മക്കയിലും മദീനയിലും ഒഴികെ സഊദിയില്‍ എവിടെയും ആര്‍ക്കും സ്വത്ത് സ്വന്തമാക്കാം: പുതിയ നിയമത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ പുറത്ത്
റിയാദ്: സഊദി അറേബ്യയില്‍ വിദേശികള്‍ക്ക് സ്വത്ത് സ്വന്തമാക്കുന്നത് സംബന്ധിച്ച നിയമത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. വ്യക്തികള്‍, കമ്പനികള്‍, ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സൗദികളല്ലാത്തവര്‍ക്ക് മന്ത്രിസഭ നിര്‍ണ്ണയിക്കുന്ന നിയുക്ത ഭൂമിശാസ്ത്ര മേഖലകള്‍ക്കുള്ളില്‍ സ്വത്ത് സ്വന്തമാക്കാനോ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവൃത്തിക്കുവാനോ പുതിയ സംവിധാനം വിദേശികളെ അനുവദിക്കുന്നു. ഉപഭോക്തൃ ഉപയോഗം, പാട്ടക്കരാര്‍, മറ്റ് റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങള്‍ തുടങ്ങിയവയും സ്വതന്ത് സ്വന്തമാക്കുന്ന വ്യവസ്ഥയില്‍ ഉള്‍പ്പെടും. അതേസമയം, ഭൂമി, സ്വത്തിന്റെ സ്വഭാവം, ഉപയോഗം എന്നിവയെ അടിസ്ഥാനമാക്കി ഉടമസ്ഥാവകാശം നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കും.
പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് സഊദികള്‍ അല്ലാത്തവര്‍ക്ക് നിയമപരമായി സ്ഥാപിച്ച എല്ലാ റിയല്‍ എസ്റ്റേറ്റ് അവകാശങ്ങളും നിയമം സംരക്ഷിക്കുന്നു. വിശുദ്ധ നഗരികളായ മക്കയിലും മദീനയിലും, ചില പ്രത്യേക സ്ഥലങ്ങളിലും പ്രദേശങ്ങളിലുമുള്ള സ്വത്തുക്കളില്‍ വിദേശികള്‍ക്ക് ഉടമസ്ഥാവകാശം നിരോധിച്ചിട്ടുണ്ട്.
ഈ മാസം ആദ്യമാണ് വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശം സ്വന്തമാക്കാനുള്ള പുതിയ നിയമം സഊദി മന്ത്രിസഭ അംഗീകരിച്ചത്. ഔദ്യോഗിക ഗസറ്റ് ഉമ്മുല്‍ ഖുറാഇല്‍ വെള്ളിയാഴ്ച പുറത്തിറക്കിയ സമഗ്ര നിയമം പ്രസിദ്ധീകരിച്ച് 180 ദിവസം മുതല്‍ പ്രാബല്യത്തില്‍ വരും. സ്വത്തിന്റെ വിദേശ ഉടമസ്ഥാവകാശത്തോടുള്ള രാജ്യത്തിന്റെ സമീപനത്തിലെ പ്രധാന മാറ്റം അടയാളപ്പെടുത്തുന്നാണ് പുതിയ നിയമം. വിഷന്‍ 2030 ന്റെ ഭാഗമായി സമീപ കാലത്ത് രാജ്യത്തുനടന്നുവരുന്ന വലിയ മാറ്റങ്ങളുടെ തുടര്‍ച്ചയാണ് വിദേശികള്‍ക്ക് രാജ്യത്തെ സ്വത്ത് സ്വന്തമാക്കാന്‍ അനുമതി നല്‍കുന്നത്.
പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍:
* സഊദി അറേബ്യയില്‍ നിയമപരമായി താമസിക്കുന്ന വിദേശികള്‍ക്ക് വ്യക്തിഗത താമസ ആവശ്യങ്ങള്‍ക്കായി റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി സ്വന്തമാക്കാം.
* വിശുദ്ധ നഗരിയായ മക്കയും മദീനയും ഒഴിച്ചുള്ള സ്ഥലങ്ങളിലാണ് ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി സ്വന്തമാക്കാനാവുക. കോര്‍പ്പറേറ്റ് ഉടമസ്ഥാവകാശത്തിനുള്ള വ്യവസ്ഥകളും ഈ നിയന്ത്രണത്തില്‍ ഉള്‍പ്പെടുന്നു.
* വിദേശ ഓഹരി ഉടമകളുള്ള ലിസ്റ്റുചെയ്യാത്ത കമ്പനികള്‍ക്കും നിക്ഷേപ ഫണ്ടുകള്‍ക്കും ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കും മക്കയിലും മദീനയിലും ഉള്‍പ്പെടെ റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കാന്‍ അനുവാദമുണ്ട്. എന്നാല്‍, ഉടമസ്ഥാവകാശം പ്രവര്‍ത്തന ആവശ്യങ്ങള്‍ക്കോ ജീവനക്കാരുടെ താമസത്തിനോ വേണ്ടിയായിരിക്കണം.
* സഊദിയില്‍ ലിസ്റ്റുചെയ്ത കമ്പനികള്‍ക്കും നിക്ഷേപ വാഹനങ്ങള്‍ക്കും രാജ്യത്തെ സാമ്പത്തിക വിപണി ചട്ടങ്ങള്‍ക്ക് അനുസൃതമായി സ്വത്ത് സ്വന്തമാക്കാം.
* നയതന്ത്ര ഓഫിസുകള്‍ക്കും രാജ്യാന്തര സംഘടനകള്‍ക്കും അവരുടെ പ്രതിനിധികളുടെ ഔദ്യോഗിക ഉപയോഗത്തിനും താമസത്തിനും വേണ്ടിയും സ്ഥലങ്ങള്‍ സ്വന്തമാക്കാം.
* ദേശീയ റിയല്‍ എസ്റ്റേറ്റ് രജിസ്ട്രിയില്‍ ഔപചാരിക രജിസ്‌ട്രേഷനുശേഷം മാത്രമേ ഉടമസ്ഥാവകാശമോ റിയല്‍ അവകാശങ്ങളോ സാധുവാകൂ.
* നടപ്പാക്കല്‍ സംവിധാനങ്ങള്‍ വിശദമാക്കുകയും ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളും വ്യവസ്ഥകളും വ്യക്തമാക്കുകയും ചെയ്യുന്ന എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍ ആറുമാസത്തിനുള്ളില്‍ പുറപ്പെടുവിക്കുമെന്ന് കരുതുന്നു.
Saudi Arabia has officially published the full details of its new law regulating real estate ownership by non-Saudis, following Cabinet approval earlier this month. The comprehensive law, released in the official gazette Umm Al-Qura on Friday, will take effect 180 days from publication and marks a major overhaul in the Kingdom’s approach to foreign ownership of property.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."