സഹകരണ ടൂറിസം മന്ത്രിക്ക് സ്വീകരണം
കുന്നംകുളം: വികാലംഗ പുനരധിവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രോപ്പിക്കല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ഓണാഘോഷവും, സഹകരണ ടൂറിസം മന്ത്രി എ.സി മൊയ്തീനുളള സ്വീകരണവും, സെപ്റ്റംബര്‍ പത്തിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ടി.എച്ച്.എഫ്.ഐയുടെ കീഴിലുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍, ന്യൂറോ ഡെവലപ്പ്‌മെന്റ് സെന്റര്‍, കൃത്രിമ ഉപകരണ നിര്‍മാണ യൂനിറ്റ്, വൊക്കേഷനല്‍ ട്രെയിനിങ് യൂനിറ്റ് എന്നിവയുടെ സംയുക്ത ഓണാഘോഷവും, മന്ത്രി എ.സി മൊയ്തീനുളള സ്വീകരണവും നടക്കും. ശനിയാഴ്ച രാവിലെ 11 മണിക്ക് കുറുക്കന്‍പാറ ടി.എച്ച്.എഫ്.ഐ സ്‌പെഷ്യല്‍ സ്‌കൂളിലാണ് ചടങ്ങ്. പ്രശസ്ത ഗാനരചയിതാവ് റഫീക്ക് അഹമ്മദ്, സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ വാസു, വനിതാ ഡെന്റല്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ മേര്‍സി ജോജി, കുന്നംകുളം റോട്ടറി പ്രസിഡന്റ് സഖറിയ ചീരന്‍, വാര്‍ഡ് മെമ്പര്‍ സന്ധ്യ പ്രഭു, പി.ടി.എ പ്രസിഡന്റ് എം.യു മുസ്തഫ എന്നിവര്‍ പങ്കെടുക്കും. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടാകും. ടി.എച്ച്.എഫ്.ഐ ചെയര്‍മാന്‍ ഡോ.കെ.ജേക്കബ് റോയ്, സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.കെ ഉദയശ്രീ, പ്രോഗ്രാം ഓഫിസര്‍ നേഖ രനീഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."