ഹൈസ്‌കൂള്‍ റോഡ് തകര്‍ന്നു; നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം
കയ്പമംഗലം: സ്വകാര്യ ബസുകളടക്കം ദിനംപ്രതി നിരവധി വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന ചെന്ത്രാപ്പിന്നി ഹൈസ്‌കൂള്‍ റോഡ് തകര്‍ന്നു. റോഡ് നിറയെ കുണ്ടും കുഴിയും നിറഞ്ഞതിനാല്‍ ഇതുവഴിയുള്ള യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്. അപകടകരമായ വളവുകളും കുഴികളിലെ വെള്ളക്കെട്ടും കാരണം ഇവിടെ അപകടം നിത്യസംഭവമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം എടത്തിരുത്തി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ പി.എ അബ്ദുല്‍ ജലീലിന്റെ വാഹനവും കുഴിയില്‍ വീണ് അപകടത്തില്‍ പെട്ടിരുന്നു. ഇപ്രകാരം എസ്.എന്‍ വിദ്യാഭവന്‍ സ്‌കൂളിന്റെ പടിഞ്ഞാറു ഭാഗത്തേക്കുള്ള റോഡും കുണ്ടും കുഴിയും നിറഞ്ഞ് ദുര്‍ഘടമായി കിടക്കുകയാണെന്നും ആക്ഷേപമുണ്ട്.
നിത്യവും നൂറ് കണക്കിന് വിദ്യാര്‍ഥികളും ശോചനീയാവസ്ഥയിലായ ഈ രണ്ട് റോഡിലൂടെയും യാത്ര ചെയ്യുന്നുണ്ട്. നിരവധി തവണ റോഡുകളുടെ അപകടാവസ്ഥയെ കുറിച്ച് നാട്ടുകാര്‍ അധികൃതരെ ബോധ്യപ്പെടുത്തിയെങ്കിലും യാതൊരു വിധ നടപടിയുമുണ്ടായില്ല.
അതേ സമയം കുണ്ടും കുഴിയും നിറഞ്ഞ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ദുരിതം വിതക്കുന്ന ചെന്ത്രാപ്പിന്നി ഹൈസ്‌കൂള്‍ റോഡും എസ്.എന്‍.വിദ്യാഭവന്‍ സ്‌കൂള്‍ റോഡും ഉടന്‍ പുനര്‍ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് റോഡ് ആക്‌സിഡന്റ് ഫോറം ജില്ലാ സെക്രട്ടറി എന്‍.എം അബ്ദുല്‍ സലീം ചെന്ത്രാപ്പിന്നി എടത്തിരുത്തി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി. റോഡുകളുടെ ശോചനീയാവസ്ഥക്ക് ഉടന്‍ പരിഹാരം കാണാന്‍ നടപടിയുണ്ടായില്ലെങ്കില്‍ റോഡ് ആക്‌സിഡന്റ് ഫോറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും നിവേദനത്തില്‍ പറയുന്നു.
പഞ്ചായത്ത് സെക്രട്ടറിക്ക് പുറമെ എടത്തിരുത്തി ഗ്രാമപഞ്ചായത്ത് ഏഴ്, പതിനൊന്ന് വാര്‍ഡുകളിലെ മെമ്പര്‍മാര്‍ക്കും നിവേദനത്തിന്റെ പകര്‍പ്പ് സമര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."