HOME
DETAILS

കേരളത്തിന്റെ രക്ഷകനെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; കേരള ക്രിക്കറ്റ് ലീഗ് അണിയറയിൽ ഒരുങ്ങുന്നു

  
July 20 2025 | 05:07 AM

The grand launch of the second season of the Kerala Cricket League will be held in Thiruvananthapuram today Sports Minister V Abdurahman will inaugurate it at 530 pm at the Nishagandhi Auditorium in Thiruvananthapuram

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൻ്റെ ഗ്രാൻഡ് ലോഞ്ചിങ് ഇന്ന് തിരുവനന്തപുരത്ത് നടക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകുന്നേരം 5.30ന് കായിക മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. കേരള ക്രിക്കറ്റ് ലീഗിൻ്റെ ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനവും മന്ത്രി വി. അബ്ദുറഹ്മാനാണ് നിർവഹിക്കുക. ഭാഗ്യചിഹ്നങ്ങളുടെ പേര് ഇടാനുള്ള അവസരം ആരാധകർക്ക് കെ.സി.എ നൽകുന്നുണ്ട്.

തിരഞ്ഞെടുക്കുന്ന പേരുകൾക്ക് പ്രത്യേക സമ്മാനവും നൽകുന്നതാണ്. കെ.സി.എൽ സീസൺ2വിൻ്റെ ഭാഗമായി പുറത്തിറക്കുന്ന ആരാധകർക്കായുള്ള ഫാൻ ജേഴ്‌സിയുടെ പ്രകാശന കർമം ക്രിക്കറ്റ് താരം സഞ്ജു സാംസണും സൽമാൻ നിസാറും ചേർന്ന് നിർവഹിക്കും. രഞ്ജി ട്രോഫിയുടെ ചരിത്രത്തിലാദ്യമായി കേരളത്തിന് ഫൈനൽ പ്രവേശനത്തിന് വഴിയൊരുക്കിയ രക്ഷകവേഷമണിഞ്ഞ സൽമാൻ നിസാറിൻ്റെ ഹെൽമെറ്റിനെ ആസ്പദമാക്കി തയാറാക്കിയ പ്രത്യേക വീഡിയോ വേദിയിൽ പ്രദർശിപ്പിക്കുമെന്ന് കെ.സി.എ അറിയിച്ചു. ലീഗിൻ്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ട്രോഫി പര്യടന വാഹനത്തിൻ്റെ ഫ്ളാഗ് ഓഫ് മന്ത്രി നിർവഹിക്കും.

ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം, രാത്രി 8.30 മുതൽ പ്രശസ്ത മ്യൂസിക് ബാൻഡായ 'അഗം' അവതരിപ്പിക്കുന്ന സംഗീത പരിപാടിയും അരങ്ങേറും. ഉദ്ഘാടന ചടങ്ങിലേക്കും അതിന് ശേഷം നടക്കുന്ന സംഗീതനിശയിലേക്കും പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. ചടങ്ങിൽ വി.കെ പ്രശാന്ത് എം.എൽ.എ, കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, സെക്രട്ടറി വിനോദ് എസ്‌.കു മാർ, മറ്റു കെ.സി.എ ഭാരവാഹികൾ, കെസിഎൽ കൗൺസിൽ ചെയർമാൻ നസീർ മച്ചാൻ, കെ.സി.എ അംഗങ്ങൾ, അദാനി ട്രിവാൻഡ്രം റോ യൽസ് ഉടമകളായ പ്രിയദർശൻ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, ജോസ് തോമസ് പട്ടാര, ഷിബു മത്തായി, റിയാസ് ആദം, ഏരീസ് കൊല്ലം സെയ്‌ലേഴ്സ് ഉടമ സോഹൻ റോയ്, കൊച്ചി ബ്ലൂടൈഗേഴ്സ് ഉടമ സുഭാഷ് ജോർജ്ജ് മാനുവൽ, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ഉടമ സഞ്ജു മുഹമ്മദ്, ഫിനെസ് തൃ ശൂർ ടൈറ്റൻസ് ഉടമ സജാദ് സേഠ്, ആലപ്പി റിപ്പിൾസ് ഉടമകളായ ടി.എ സ് കലാധരൻ, കൃഷ്ണ കലാധരൻ, ഷിബു മാത്യു, റാഫേൽ തോമസ് എന്നിവർ പങ്കെടുക്കും.ലീഗിന്റെ പ്രചാരം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജൂലൈ 21 മുതൽ ആഗസ്റ്റ് 16 വരെ കണ്ണൂർ, കോഴിക്കോട്, തൃശൂർ, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ട്രോഫി ടൂറിനോടാടൊപ്പം വിവിധ പരിപാടികൾ അരങ്ങേറും.

The grand launch of the second season of the Kerala Cricket League will be held in Thiruvananthapuram today Sports Minister V Abdurahman will inaugurate it at 530 pm at the Nishagandhi Auditorium in Thiruvananthapuram



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സ സിറ്റി ടവറിന് മേല്‍ ഇസ്‌റാഈലിന്റെ മരണ ബോബ് വീഴും മുമ്പ്....ആ അരമണിക്കൂര്‍ ഇങ്ങനെയായിരുന്നു

International
  •  a day ago
No Image

പൊലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; രണ്ട് എം.എല്‍.എമാര്‍ സഭയില്‍ സമരമിരിക്കും

Kerala
  •  a day ago
No Image

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം നിയമസഭയിൽ; ആരോപണ വിധേയനായ ​​ഡോക്ടർക്കെതിരെ മൗനം പാലിച്ച് ആരോ​ഗ്യമന്ത്രി

Kerala
  •  a day ago
No Image

പൊലിസ് കസ്റ്റഡി മര്‍ദ്ദനം; സുജിത്ത് 11 കേസുകളിലെ പ്രതി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍

Kerala
  •  2 days ago
No Image

കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍

National
  •  2 days ago
No Image

മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം

Cricket
  •  2 days ago
No Image

'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്

Kerala
  •  2 days ago
No Image

വോട്ടര്‍പട്ടിക പരിഷ്‌കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം

National
  •  2 days ago
No Image

'ഇസ്‌റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു

International
  •  2 days ago