
അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

ദുബൈ: ജബല്‍ അലിയിലെ വില്ലയില്‍ അതിക്രമിച്ചു കയറി പണം, സ്വര്‍ണാഭരണങ്ങള്‍, വിലകൂടിയ വാച്ചുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ മോഷ്ടിച്ച കേസില്‍ അഞ്ച് പേര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
വീട്ടുടമസ്ഥര്‍ വിദേശ യാത്രയിലായിരുന്ന സമയത്ത്, വിസിറ്റ് വിസയില്‍ രാജ്യത്തെത്തിയ പ്രതികള്‍ കവര്‍ച്ച നടത്തിയതിന്റെ തെളിവുകള്‍ പരിശോധിച്ചാണ് കോടതി ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
മാര്‍ച്ചില്‍, വീട്ടുടമസ്ഥയായ യൂറോപ്യന്‍ സ്ത്രീ തന്റെ കുടുംബത്തോടൊപ്പം വില്ലയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ മുന്‍വാതില്‍ തുറന്ന നിലയിലും വീട്ടിനുള്ളില്‍ സാധനങ്ങള്‍ അലങ്കോലമായി കിടക്കുന്ന നിലയിലുമായിരുന്നു. വിദേശ കറന്‍സികള്‍, സ്വര്‍ണാഭരണങ്ങള്‍, വിലകൂടിയ വാച്ചുകള്‍, പേഴ്സണല്‍ രേഖകള്‍, ഭര്‍ത്താവിന്റെ ചെക്കുകള്‍, 10 പഴയ മൊബൈല്‍ ഫോണുകള്‍ എന്നിവ മോഷണം പോയതായി സ്ത്രീ പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിരീക്ഷണ ദൃശ്യങ്ങളും വാടക വാഹന രേഖകളും പരിശോധിച്ച ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ്, പ്രതികളെ തിരിച്ചറിഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാര്‍ പ്രതികളില്‍ ഒരാള്‍ വാടകയ്ക്ക് എടുത്തതാണെന്നും സംഘം മറ്റൊരു എമിറേറ്റിലെ വാടക അപ്പാര്‍ട്ട്മെന്റിലേക്ക് മാറിയതായും അന്വേഷണത്തില്‍ കണ്ടെത്തി.
അധികൃതര്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും മോഷ്ടിച്ച വസ്തുക്കള്‍ വീണ്ടെടുക്കുകയും ചെയ്തു. കോടതി അഞ്ച് പ്രതികള്‍ക്കും മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുകയും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താന്‍ ഉത്തരവിടുകയും ചെയ്തു.
A group of five individuals has been sentenced to prison for breaking into and robbing a family's villa while they were away on vacation. Authorities recovered stolen items and issued strict penalties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി
uae
• 2 days ago
വന്ദേഭാരത് ട്രെയിനില്‍ ഇനി 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ; 8 ട്രെയിനുകളിലാണ് തത്സമയ ബുക്കിങ്
National
• 2 days ago
ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു
National
• 2 days ago
യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും
uae
• 2 days ago
തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ
Kerala
• 2 days ago
ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന് യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു
Kerala
• 2 days ago
'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന് പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
uae
• 2 days ago
ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ
National
• 2 days ago
ഉളളുലഞ്ഞ് അമ്മ സുജ നാട്ടിലെത്തി; മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക്
Kerala
• 2 days ago
പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം
Kerala
• 2 days ago
കൊടികുത്തി വീടുപൂട്ടി സി.പി.എം നേതാക്കൾ: കൈക്കുഞ്ഞടക്കം കുടുംബം വീടിന് പുറത്ത്, പ്രതിഷേധം
Kerala
• 2 days ago
പൊന്നുമോനെ ഒരുനോക്കു കാണാന്‍ അമ്മ എത്തും; മിഥുന് വിട നല്കാന് നാടൊരുങ്ങി, സംസ്കാരം ഇന്ന്
Kerala
• 2 days ago
അപകടങ്ങള്‍ തുടര്‍ക്കഥ: എങ്ങുമെത്താതെ കെഎസ്ഇബിയുടെ എബിസി ലൈന്‍ പദ്ധതി
Kerala
• 2 days ago
പി.എസ്.സി എഴുതണോ; കിടക്കയിൽ നിന്നെഴുന്നേറ്റ് ഓടിക്കോളൂ, ഏഴ് മണി പരീക്ഷ ദുരിതമാകുമെന്ന് ഉദ്യോഗാർഥികൾ
PSC/UPSC
• 2 days ago
സ്കൂൾ സമയമാറ്റം: ഇല്ലാത്ത നിർദേശത്തിന്റെ പേരിൽ വിദ്വേഷ പ്രചാരണത്തിനു ശ്രമം, സമസ്തക്കെതിരെ വ്യാജവാർത്തയുമായി ഏഷ്യാനെറ്റും ജനം ടിവിയും, ദീപികയും
Kerala
• 2 days ago
എന്‍ഐ.എ കേസുകളിലെ വിചാരണ നീളുന്നു; ജാമ്യം നല്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി
National
• 2 days ago
ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
National
• 3 days ago
ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്സിന് തടവുശിക്ഷ വിധിച്ച് ബഹ്റൈന്‍ കോടതി
bahrain
• 3 days ago
കണ്ണുതുറക്കൂ സർക്കാരേ; സമരം ചെയ്ത് നേടിയ റോഡ് നിർമാണ പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നു, തെരുവിൽ കുടിൽകെട്ടി സമരം നടത്തി ആദിവാസികൾ
Kerala
• 2 days ago
ഹജ്ജ് 2026: കവർ നമ്പർ അനുവദിച്ചു തുടങ്ങി; ഇതുവരെ 5164 അപേക്ഷകൾ
Kerala
• 2 days ago
ചരിത്രപ്രസിദ്ധമായ വെസ്റ്റ് ബാങ്ക് ഇബ്രാഹീമി പള്ളിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്റാഈല്‍ പദ്ധതിയെ അപലപിച്ച് യുഎഇ
International
• 2 days ago