HOME
DETAILS

മൃ​ഗസംരക്ഷണ വകുപ്പിലും, തിരുവനന്തപുരം ആർസിസിയിലും ഒഴിവുകൾ; ഇന്റർവ്യൂ മുഖേന ജോലി നേടാൻ അവസരം

  
Ashraf
July 17 2025 | 14:07 PM

Vacancies in Animal Husbandry Department and Thiruvananthapuram RCC Opportunity to Get a Job Through Interview
  1. ആ‍ർസിസി

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 10 വൈകിട്ട് നാല് മണിവരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in സന്ദർശിക്കുക.

2. മൃഗസംരക്ഷണ വകുപ്പ്

മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പാരാവെെറ്റ് നിയമനങ്ങൾ നടക്കുന്നു. വകുപ്പിന്റെ  മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തന സജ്ജമാക്കുന്നതിനായി കരാർ അടിസ്ഥാനത്തിലാണ് നിയമനങ്ങൾ നടക്കുക. യോ​ഗ്യരായവർ ജൂലൈ 22ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. 

യോ​ഗ്യത

വിഎച്ച്എസ്ഇ, ലെെവ്സ്റ്റോക്ക് ഡെയറി പൗൾട്രി മാനേജ്മെന്റ് കോഴ്സ് വിജയിച്ചിരിക്കണം. 

കൂടെ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ലഭിച്ച ആറു മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്‌സ് - ഫാർമസി നഴ്‌സിംഗ് സ്റ്റൈപ്പൻഡറി ടെയിനിംഗ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

ഇവരുടെ അഭാവത്തിൽ എച്ച്.എസ്.ഇ. ലൈവ്സ്റ്റോക്ക് ഡെയറി പൗൾട്രി മാനേജ്മെന്റ് കോഴ്സ് വിജയിച്ചവരെയും പരി​ഗണിക്കും. 

OR വി.എച്ച്.എസ്.ഇ. നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (NSOF) അടിസ്ഥാനമായി ഡെയറി ഫാർമർ എന്റർപ്രണർ(DFE)/സ്മോൾ പൗൾട്രി ഫാർമർ എന്റർപ്രണർ (SF)എന്നിവയിൽ ഏതെങ്കിലും കോഴ്‌സ് വിജയിച്ചവരെയും പരിഗണിക്കും. 

ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. 

ഇന്റർവ്യൂ

യോ​ഗ്യരായ ഉദ്യോ​ഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി കളക്ടറേറ്റിലുള്ള മൃഗസംരക്ഷണ ഓഫീസിൽ ജൂലൈ 22ന് രാവിലെ 11ന് ഹാജരാകണം. 

 3. ജൂനിയർ സൂപ്രണ്ട്

കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ ഓഫീസിൽ നിലവിൽ ഒഴിവുള്ള ജൂനിയർ സൂപ്രണ്ട് (ശമ്പള നിരക്ക് 43,400- 91200 രൂപ) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ടിക്കുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഓഗസ്റ്റ് 14 വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് രജിസ്ട്രാർ, കേരള നഴ്സസ് മിഡ് വൈവ്സ് കൗൺസിൽ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കണം.

 

Vacancies in Animal Husbandry Department and Thiruvananthapuram RCC; Opportunity to Get a Job Through Interview



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്

Cricket
  •  a day ago
No Image

'പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍

Kerala
  •  a day ago
No Image

14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച്  വൈഭവ് സൂര്യവംശി

Cricket
  •  a day ago
No Image

'സ്‌കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി'  വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി

Kerala
  •  a day ago
No Image

തിരിച്ചുവരവിൽ പിറന്നത് പുതിയ നാഴികക്കല്ല്; വമ്പൻ നേട്ടത്തിന്റെ തിളക്കത്തിൽ നെയ്മർ

Football
  •  a day ago
No Image

പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്

International
  •  a day ago
No Image

കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു;  ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്‍ 

International
  •  a day ago
No Image

വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്

Kerala
  •  a day ago
No Image

വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്‍; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം 

uae
  •  a day ago