമാനാപകടത്തില്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട്
National
• 4 hours ago
തലാലിന്റെ കുടുംബം പൊറുക്കുമോ നിമിഷപ്രിയയോട്?; പ്രതീക്ഷ കൈവിടാതെ ചര്‍ച്ച തുടരുന്നു
Kerala
• 5 hours ago
അമേരിക്കയിലെ അലാസ്കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ആളുകളോട് മാറിത്താമസിക്കാൻ നിർദേശം
International
• 6 hours ago
മലയാള ഭാഷാ ബിൽ വീണ്ടും സഭയിലെത്തും; ഭേദഗതികളോടെ എത്തുന്നത് രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ല്
Kerala
• 6 hours ago
രോഗബാധിതരായ തെരുവുനായ്ക്കൾക്ക് 'ദയാവധം'; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി, എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയാൽ കേസ്
Kerala
• 6 hours ago
ജഡ്ജിമാർക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി
Kerala
• 7 hours ago
പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു
Kerala
• 15 hours ago
താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം
Kerala
• 15 hours ago
വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം
Kerala
• 15 hours ago
കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Kerala
• 15 hours ago
കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala
• 7 hours ago
അബൂദബിയിലെ രണ്ട് മാളുകളിലേക്ക് കൂടി പെയ്ഡ് പാര്‍ക്കിങ് സൗകര്യം വ്യാപിപ്പിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍
uae
• 7 hours ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകള്‍ വൈഭവിയെ യുഎഇയില്‍ സംസ്കരിക്കും
uae
• 7 hours ago