HOME
DETAILS

സമരനായകന് അന്ത്യവിശ്രമം സമരഭൂമിയിൽ രാഷ്ട്രീയ ഗുരുവിനൊപ്പം 

  
ജലീൽ അരൂക്കുറ്റി
July 22 2025 | 15:07 PM

vs achuthanandan to be laid to rest beside his mentor p krishna pillai in the revolutionary soil of alappuzha

കൊച്ചി: വിടവാങ്ങിയ സമരനായകൻ മുൻ മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദന് അന്ത്യവിശ്രമം ഒരുക്കുന്നത് സമര സഖാകൾക്കൊപ്പം തന്റെ പ്രിയ രാഷ്ട്രീയഗുരു പി.കൃഷ്ണപിള്ളയെ അടക്കം ചെയ്ത വിപ്ലവ മണ്ണിൽ. കേരള സംസ്ഥാനം രൂപീകൃതമാവുകയും ചെയ്യും മുൻപേ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃതലങ്ങളിലെത്തിയ വി.എസിനെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയർത്തിയത് ജനകീയ നേതാവായിരുന്ന പി.കൃഷ്ണപിള്ളയായിരുന്നു. പി. കൃഷ്ണ പിള്ളയുടെ പാത പിൻതുടർന്ന് പോരാട്ടത്തിന്റെ പുതുവഴികളിൽ നടന്ന അച്യുതാനന്ദനും ജനകീയനായി.  

അവഗണനയും കഷ്ടപ്പാടും നേരിട്ട വിദ്യാലയ ജീവിതകാലഘട്ടത്തിൽ തുടങ്ങിയതാണ് വി.എസിന്റെ പോരാട്ടം. സ്വാതന്ത്ര സമരത്തിലും ആലപ്പുഴയിലെ കർഷകതൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്ത അച്യുതാനന്ദൻ സർ സി.പി. രാമസ്വാമി അയ്യരുടെ പൊലിസിനെതിരെ പുന്നപ്രയിൽ സംഘടിപ്പിച്ച തൊഴിലാളി ക്യാംപിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. 1122  തുലാം ഏഴിലെ സമരം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയിലെ പ്രധാനഘടകമായിരുന്നു. 

2025-07-2220:07:44.suprabhaatham-news.png
 
 

പുന്നപ്ര വയലാർ സമരത്തിന്റെ നായകത്വം വഹിച്ച വി.എസിനെ  സംസ്‌കരിക്കുന്നത് രാജവാഴ്ചയ്‌ക്കെതിരേ പോരാടിയ രണഭൂമിയിൽ. പുന്നപ്ര - വയലാർ രക്തസാക്ഷികളെയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളെയും സംസ്‌കരിച്ച ആലപ്പുഴയിലെ വലിയ ചുടുകാടിലാണ്. പി.കൃഷ്ണപിള്ള കൂടാതെ ആർ സുഗതൻ, പി.ടി പൂന്നൂസ്,  ജോർജ് ചടയംമുറി, ടി.വി തോമസ്, പി.കെ പത്മനാഭൻ, ടി.വി രമേശ് ചന്ദ്രൻ, സി.ജി സദാശിവൻ, എം.എൻ ഗോവിന്ദൻ നായർ, എസ് കുമാരൻ,വി.കെ വിശ്വനാഥൻ,  കെ.സി ജോർജ്, കെ.ആർ ശ്രീധരൻ, എം.കെ സുകുമാരൻ, സി.കെ വേലായുധൻ, കെ.കെ കുഞ്ഞൻ, വി.എ സൈമൺ ആശാൻ, എ.കെ ശ്രീധരൻ, പി.എ ജോർജ്, സി.കെ കേശവൻ, പി.കെ മാധവൻ, വി.കെ കരുണാകരൻ, ഇ വാസുദേവൻ, എം.ടി ചന്ദ്രസേനൻ,  വി.കെ കുഞ്ഞുപണിക്കർ, സി.കെ ചന്ദ്രപ്പൻ,  കെ.സി മാത്യു, എൻ.കെ ഗോപാലൻ, പി.കെ ചന്ദ്രാനന്ദൻ തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മഹാരഥന്മാരാണ്  ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്. 

ഏറ്റവും അവസാനം ഇവിടെ സംസ്‌കരിക്കപ്പെട്ടത് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് ഔദ്യോഗികമായി പുറത്തുപോയെങ്കിലും അന്ത്യനാളിൽ ഇടതുമുന്നണിക്കൊപ്പം ചേർന്ന കെ.ആർ ഗൗരിയമ്മയെയാണ്. പുന്നപ്ര സമരത്തിൽ രക്തസാക്ഷികളായവരെ അടക്കം ചെയ്ത വലിയ ചുടുകാടിലെ രക്തസാക്ഷി മണ്ഡലം 1133 തുലാം ഏഴിന് ആർ സുഗതൻ ശിലാസ്ഥാപനം നടത്തുകയും 1148 തുലാം ആറിന് ടി.വി തോമസ് ഉദ്ഘാടനം ചെയ്യുകയുമായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിന്നീട് പിളർന്നെങ്കിലും രക്തസാക്ഷി മണ്ഡപത്തിന്റെ പരിപാലനം ഇരുപാർട്ടികളും സംയുക്തമായിട്ടാണ് നടത്തുന്നത്. കമ്മ്യൂണിസ്റ്റ് നേതാക്കളെ സംബന്ധിച്ചട്ത്തോളം ഏറ്റവും പ്രധാനഭൂമിയായ ഇവിടെ അന്ത്യവിശ്രമം ഒരുങ്ങുകയെന്നത് വലിയ ആഗ്രഹമാണ്. ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഉൾപ്പെടെ പ്രധാന പരിപാടികൾക്ക് തുടക്കം കുറിക്കുന്നതും ഇവിടെ നിന്നാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം കൃഷിയിടത്തിലെ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച് പിതാവും രണ്ട് പെണ്‍മക്കളും മരിച്ചു, ഭാര്യയും രണ്ട് മക്കളും ഗുരുതരാവസ്ഥയില്‍

National
  •  2 days ago
No Image

ലൈസൻസില്ലാത്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഏജൻസികളെ പ്രൊമോട്ട് ചെയ്തു; 77 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പൂട്ടിട്ട് യുഎഇ

uae
  •  2 days ago
No Image

ഒമാനിലെ 90 ശതമാനം പേര്‍ക്കും രാത്രി ഒറ്റയ്ക്ക് നടക്കാന്‍ പേടിയില്ല; പുതിയ റിപ്പോര്‍ട്ട് പുറത്ത്

oman
  •  2 days ago
No Image

വി.എസ് അവസാനമായി വേലിക്കകത്ത് വീട്ടില്‍; 22 മണിക്കൂര്‍ വിലാപയാത്ര, വീടിന് സമീപവും ജനസാഗരം

Kerala
  •  2 days ago
No Image

യുഎഇയുടെ ഏറ്റവും വലിയ സഹായ കപ്പൽ ഫീൽഡ് ആശുപത്രിയുമായി ഗസ്സയിലേക്ക്

uae
  •  2 days ago
No Image

ദേശീയപാതയിലെ മണ്ണിടിഞ്ഞ് കാറിന്റെ മുകളിൽ വീണു; മണ്ണിനടിയിൽ കുടുങ്ങിയ അധ്യാപികയെ രക്ഷപ്പെടുത്തി, സംഭവം കാസർഗോഡ്

Kerala
  •  2 days ago
No Image

ചോദ്യപേപ്പർ ചോർച്ച: വിദ്യാർഥികളോട് കാണിച്ചത് ചതി, പ്രതിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  2 days ago
No Image

ഇസ്റാഈൽ വിരുദ്ധ നിലപാട് എടുക്കുന്നതായി ആരോപണം; യുനെസ്കോയിൽ നിന്ന് വീണ്ടും പിന്മാറാൻ ഒരുങ്ങി അമേരിക്ക

International
  •  2 days ago
No Image

ഭക്ഷണമില്ല, സഹായങ്ങളില്ല, ഗസ്സയില്‍ ഒരൊറ്റ ദിവസം വിശന്നു മരിച്ചത് കുഞ്ഞുങ്ങള്‍ ഉള്‍പെടെ 15 മനുഷ്യര്‍, പട്ടിണി മരണം 101 ആയി

International
  •  2 days ago
No Image

തണല്‍മരങ്ങളുടെ ചില്ലകള്‍ വെട്ടിയൊരുക്കുന്നതിനിടെ വാഹനമിടിച്ചു; ഉത്തര്‍ പ്രദേശ് സ്വദേശിക്ക് ദമാമില്‍ ദാരുണാന്ത്യം

Saudi-arabia
  •  2 days ago