HOME
DETAILS

സംസ്ഥാനത്ത് കനത്ത മഴ തുടരും: എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്, ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യത

  
Web Desk
July 24 2025 | 03:07 AM

Heavy Rain to Continue in State Yellow Alert in Eight Districts Strong Winds and Coastal Erosion Likely

 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കാസർഗോഡ് വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട് എന്നും മുന്നറിയിപ്പ്. കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

കർക്കടക വാവുബലി ദിനമായ ഇന്ന് പുഴകളിലും ജലാശയങ്ങളിലും ചടങ്ങുകൾക്കായി ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇന്നലെ മലയോര മേഖലകളിൽ പെയ്ത കനത്ത മഴയെ തുടർന്ന് അച്ചൻകോവിലാറ്റിൽ നീരൊഴുക്ക് പരിധി കവിഞ്ഞതിനാൽ സംസ്ഥാന ജലവിഭവ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മൂഴിയാർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ മൂന്ന് ഷട്ടറുകൾ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഗേറ്റ് നമ്പർ ഒന്നും മൂന്നും 10 സെന്റിമീറ്ററും ഗേറ്റ് നമ്പർ രണ്ട് 40 സെന്റിമീറ്ററും ഉയർത്തിയാണ് ജലം ഒഴുക്കുന്നത്.

മൂഴിയാർ ജലസംഭരണി മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഇരുകരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്. നാളെ (ജൂലൈ 25) അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കാസർഗോഡ്, കണ്ണൂർ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.

നിലവിൽ സംസ്ഥാനത്തിന്റെ അന്തരീക്ഷത്തിൽ പടിഞ്ഞാറൻ-വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. വടക്കൻ ബംഗാൾ ഉൾക്കടലിൽ നാളെയോടെ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

 

Kerala is bracing for continued heavy rainfall, with the India Meteorological Department issuing a yellow alert for eight districts. Strong winds and potential coastal erosion are also expected, prompting authorities to urge caution



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലിക്ക് ജാമ്യം 

National
  •  a day ago
No Image

കാഞ്ഞങ്ങാട്ട് പ്രാദേശിക അവധി; സ്കൂളുകളും കടകളും അടച്ചിടണം, ഗതാഗത നിയന്ത്രണവും

Kerala
  •  a day ago
No Image

കുവൈത്തിലെ ജലീബ് അൽ-ഷുയൂഖിൽ വൻ റെയ്ഡ്; നിരവധി പ്രവാസികൾ അറസ്റ്റിൽ

Kuwait
  •  a day ago
No Image

ഐപിഎസ് തലത്തിൽ അഴിച്ചുപണിയുമായി സർക്കാർ; പോക്സോ വിവാദത്തിൽപെട്ട പത്തനംതിട്ട എസ്പിയ്ക്ക് ഉയർന്ന ചുമതല

Kerala
  •  a day ago
No Image

പതിനെട്ടുകാരനായ പ്രണയനൈരാശ്യക്കാരൻ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു; ജനക്കൂട്ടം രക്ഷയ്‌ക്കെത്തി

National
  •  a day ago
No Image

ആമുഖത്തിൽ നിന്ന് സോഷ്യലിസ്റ്റ്, മതേതര എന്നീ വാക്കുകൾ നീക്കം ചെയ്യാൻ നിലവിൽ പദ്ധതിയില്ല: നിയമമന്ത്രി

National
  •  a day ago
No Image

ശക്തമായ മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  a day ago
No Image

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മാതാപിതാക്കളെ പരിപാലിക്കാൻ 30 ദിവസത്തെ അവധി; കേന്ദ്ര പേഴ്‌സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ്

National
  •  a day ago
No Image

ആർ.എസ്.എസ് വിദ്യാഭ്യാസ സമ്മേളനത്തിൽ കേരളത്തിലെ അഞ്ച് യൂണിവേഴ്‌സിറ്റി വി.സിമാർ പങ്കെടുക്കുമെന്ന് സംഘാടകർ

Kerala
  •  a day ago
No Image

നടൻ വിനായകനെതിരെ യൂത്ത് കോൺഗ്രസിന്റെ പരാതി; മഹാത്മാഗാന്ധി, ഉമ്മൻചാണ്ടി, വി.എസ്. അച്യുതാനന്ദൻ എന്നിവരെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപണം

Kerala
  •  a day ago