HOME
DETAILS

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

  
Ajay
July 18 2025 | 17:07 PM

Uttar Pradesh Man Kills Live-in Partner with Poisoned Drink After She Rejects Threesome Proposal

ലഖ്നൗ: ഉത്തർപ്രദേശിലെ ലളിത്പൂരിൽ ലിവ്-ഇൻ റിലേഷൻഷിപ്പിൽ ഉണ്ടായിരുന്ന യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയിൽ എറിഞ്ഞ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ജഗദീഷ് റായ്ക്വാർ എന്ന യുവാവാണ് കുറ്റകൃത്യം നടത്തിയത്.

കൊല്ലപ്പെട്ട യുവതി റാണി, ജഗദീഷിനൊപ്പം ലളിത്പൂരിൽ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. റാണി തന്റെ ഭർത്താവ് നരേന്ദ്രനെ ഉപേക്ഷിച്ചാണ് ജഗദീഷിനൊപ്പം താമസം തുടങ്ങിയത്. അതിനിടെ, ജഗദീഷ് മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ, തന്റെ ഭാവി വധുവിനൊപ്പം റാണിയും ഒരുമിച്ച് താമസിക്കണമെന്ന് ജഗദീഷ് ആഗ്രഹിച്ചു. ഈ നിർദ്ദേശം റാണി തള്ളിക്കളഞ്ഞ് ജഗദീഷിനെ ഉപേക്ഷിച്ച് പോവുകയും ചെയ്തു.

റാണിയുടെ തീരുമാനത്തിൽ ദേഷ്യപ്പെട്ട ജഗദീഷ്, വിഷം കലർത്തിയ ശീതള പാനീയം നൽകി അവളെ കൊലപ്പെടുത്തി. മൃതദേഹം പുഴയിൽ എറിഞ്ഞ ശേഷം രക്ഷപ്പെടാൻ ശ്രമിക്കവേ പോലീസ് ഇയാളെ പിടികൂടി. “അവൾ മരിക്കാൻ ആഗ്രഹിച്ചു, അതിനാലാണ് ഞാൻ അവളെ കൊന്നത്,” എന്നാണ് ജഗദീഷ് പോലീസിനോട് പറഞ്ഞത്. കുറ്റകൃത്യത്തിൽ പശ്ചാത്താപമില്ലെന്ന് പൊലിസ്  വ്യക്തമാക്കി.

പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജഗദീഷിനെ ചോദ്യം ചെയ്ത് കേസിന്റെ കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കുന്നുണ്ട്.

In Lalitpur, Uttar Pradesh, Jagdish Raikwar was arrested for killing his live-in partner, Rani, by giving her a poisoned soft drink and dumping her body in a river. Rani, who left her husband to live with Jagdish, refused his demand to live with both him and his fiancée. Showing no remorse, Jagdish admitted to the crime. Police are investigating further.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ പതിനൊന്നുകാരനെ നായയെ വിട്ട് കടിപ്പിച്ചു; കണ്ട് രസിച്ച് ഉടമ; കേസ് 

National
  •  12 hours ago
No Image

പഹല്‍ഗാം; ആക്രമണം നടത്തിയ ഭീകരവാദികള്‍ എവിടെ? എന്തുകൊണ്ട് സുരക്ഷ അവഗണിച്ചു? കേന്ദ്ര സര്‍ക്കാരിനെതിരെ ഉദ്ധവ് താക്കറെ

National
  •  13 hours ago
No Image

നിയമ വ്യവഹാരങ്ങളിലെ എഐ ഉപയോഗം: അംഗീകൃത എഐ ടൂളുകൾ മാത്രം ഉപയോഗിക്കണം; വിധിന്യായങ്ങളിൽ എഐ വേണ്ട; ഹൈക്കോടതി

Kerala
  •  13 hours ago
No Image

പത്തൊന്‍പതാം നൂറ്റാണ്ടിനെ വെല്ലുന്ന ഭ്രാന്താലയമായി കേരളം മാറുന്നു; ചെറുക്കേണ്ടവര്‍ വിദ്വേഷത്തിന് വാഴ്ത്തുപാട്ടുകള്‍ പാടുന്നു; വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ പ്രതികരിച്ച് ഗീവര്‍ഗീസ് കൂറിലോസ്

Kerala
  •  13 hours ago
No Image

നൊമ്പരമായി സഊദിയിലെ 'ഉറങ്ങുന്ന രാജകുമാരൻ': വൻ ജനാവലിയുടെ സാന്നിധ്യത്തിൽ റിയാദിൽ അന്ത്യനിദ്ര, പങ്കെടുത്തത് രാജ കുടുംബാഗങ്ങൾ ഉൾപ്പെടെ വൻ ജനാവലി

Saudi-arabia
  •  13 hours ago
No Image

പ്രധാനമന്ത്രി രണ്ട് ദിവസത്തെ സന്ദർശനത്തിനായി മാലദ്വീപിലേക്ക്; സന്ദർശനം ജൂലൈ 25-26 തീയതികളിൽ

latest
  •  14 hours ago
No Image

ആംബുലന്‍സ് തടഞ്ഞ് രോഗി മരിക്കാനിടയായ സംഭവം; പത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് 

Kerala
  •  14 hours ago
No Image

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; സുഹൃത്ത് പിടിയില്‍

Kerala
  •  14 hours ago
No Image

യാത്രക്കാർക്ക് തിരിച്ചടി; നാളത്തെ ബഹ്റൈൻ - കൊച്ചി സർവിസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

bahrain
  •  14 hours ago
No Image

വെല്ലുവിളികളെ മറികടന്ന് എസ്എന്‍ഡിപി യോഗത്തിന് നിലയും വിലയും ഉണ്ടാക്കി കൊടുത്ത നേതാവ്; വെള്ളാപ്പള്ളിയെ പുകഴ്ത്തി കെ ബാബു എംഎല്‍എ

Kerala
  •  15 hours ago