HOME
DETAILS

സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ പ്രഥമ പുരസ്കാരം ഫരീദ് ഐകരപ്പടിക്ക്

  
July 17 2025 | 14:07 PM

Sayyidul Vikhaya Sayyid Manu Thangal First Prize goes to Farid Aikarapadi

മക്ക: പരിശുദ്ധ ഹജ്ജ് വളണ്ടിയർ സേവനം ചെയ്ത സമസ്ത ഇസ്‌ലാമിക് സെൻറർ മക്കാ സെൻട്രൽ കമ്മിറ്റിയുടെ കീഴിലുള്ള പ്രവർത്തകരിൽ നിന്ന്, അടുത്തിടെ വിടപറഞ്ഞ സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങളുടെ പേരിൽ സെൻട്രൽ കമ്മിറ്റി നൽകുന്ന പുരസ്കാരത്തിന് ഫരീദ് ഐകരപ്പടിയെ തെരഞ്ഞെടുത്തു.

ഈ വർഷത്തെ ഹജ്ജ് സേവനകാലത്തും മുൻ വർഷങ്ങളിലെയും സേവനപരിചയവും നേതൃ പാടവവും ഹാജിമാർക്ക് മറ്റൊന്നും പ്രതീക്ഷിക്കാതെ സേവനങ്ങൾ ചെയ്തതുമായ ഒരുപാട് വ്യക്തികളെ താരതമ്യം ചെയ്തും പ്രവർത്തകരിൽ നിന്ന് അഭിപ്രായങ്ങൾ തേടിയും വിലായിരിത്തിയുമാണ് പ്രത്യേക ജൂറി ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്.

സഊദി വിഖായ നാഷണൽ ചെയർമാൻ വിടപറഞ്ഞ സയ്യിദുൽ വിഖായ എന്ന പേരിൽ അറിയപ്പെടുന്ന സയ്യിദ് മാനു തങ്ങളുടെ പേരിൽ മക്ക സെൻട്രൽ കമ്മിറ്റി വിഖായ സമിതി നൽകുന്ന പ്രഥമ പുരസ്കാരമാണിത്.

എസ്‌ഐസി സഊദി നാഷണൽ സെക്രട്ടറിയും മുൻ നാഷണൽ വിഖായ ചെയർമാനുമാണ് പുരസ്കാര ജേതാവ് ഫരീദ് ഐക്കരപ്പടി. വർഷങ്ങളുടെ പ്രവർത്തന പരിചയവും ഈ വർഷത്തെ മികച്ച ലീഡർഷിപ്പും ജോലിതിരക്കിനിടയിലും ഏറ്റെടുത്ത കാര്യങ്ങളെല്ലാം കൃത്യമായി വളരെ ഭംഗിയായി നിർവഹിക്കാൻ കാണിച്ച താൽപര്യത്തിനും വിശിഷ്യാ സമസ്തയെ അംഗീകരിച്ചും നേതൃത്വത്തിന്റെ വാക്കിനുള്ളിൽ നിൽക്കാനുള്ള സന്നദ്ധതയുമാണ് ഇദ്ദേഹത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയതെന്ന് സമിതി അറിയിച്ചു.

മക്ക വിഖായ സമിതിക്ക് കീഴിൽ എസ്‌ഐസി ഹറമൈൻ സോൺ പ്രസിഡൻറ് സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട് ചെയർമാനായ അഞ്ചംഗ ജൂറി കമ്മിറ്റിയാണ് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയത്. മക്ക സെൻട്രൽ കമ്മറ്റി ജോയിൻ്റ് സെക്രട്ടറിയും വിഖായ സമിതി കൺവീനറുമായ നിസാർ ചുള്ളിയോട്, ജോയിൻ്റ് സെക്രട്ടറിയും വിഖായ വൈസ് ക്യാപ്റ്റനുമായ ഫിറോസ് ഖാൻ ആലത്തൂർ, വിഖായ സമിതി അംഗങളായ മുനീർ ഫൈസി മാമ്പുഴ, മുഹമ്മദലി യമാനി പള്ളിക്കൽ ബസാർ എന്നിവരാണ് മറ്റു അംഗങ്ങൾ.

മീഡിയ വിംഗ് മക്കയിൽ നടത്തിയ പ്രസ് മീറ്റിൽ സയ്യിദ് സിദ്ദീഖ് തങ്ങൾ പാണക്കാട് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചു. മക്ക സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സിറാജ് പേരാമ്പ്ര, ജോയിൻ്റ് സെക്രട്ടറിമാരായ ഫിറോസ് ഖാൻ ആലത്തൂർ, നിസാർ ചുള്ളിയോട്, വിഖായ സമിതി അംഗം മുനീർ ഫൈസി മാമ്പുഴ, മീഡിയ വിംഗ് അംഗങ്ങളായ റഷീദ് കുണ്ടൂർ, ഷരീഫ് കുണ്ടൂർ , മെഡിക്കൽ വിങ് അംഗം സാദിഖ് അൽ ബറക്ക തുടങ്ങിയവർ സംബന്ധിച്ചു.

മക്കയിൽ നടക്കുന്ന വിഖായ സ്നേഹദരം പരിപാടിയിൽ വെച്ച് പുരസ്കാരവും ക്യാഷ് അവാർഡും നൽകും. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാകളും വിഖായ ഹജ്ജ് വളണ്ടിയർ അംഗങ്ങളും സംബന്ധിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തന്നെ നൊബേലിന് ശുപാർശ ചെയ്യണമെന്ന് ട്രംപ്: ചെയ്യില്ലെന്ന് മോദി; അമർഷത്തിൽ ഇന്ത്യക്കെതിരെ അധികത്തീരുവ

International
  •  2 days ago
No Image

പണമില്ലാത്തതുകൊണ്ട് കേരളത്തില്‍ ചികിത്സ നിഷേധിക്കരുത്; മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

വീണ്ടും ലോക റെക്കോർഡ്! ഒറ്റ ഗോളിൽ ചരിത്രത്തിന്റെ നെറുകയിലെത്തി റൊണാൾഡോ

Football
  •  2 days ago
No Image

നാളെ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും

Kerala
  •  2 days ago
No Image

രാജസ്ഥാനിൽ നിന്നും ഇതിഹാസം പടിയിറങ്ങി; സഞ്ജുവിന് മുമ്പേ ടീമിന്റെ നെടുംതൂൺ പുറത്തേക്ക്

Football
  •  2 days ago
No Image

രൂപയുടെ തകർച്ച മുതലെടുത്ത് യുഎഇയിലെ പ്രവാസികൾ; നാട്ടിലേക്ക് പണം അയക്കാൻ വലിയ തിരക്ക്

uae
  •  2 days ago
No Image

ജമ്മു കശ്മീരിലെ റംബാനില്‍ മേഘവിസ്‌ഫോടനം; മിക്ക ജില്ലകളും വെള്ളത്തിനടിയില്‍, മരണസംഖ്യ കൂടുന്നു

National
  •  2 days ago
No Image

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടന്‍ വള്ളം അപകടത്തില്‍പ്പെട്ടു

Kerala
  •  2 days ago
No Image

സമൂഹ മാധ്യമത്തില്‍ ബ്ലോക്ക് ചെയ്തു; 20കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago