HOME
DETAILS

യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ് കേസ്; ബ്ലൂചിപ്പ് ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

  
December 02, 2025 | 11:47 AM

investment scam in uae bluechip owner arrested in india

ദുബൈ/കാൺപൂർ: യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പുകളിൽ ഒന്നായ ബ്ലൂചിപ്പ് ഗ്രൂപ്പിന്റെ മുഖ്യ സൂത്രധാരനും ഉടമയുമായ രവീന്ദ്ര നാഥ് സോണി (44) ഇന്ത്യയിൽ അറസ്റ്റിൽ. ഏകദേശം ഒന്നര വർഷം നീണ്ട അന്താരാഷ്ട്ര തിരച്ചിലിനാണ് ഇതോടെ വിരാമമായത്. ഉത്തരഖാണ്ഡിൽ ഒളിവിൽ കഴിയവേയാണ് സോണി പൊലിസ് പിടിയിലായത്.

നവംബർ 30-ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ഒളിവിൽ കഴിയുകയായിരുന്ന സോണിയെ കസ്റ്റഡിയിലെടുത്തതായി കാൺപൂർ പൊലിസ് തിങ്കളാഴ്ച സ്ഥിരീകരിച്ചിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

സോണിയുടെ അറസ്റ്റ് കേസിൽ സുപ്രധാനമായ വഴിത്തിരിവാകുമെന്ന് കാൺപൂർ അഡീഷണൽ ഡെപ്യൂട്ടി പൊലിസ് കമ്മീഷണർ (എഡിസിപി) അഞ്ജലി വിശ്വകർമ (ഐപിഎസ്) വിശേഷിപ്പിച്ചു. ഡെറാഡൂണിലെ ഒളിത്താവളം കണ്ടെത്തിയതിന് ശേഷം പ്രത്യേക പൊലിസ് സംഘം റെയ്ഡ് നടത്തി സോണിയെ കാൺപൂരിലേക്ക് കൊണ്ടുവരികയായിരുന്നു.

"ദുബൈ ആസ്ഥാനമായുള്ള തന്റെ കമ്പനിയായ ബ്ലൂചിപ്പ് വഴി ഉയർന്ന പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്ത് സോണി നിരവധി പേരെ വഞ്ചിച്ചിരുന്നു. ഇയാൾക്ക് വലിയ ക്രിമിനൽ ചരിത്രം ഉള്ളതായാണ് വിവരം. മുമ്പ് മൂന്ന് തട്ടിപ്പ് കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളുടെ പണമിടപാടുകളെക്കുറിച്ചും ഞങ്ങൾ അന്വേഷിക്കുന്നുണ്ട്. ഇയാളുമായി ബന്ധപ്പെട്ട എല്ലാ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കണ്ടുകെട്ടും," എഡിസിപി വിശ്വകർമ മാധ്യമങ്ങളോട് പറഞ്ഞു.

ദുബൈയിലെ ബർ ദുബായിൽ പ്രവർത്തിച്ചിരുന്ന ബ്ലൂചിപ്പ് ഗ്രൂപ്പ്, നിക്ഷേപകർക്ക് 18 മാസത്തേക്ക് കുറഞ്ഞത് 10,000 ഡോളർ നിക്ഷേപിച്ചാൽ പ്രതിമാസം 3% (പ്രതിവർഷം 36%) വരുമാനമാണ് വാഗ്ദാനം ചെയ്തിരുന്നത്. 2024 മാർച്ചിൽ നിക്ഷേപകർക്ക് ലഭിച്ചുകൊണ്ടിരുന്ന വരുമാനം പെട്ടെന്ന് നിലച്ചു. നൂറുകണക്കിന് യുഎഇ നിവാസികൾക്ക്, പ്രത്യേകിച്ച് ഇന്ത്യൻ പ്രവാസികൾക്ക്, ഏകദേശം 100 മില്യൺ ഡോളർ (367 മില്യൺ ദിർഹം) നഷ്ടം നേരിട്ടു. ഓഫീസ് ഒറ്റരാത്രികൊണ്ട് അടച്ചുപൂട്ടി, സോണിയും മുതിർന്ന ജീവനക്കാരും അപ്രത്യക്ഷരായി.

10.05 ഡോളർ മില്യൺ ദിർഹം തിരികെ നൽകുന്നതിൽ പരാജയപ്പെട്ട സോണിക്കെതിരെ ദുബൈ കോടതി ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഖലീജ് ടൈംസിന്റെ അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, ബ്ലൂചിപ്പ് സോണി നടത്തിയ നിരവധി തട്ടിപ്പുകളുടെ തുടർച്ച മാത്രമാണ്.

"ഇതൊരു വലിയ ആശ്വാസമാണ്, പക്ഷേ ഞങ്ങളുടെ പണം വീണ്ടെടുക്കുന്നതുവരെ പോരാട്ടം അവസാനിക്കുന്നില്ല," 1.2  മില്യൺ ദിർഹം നഷ്ടപ്പെട്ട ദുബൈയിലെ ഒരു നിക്ഷേപകൻ പ്രതികരിച്ചു.

the owner of bluechip has been arrested in india in connection with the biggest investment scam in the uae, affecting thousands of investors. investigations and legal actions are intensifying.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ അതത് ദിവസം പൊതുഅവധി

Kerala
  •  an hour ago
No Image

വീണ്ടും മഴ വരുന്നു; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  an hour ago
No Image

ദേശീയ പതാകയുടെ മനോഹരമായ ആനിമേഷൻ; ദേശീയ ദിനത്തിൽ യുഎഇക്ക് ആശംസയുമായി ഗൂഗിൾ ഡൂഡിൽ

uae
  •  2 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി

Kerala
  •  2 hours ago
No Image

കേരളത്തില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടുന്നത് പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി

National
  •  2 hours ago
No Image

'സഞ്ചാര്‍ സാഥി വേണ്ടെങ്കില്‍ ആപ് നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാം' പ്രതിഷേധത്തിന് പിന്നാലെ വിശദീകരണവുമായി കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

National
  •  2 hours ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: നിരാഹാര സമരം പ്രഖ്യാപിച്ച രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി

Kerala
  •  3 hours ago
No Image

ദേശീയ ദിനാഘോഷം: ദുബൈയിൽ കരിമരുന്ന് പ്രയോഗം കാണാൻ പോകേണ്ടത് എവിടെ? സമ്പൂർണ്ണ വിവരങ്ങൾ

uae
  •  3 hours ago
No Image

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണം; ആവശ്യവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  3 hours ago
No Image

ചെന്നൈ മെട്രോ ട്രെയിന്‍ സബ് വേയില്‍ കുടുങ്ങി; യാത്രക്കാര്‍ക്ക് തുരങ്കത്തിലൂടെ 'പ്രഭാത നടത്തം' 

National
  •  3 hours ago