
ബില്ലിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി: കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സുപ്രിംകോടതി നോട്ടിസ്

ന്യൂഡൽഹി: നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ഭവൻ നൽകിയ റഫറൻസിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നോട്ടിസ്.
രാഷ്ട്രപതിക്ക് സമയപരിധി ഏർപ്പെടുത്താനും ഗവർണർമാരുടെ പെരുമാറ്റത്തിന് മാർഗനിർദേശങ്ങൾ നൽകാനും കഴിയുമോ എന്നതിൽ വ്യക്തത തേടിയാണ് നോട്ടിസ്്. ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് റഫറൻസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പി.എസ് നരസിംഹ, എ.എസ് ചന്ദുർകർ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ.
റഫറൻസിനു നിലനിൽപ്പില്ലെന്ന് ഇന്നലെ കേസ് പരിഗണിച്ചയുടൻ കേരളത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ വേണുഗോപാലും തമിഴ്നാടിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി. വിൽസണും വാദിച്ചു. റഫറൻസിന്റെ നിലനിൽപ്പു സംബന്ധിച്ച് സംസ്ഥാനം നിലപാട് വ്യക്തമാക്കുമെന്ന് കേരളം അറിയിച്ചു. റഫറൻസിലെ പ്രശ്നങ്ങൾ ഇതിനകം തന്നെ തമിഴ്നാട് ഗവർണറുടെ കേസിലെ വിധിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തമിഴ്നാട് ചൂണ്ടിക്കാട്ടി.
കേസിൽ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയോട് കോടതിയെ സഹായിക്കാനും ബെഞ്ച് അഭ്യർഥിച്ചു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേസിൽ കേന്ദ്രത്തിനു വേണ്ടി ഹാജരാകുക. 29ന് വീണ്ടും കേസ് പരിഗണിക്കും.
കേന്ദ്രസർക്കാരും ഡി.എം.കെ ഭരിക്കുന്ന തമിഴ്നാടും തമ്മിലുള്ള ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ്, രാഷ്ട്രപതിക്കും ഗവർണർക്കും സുപ്രിംകോടതി മൂന്ന് മാസത്തെ സമയപരിധി നിശ്ചയിച്ച് ഉത്തരവിറക്കിയത്. സമയപരിധി ലംഘിച്ചാൽ സംസ്ഥാന സർക്കാരിനു കോടതിയെ സമീപിക്കാമെന്നും കോടതി വിധിച്ചിരുന്നു. ഈ വിധിക്കെതിരെ ഭരണഘടനയുടെ 143 (1) വകുപ്പനുസരിച്ചാണ് രാഷ്ട്രപതി റഫറൻസ് നൽകിയത്. ഭരണഘടനയുടെ 200, 201 വകുപ്പുകൾ പ്രകാരം നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയപരിധിയില്ലെന്നു സുപ്രിംകോടതിക്കു കൈമാറിയ റഫറൻസിൽ രാഷ്ട്രപതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുൾപ്പെടെ 14 കാര്യങ്ങളിലാണ് രാഷ്ട്രപതി വ്യക്തത തേടിയത്.
In the context of the Supreme Court ruling that set a time limit for the President and Governors to decide on Bills passed by State Legislatures, the apex court has issued notices to the Central Government and State Governments on a reference made by the Rashtrapati Bhavan (President’s Office).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആർ.എസ്.എസ് വിദ്യാഭ്യാസ സമ്മേളനത്തിൽ കേരളത്തിലെ അഞ്ച് യൂണിവേഴ്‌സിറ്റി വി.സിമാർ പങ്കെടുക്കുമെന്ന് സംഘാടകർ
Kerala
• 12 hours ago
നടൻ വിനായകനെതിരെ യൂത്ത് കോൺഗ്രസിന്റെ പരാതി; മഹാത്മാഗാന്ധി, ഉമ്മൻചാണ്ടി, വി.എസ്. അച്യുതാനന്ദൻ എന്നിവരെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപണം
Kerala
• 12 hours ago
സംസ്ഥാനത്ത് തെരുവ് നായയുടെ വിളയാട്ടം; ഇടുക്കിയിൽ കടിയേറ്റവരിൽ 19 കാരൻ മുതല 76 കാരൻ വരെ
Kerala
• 12 hours ago
സോഹാർ ഇൻഡസ്ട്രിയൽ പോർട്ടിലെ ഒക്യു റിഫൈനറിയിൽ തീപിടിത്തം; നിയന്ത്രണവിധേയമെന്ന് സിഡിഎഎ
oman
• 13 hours ago
കോഴിക്കോട് ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
Kerala
• 13 hours ago
ശുചിത്വവും സുരക്ഷയും ഉറപ്പാക്കണം; ടാക്സികളിൽ പരിശോധനാ ആരംഭിച്ച് അബൂദബി
uae
• 13 hours ago
പെറ്റി തുകയിൽ തിരിമറി; 4 വർഷത്തിനിടെ 16 ലക്ഷം തട്ടിയ വനിത പൊലിസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസ്
Kerala
• 13 hours ago
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തുടങ്ങിയ കുറ്റങ്ങൾ; യുഎഇ സ്ഥാപനത്തിന് 50 ലക്ഷം ദിർഹം പിഴ ചുമത്തി സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി
uae
• 14 hours ago
ഗൂഗിൾ മാപ്പ് ചതിച്ചാശാനേ...! കോട്ടയത്ത് കാർ തോട്ടിൽ വീണു, ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala
• 14 hours ago
അഞ്ചാം ടെസ്റ്റിൽ പന്തിന്റെ പകരക്കാരൻ മുൻ ചെന്നൈ താരം; വമ്പൻ നീക്കവുമായി ഇന്ത്യ
Cricket
• 14 hours ago
ഈന്തപ്പഴങ്ങളുടെ രുചി വൈവിധ്യങ്ങളുമായി വീണ്ടും ഒരു അൽ ദൈദ് ഡേറ്റ്സ് ഫെസ്റ്റിവൽ
uae
• 14 hours ago
വയോധികനായ പിതാവിന് നേരെ മകൻ്റെയും മരുമകളുടെയും ക്രൂര മർദ്ദനം; പൈപ്പ് കൊണ്ടും വടി കൊണ്ടും അടിച്ചുവീഴ്ത്തി
Kerala
• 14 hours ago
പോസ്റ്റ്മോർട്ടത്തിനിടെ മോഷണം; 15 വയസ്സുകാരിയുടെ ആഭരണങ്ങൾ പോസ്റ്റ്മോർട്ടത്തിനിടെ മോഷണം പോയതായി മാതാപിതാക്കൾ
National
• 14 hours ago
18ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; ചരിത്രത്തിന്റെ കൊടുമുടിയിൽ ഇന്ത്യൻ നായകൻ
Cricket
• 14 hours ago
കംബോഡിയൻ സൈനിക കേന്ദ്രം ആക്രമിച്ച് തായ്ലൻഡ്; സംഘർഷത്തിൽ 12 മരണം
International
• 16 hours ago
ഓസ്ട്രേലിയെ വീഴ്ത്താൻ കളത്തിലിറങ്ങുന്നത് ധോണിയുടെ വിശ്വസ്ത താരം; വമ്പൻ പോരാട്ടം ഒരുങ്ങുന്നു
Cricket
• 17 hours ago
അവനെ കാണാൻ സാധിച്ചത് വലിയ ബഹുമതിയാണ്: ഇന്ത്യൻതാരത്തെക്കുറിച്ച് ബ്രൂണോ ഫെർണാണ്ടസ്
Cricket
• 17 hours ago
കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സിന്റെ ആത്മഹത്യക്ക് പിന്നില് മുന് മാനേജറുടെ മാനസിക പീഡനമെന്ന് പൊലിസ്
Kerala
• 18 hours ago
ഏഷ്യ കപ്പ് ടി20 2025: ദുബൈ ആധിഥേയത്വം വഹിക്കുമെന്ന് റിപ്പോർട്ട്
uae
• 15 hours ago
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവം; ഫർസിൻ മജീദിനെതിരെ പ്രതികാര നടപടി എടുക്കുന്നതായി ആരോപണം
Kerala
• 15 hours ago
സച്ചിനല്ല! ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഗോട്ട് ആ താരമാണ്: ബെൻ സ്റ്റോക്സ്
Cricket
• 15 hours ago