HOME
DETAILS

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി

  
Web Desk
July 18 2025 | 05:07 AM

Kerala Minister J Chinchurani Apologizes After Controversial Remarks on Students Electrocution at Thevalakkara School

തിരുവനന്തപുരം: തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനക്കെതിരെ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ  ഖേദം പ്രകടിപ്പിച്ച് മന്ത്രി ജെ. ചിഞ്ചുറാണി. കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് പ്രശ്നമെന്നായിരുന്നു ചിഞ്ചുറാണി കഴിഞ്ഞ ദിവസം അപകടമറിഞ്ഞതിന് പിന്നാലെ മന്ത്രി പ്രതികരിച്ചത്.  ഈ പ്രസ്താവന ഒഴിവാക്കാമായിരുന്നുവെന്ന് ഇന്ന് ഖേദം പ്രകടിപ്പിച്ച് ചിഞ്ചുറാണി പ്രതികരിച്ചു. 

കുടുംബം ദുഃഖാവസ്ഥയിലാണെന്നും കുടുംബത്തിന്റെ ഒപ്പം നില്‍ക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുടുംബത്തിന് വേണ്ട സഹായം സര്‍ക്കാര്‍ നല്‍കുമെന്നും സ്‌കൂളിന്റെ വീഴ്ചയും കെ.എസ്.ഇ.ബിയുടെ വീഴ്ചയും പരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി. 

മിഥുന്‍ ഷോക്കേറ്റ് മരിച്ച വാര്‍ത്തയറിഞ്ഞിട്ടും മന്ത്രി സൂംബ നൃത്തം ചവിട്ടിയെന്നൊരു വിവാദവും ഉണ്ടായിരുന്നു. ഇന്നലെ വൈകിട്ട് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിലായിരുന്നു മന്ത്രിയുടെ നൃത്തം. കേരള മഹിളാസംഘം ജില്ലാ കമ്മിറ്റി നടത്തിയ വനിതാ സംഗമത്തിലാണ് ഉദ്ഘാടനത്തിനു പ്രവര്‍ത്തകരോടൊപ്പം മന്ത്രി നൃത്തമാടിയത്. 

മിഥുന്റെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ചെങ്കിലും, പന്തുകളിയായിരുന്നില്ല അത് ചെരുപ്പുകൊണ്ടുള്ള കളിയായിരുന്നെന്നും കുട്ടി താഴേക്ക് പതിച്ചപ്പോള്‍ വൈദ്യുത കമ്പിയില്‍ പിടിച്ചതാണ് മരണകാരണമെന്നുമുള്ള വിചിത്ര ന്യായങ്ങളും മന്ത്രി നിരത്തിയിരുന്നു. 

 

After facing backlash for her initial comments on the death of a student by electrocution at Thevalakkara school, Kerala Minister J. Chinchurani issued a public apology and assured support for the grieving family. Investigations into school and KSEB lapses are underway.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബുദ്ധിപരമല്ലാത്ത തീരുമാനം' ഇസ്‌റാഈലിന്റെ ഖത്തര്‍ ആക്രമണത്തില്‍ നെതന്യാഹുവിനെ വിളിച്ച് അതൃപ്തി അറിയിച്ച് ട്രംപ് 

International
  •  4 days ago
No Image

പ്രണയവിവാഹം, പിണങ്ങി സ്വന്തം വീട്ടിലെത്തി; അനൂപിനെതിരെ പരാതി നല്‍കാനിരിക്കെ മരണം, മീരയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

Kerala
  •  4 days ago
No Image

വ്യോമയാന മേഖലയിൽ സഹകരണം ശക്തിപ്പെടുത്തും; ചർച്ചകൾ നടത്തി ഇന്ത്യയും കുവൈത്തും

Kuwait
  •  4 days ago
No Image

അമേരിക്ക നടുങ്ങിയിട്ട് 24 വർഷങ്ങൾ; വേൾഡ് ട്രേഡ് സെന്റർ ആക്രമണവും അനന്തരഫലങ്ങളും; അമേരിക്കൻ-അഫ്ഗാൻ യുദ്ധത്തിന്റെ യഥാർത്ഥ ഇരകളാര് ?

International
  •  4 days ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു; ഒരു മാസത്തിനിടെ ആറ് മരണം 

Kerala
  •  4 days ago
No Image

മുബാറക്കിയ മാർക്കറ്റിൽ ഫയർഫോഴ്സ് പരിശോധന; 20 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Kuwait
  •  4 days ago
No Image

പൊലിസ് ആക്രമണത്തിനെതിരെ വീണ്ടും പരാതി; കണ്ണൂരിൽ വർക്ക്‌ഷോപ്പ് ഉടമയുടെ കർണപുടം അടിച്ചു തകർത്തു

Kerala
  •  4 days ago
No Image

ഹമാസ് നേതാക്കളെ നിങ്ങള്‍ രാജ്യത്ത് നിന്ന് പുറത്താക്കുക, അല്ലെങ്കില്‍ ഞങ്ങളത് ചെയ്യും' ഖത്തറിനോട് നെതന്യാഹു

International
  •  4 days ago
No Image

ഖത്തറില്‍ തലബാത്തിന് ഒരാഴ്ചത്തെ വിലക്ക്; നടപടി ഉപഭോക്താക്കളുടെ പരാതികളെത്തുടര്‍ന്ന്

qatar
  •  4 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; അറ്റകുറ്റ പണികള്‍ കാരണം സംസ്ഥാനത്ത്  ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നു 

info
  •  4 days ago