കട്ടില്‍ സഭയുമായി രാഹുലിന്റെ മഹായാത്ര
ലഖ്‌നോ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചായ്‌പെ ചര്‍ച്ചയ്ക്കു പിന്നാലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കട്ടില്‍ സഭ (ഘാട്ട് സഭ)യുമായി മഹായാത്ര പുറപ്പെട്ടു. ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് രാഹുലിന്റെ യാത്ര.
സംസ്ഥാനത്തെ 39 ജില്ലകളിലൂടെയും 55 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും 232 നിയമസഭാ മണ്ഡലങ്ങളിലൂടെയുമുള്ള മഹായാത്ര ദിയോറിയയില്‍ നിന്നാണ് പുറപ്പെട്ടത്. കര്‍ഷകരെ കൈയിലെടുക്കാനാണ് മഹായാത്രയില്‍ കട്ടില്‍ സഭ നടത്തുന്നത്. യു.പിയില്‍ കര്‍ഷകരും ഗ്രാമമുഖ്യന്മാരുമെല്ലാം സായാഹ്നങ്ങളില്‍ ഇത്തരത്തില്‍ കട്ടിലുകള്‍ ഗ്രാമത്തിലൊരിടത്ത് കൂട്ടിയിട്ട് വട്ടംകൂടിയിരുന്ന് സംസാരിക്കാറുണ്ട്. ഇതിന്റെ മാതൃകയുള്‍ക്കൊണ്ടാണ് പുതിയ പ്രചാരണ തന്ത്രം.
സമ്മേളനത്തിനെത്തുന്നവര്‍ ചൂടികൊണ്ടു നിര്‍മ്മിച്ച കട്ടിലുകളിലിരുന്നാണ് പ്രസംഗം കേള്‍ക്കുക. ദിയോറിയയിലെ വേദിയില്‍ ഇതിനായി 2000 കട്ടിലുകളാണ് സജ്ജീകരിച്ചിരുന്നത്. സമ്മേളനത്തില്‍ ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ ആഞ്ഞടിച്ച രാഹുല്‍ കര്‍ഷകരെ അവര്‍ വഞ്ചിച്ചതായി ആക്ഷേപിച്ചു. സമ്മേളനത്തിനുശേഷം കട്ടിലുകളെല്ലാം ഗ്രാമീണര്‍ ചുമന്നുകൊണ്ടു പോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."