HOME
DETAILS

'വൈദ്യുതി ലൈനുകൾ ഒഴിവാക്കണം': സർക്കുലർ പാലിക്കാത്തതിന്റെ ഫലം; കൊല്ലത്ത് ഒരു വിദ്യാർഥിയുടെ ജീവൻ നഷ്ടമായി

  
Ajay
July 17 2025 | 13:07 PM

Students Death in Kollam Due to Failure to Follow School Safety Circular

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന് മുമ്പ് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ പാലിക്കാത്തതിന്റെ ഫലമായി കൊല്ലം തേവലക്കരയിൽ ഒരു വിദ്യാർഥിയുടെ ജീവൻ നഷ്ടമായി. 2025 മേയ് 13-ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് എല്ലാ പ്രധാനാധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും നൽകിയ സർക്കുലറിൽ, സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് നേടണമെന്നും, സ്കൂൾ പരിസരത്തെ അപകടകരമായ വൈദ്യുതി ലൈനുകൾ ഒഴിവാക്കി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും വ്യക്തമായി നിർദേശിച്ചിരുന്നു.

സർക്കുലറിൽ, സ്കൂളിലേക്കുള്ള വഴികൾ, സ്കൂൾ പരിസരം, കോമ്പൗണ്ട് എന്നിവിടങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ, വൈദ്യുതി ലൈനുകൾ, സ്റ്റേ വയറുകൾ, സുരക്ഷാ വേലികളില്ലാത്ത ട്രാൻസ്ഫോർമറുകൾ തുടങ്ങിയവ അപകടകരമായ രീതിയിൽ കണ്ടാൽ കെഎസ്ഇബി അധികൃതരെ അറിയിക്കണമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും പറഞ്ഞിരുന്നു. എന്നാൽ, തേവലക്കരയിലെ അപകടം ഈ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിന്റെ തെളിവാണ്. "അപകടകരമായ വൈദ്യുതി ലൈനുകൾ ഉള്ള ഒരു സ്കൂളിന് എങ്ങനെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചു?" എന്ന് വിദ്യാഭ്യാസ മന്ത്രി ചോദിച്ച ചോദ്യവും ഈ സാഹചര്യത്തിൽ പ്രസക്തമാണ്.

കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി, സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് അനിവാര്യമാണെന്നും, പുതിയ കെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിരുന്നു. സ്കൂൾ പരിസരം വൃത്തിയാക്കണമെന്നും അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, സുരക്ഷിതവും പ്രചോദനാത്മകവുമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടത് സ്കൂൾ മുറ്റത്ത് ഒരു കുട്ടിയുടെ ദാരുണമായ മരണത്തിന് കാരണമായി.

സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ 2025 മേയ് 27-നകം പൂർത്തിയാക്കി, സ്കൂൾ തുറക്കുന്നതിന് മുമ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടണമെന്നും, സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ പ്രവർത്തിപ്പിക്കരുതെന്നും നിർദേശമുണ്ടായിരുന്നു. അപകടം നടന്ന സ്കൂളിന് എങ്ങനെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചുവെന്ന് അധികൃതർ പരിശോധിക്കുമെന്ന് അറിയിച്ചു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്കൂളുകളിൽ വാടക കെട്ടിടങ്ങളിലോ മറ്റ് സ്ഥാപനങ്ങളിലോ ക്ലാസുകൾ നടത്തുന്നുണ്ടെങ്കിൽ, ആ കെട്ടിടങ്ങളും പരിശോധിച്ച് തദ്ദേശസ്വയംഭരണ എൻജിനീയറിങ് വിഭാഗത്തിൽനിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്നും സർക്കുലർ വ്യക്തമാക്കിയിരുന്നു.

നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്കൂളുകളിൽ കുട്ടികളുടെ പൂർണ സുരക്ഷ ഉറപ്പാക്കണം. സ്കൂൾ പരിസരത്ത് പ്രചാരണ സാമഗ്രികൾ, കൊടിതോരണങ്ങൾ, ബോർഡുകൾ, ഹോർഡിങുകൾ എന്നിവ ഉണ്ടെങ്കിൽ, പ്രധാനാധ്യാപകർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അവ നീക്കംചെയ്യണം. സ്കൂളുകൾക്ക് സമീപം മുന്നറിയിപ്പ് ബോർഡുകൾ, ട്രാഫിക് സൈൻബോർഡുകൾ എന്നിവ സ്ഥാപിക്കാൻ ട്രാഫിക് പോലീസിന്റെ സേവനം തേടണം. സ്കൂളിന് സമീപമുള്ള വെള്ളക്കെട്ടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവയ്ക്ക് സുരക്ഷാ ഭിത്തി നിർമിക്കണം. വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. സ്കൂൾ പരിസരത്ത് അപകടകരമായ മരങ്ങളോ ശിഖരങ്ങളോ ഉണ്ടെങ്കിൽ അവ മുറിച്ചുമാറ്റണം. ഉപയോഗശൂന്യമായ ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും നീക്കംചെയ്യുകയോ പ്രത്യേക മുറിയിലേക്ക് മാറ്റുകയോ ചെയ്യണം. ഇഴജന്തുക്കൾ കയറാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കണമെന്നും സർക്കുലർ നിർദേശിച്ചിരുന്നു. 

A student's death in Thevalakkara, Kollam, resulted from the failure to follow the Education Department's safety circular issued on May 13, 2025, by Director S. Shanavas. The circular mandated that schools obtain a fitness certificate from local authorities and ensure hazardous power lines are removed to guarantee student safety. It highlighted the need to report dangerous electrical infrastructure to KSEB and maintain a safe school environment. However, non-compliance at the school led to the tragic incident. Authorities are investigating how the school received a fitness certificate despite unsafe conditions. The circular also required schools to complete maintenance by May 27, remove hazardous materials, and ensure safety measures like warning signs and secure water bodies.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍ഐ.എ കേസുകളിലെ വിചാരണ നീളുന്നു; ജാമ്യം നല്‍കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി

National
  •  5 hours ago
No Image

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

National
  •  13 hours ago
No Image

അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

uae
  •  13 hours ago
No Image

ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  14 hours ago
No Image

എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  14 hours ago
No Image

യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു

International
  •  14 hours ago
No Image

സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി

uae
  •  14 hours ago
No Image

മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി

National
  •  14 hours ago
No Image

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

Kerala
  •  15 hours ago
No Image

നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം

uae
  •  15 hours ago