
ഭക്ഷണം കഴിക്കും മുമ്പ് വെള്ളം കുടിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമോ?

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണെന്ന് പൊതുവേ ഒരു പറച്ചിലുണ്ട്. എന്നാല്‍ ഈ ശീലം ശരിക്കും എന്തെങ്കിലും മാറ്റം വരുത്തുമോ. പ്രത്യേകിച്ച് ഡയബറ്റിക്സ് ഉള്ളവര്‍ക്ക്.
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുമെന്നും ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കുമെന്നുമാണ് ചില പഠനങ്ങള്‍ കാണിക്കുന്നത്. ഇത് ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുമെന്നുമാണ് പഠനങ്ങളില്‍ വ്യക്തമാക്കുന്നത്.
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് കഴിച്ച ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിന് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ടൈപ്പ് 2 പ്രമേഹം, പ്രീ ഡയബറ്റിസ് അല്ലെങ്കില്‍ ഇന്‍സുലിന്‍ പ്രതിരോധം എന്നിവയുള്ള വ്യക്തികള്‍ക്ക് ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് കൂടുതല്‍ പ്രയോജനം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നത് ഇവര്‍ക്ക് വളരെ പ്രധാനമാണ്. കലോറി ഉപഭോഗം കുറക്കാനും ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കാനും വെള്ളം കുടിക്കുന്നത് സഹായിക്കും. ഇത് ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
വെള്ളം കുടിക്കുമ്പോള്‍ വയറ് നിറഞ്ഞു എന്ന തോന്നല്‍ ഉണ്ടാക്കും. ഇത് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറക്കാന്‍ സഹായിക്കും. കൂടാതെ മതിയായ ജലാംശം വൃക്കകളുടെ പ്രവര്‍ത്തനത്തെയും സഹായിക്കുന്നു. മാത്രമില്ല വെള്ളം കുടിക്കുന്നത് മൂത്രത്തിന്റെ അളവ് കൂട്ടുന്നു. മൂത്രത്തിലൂടെ അധിക പഞ്ചസാര പുറന്തള്ളാന്‍ കാരണമാകുന്നു. ഇത് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിലേക്ക് എത്തുന്നു. ഭക്ഷണത്തിന് പിന്നാലെ വലിയ അളവില്‍ വെള്ളം ചെല്ലുന്നത് ദഹനപ്രക്രിയയെ തകരാറിലാക്കാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ദഹിക്കാത്ത ഭക്ഷണത്തില്‍ നിന്നുള്ള ഗ്ലൂക്കോസ് കൊഴുപ്പായി മാറാന്‍ ഇത് കാരണമാവുന്നു. രക്തത്തിലെ പഞ്ചസാരയുടെ തോതിന് വ്യതിയാനം വരാനും ഇത് കാരണമാവും. അപ്പോള്‍ ഭക്ഷണം കഴിച്ച ശേഷം ഒന്നോ രണ്ടോ സിപ്പ് വെള്ളം ഇതിനാല്‍ കുടിക്കുന്നതാണ് നല്ലതെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് ശേഷം അര മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് വെള്ളം കുടിക്കാവുന്നതാണ്.
Discover the surprising benefits of drinking water before meals, especially for individuals with diabetes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉരുൾ, ഇരുൾ, ജീവിതം: മരണമെത്തുന്ന നേരത്ത് ഉറ്റവരെ തിരഞ്ഞ്...
Kerala
• 3 days ago
ഡ്രൈവിങ് സ്കൂൾ വാഹനങ്ങളിൽ ട്രാക്കിങ് ഡിവൈസ് നിർബന്ധമാക്കിയ നടപടിക്കെതിരെ ഹരജി
Kerala
• 3 days ago
ഇത്തവണയും ഓണപ്പരീക്ഷയ്ക്ക് പൊതുചോദ്യപേപ്പറില്ല; ചോദ്യപേപ്പർ സ്കൂളിൽ തന്നെ തയ്യാറാക്കണം, പ്രതിഷേധം
Kerala
• 3 days ago
രക്തക്കൊതി തീരാതെ ഇസ്റാഈൽ; ഗസ്സയിൽ കൊന്നൊടുക്കിയ മനുഷ്യരുടെ എണ്ണം 60,000 കവിഞ്ഞു
International
• 3 days ago
ബ്രിട്ടന്റെ മുന്നറിയിപ്പ്: ഇസ്രാഈൽ വെടിനിർത്തൽ നടപ്പിലാക്കിയില്ലെങ്കിൽ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും
International
• 4 days ago
ചൈനയിൽ വെള്ളപ്പൊക്കം; 38 മരണം, 130 ഗ്രാമങ്ങളിലേറെ ഇരുട്ടിൽ
International
• 4 days ago
ധർമസ്ഥല കേസ്: ആദ്യ പോയിന്റിൽ പരിശോധന പൂർത്തിയാക്കി; വെള്ളക്കെട്ട് മൂലം ജെസിബി ഉപയോഗിച്ച് തെരച്ചിൽ, ആദ്യദിനത്തിൽ ഒന്നും കണ്ടെത്താനായില്ല
National
• 4 days ago
സാമ്പത്തിക തര്‍ക്കം; തൃശൂരില്‍ മകന് പിതാവിനെ കൊന്ന് ചാക്കിലാക്കി ഉപേക്ഷിച്ചു
Kerala
• 4 days ago
തിരുവനന്തപുരത്ത് ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
Kerala
• 4 days ago
ശമ്പളം കിട്ടുന്നില്ലേ, സര്‍ക്കാര്‍ രഹസ്യമായി വാങ്ങിത്തരും; പദ്ധതിയുമായി യുഎഇ
uae
• 4 days ago
ചർച്ച പരാജയം; കേരളം വീണ്ടും അനിശ്ചിതകാല ബസ് സമരത്തിലേക്ക്
Kerala
• 4 days ago
ഇനിമുതല്‍ ലാപ്ടോപ് മാറ്റിവെക്കേണ്ട; ലഗേജ് പരിശോധനയ്ക്ക് ദുബൈയില്‍ ആധുനിക സംവിധാനം
uae
• 4 days ago
15-കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ദിവസങ്ങളോളം പീഡിപ്പിച്ചു; 25-കാരന് 50 വർഷം കഠിന തടവ്
Kerala
• 4 days ago
പാലക്കാട് കളിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന് ദാരുണാന്ത്യം
Kerala
• 4 days ago
ഷാർജയിൽ സർക്കാർ ജീവനക്കാരുടെ പ്രൊബേഷൻ കാലാവധി 9 മാസമായി നീട്ടി
uae
• 4 days ago
റോഡുകളുടെ ശോചനീയാവസ്ഥയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കേരളം നമ്പര്‍ 1 എങ്കില്‍ മരണത്തിന്റെ കാര്യത്തിലും നമ്പര്‍ 1 ആകരുതെന്ന് പരാമര്‍ശം
Kerala
• 4 days ago
ഒന്ന് കൈ വഴുതിയാൽ മരണത്തിലേക്ക്,പുഴ കടക്കാൻ വടത്തിൽ തൂങ്ങണം; അധികൃതർ തിരിഞ്ഞ് നോക്കാത്ത ഒരു ഗ്രാമം
National
• 4 days ago
350 ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ക്കായി ഓണ്‍ലൈന്‍ ലേലം പ്രഖ്യാപിച്ച് ദുബൈ ആര്‍ടിഎ
uae
• 4 days ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനം; രണ്ടുപേർ സേലത്ത് അറസ്റ്റിൽ
Kerala
• 4 days ago
വീഴ്ചകളിൽ നിന്ന് പഠിക്കാത്ത എയർ ഇന്ത്യ; ഡിജിസിഎ 51 സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയാതായി റോയിട്ടേഴ്സ് റിപ്പോർട്ട്
National
• 4 days ago
യുഎഇയിൽ നിന്ന് വേനൽ യാത്ര പ്ലാന്‍ ചെയ്യുകയാണോ?, ഈ നഗരത്തിലേക്ക് പറക്കാൻ വെറും 253 ദിർഹം
uae
• 4 days ago