HOME
DETAILS

കടൽ കടന്ന് ആവേശം: ഈ വർഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് യുഎഇയിൽ

  
Web Desk
July 26 2025 | 13:07 PM

Across the Seas a Thrilling Showdown Asia Cup 2025 to Ignite UAE with Cricket Fever

 

2025 ലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ആതിഥേയത്വം വഹിക്കും. ടൂർണമെന്റിന്റെ തീയതികൾ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വി പ്രഖ്യാപിച്ചു. സെപ്റ്റംബർ 9 മുതൽ 28 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. ഈ വർഷത്തെ എസിസി പുരുഷ വിഭാ​ഗം ഏഷ്യാ കപ്പിന്റെ തീയതികൾ സ്ഥിരീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും യുഎഇയിൽ ക്രിക്കറ്റിന്റെ ഗംഭീര പ്രകടനം നടക്കുന്നതിനായി ഞങ്ങൾ കാത്തിരിക്കുകയാണെന്നും നഖ്‌വി പ്രഖ്യാപിച്ച്കൊണ്ട് എക്‌സിൽ സന്തോഷം പങ്കുവെച്ചു.

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയടക്കം എട്ട് ടീമുകൾ ഈ ടൂർണമെന്റിൽ മാറ്റുരയ്ക്കും. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ശ്രീലങ്ക, ആതിഥേയരായ യുഎഇ, ഒമാൻ, ഹോങ്കോംഗ് ചൈന എന്നിവയാണ് മത്സരിക്കുന്ന ടീമുകൾ. രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ടൂർണമെന്റ് നടക്കുക. 2026-ലെ ടി20 ലോകകപ്പിന് മുന്നോടിയായി ടി20 ഫോർമാറ്റിലാണ് മത്സരങ്ങൾ.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങളെ തുടർന്ന്, 2027 വരെ നിഷ്പക്ഷ വേദികളിൽ മാത്രം മത്സരിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായതാണ് യുഎഇയെ വേദിയാക്കാൻ കാരണം. ബിസിസിഐയാണ് ഔദ്യോഗിക ആതിഥേയർ എങ്കിലും, രാഷ്ട്രീയ പിരിമുറുക്കങ്ങൾ മൂലം ടൂർണമെന്റ് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. മെയ് മാസത്തിൽ ഇന്ത്യ-പാക് സൈനിക സംഘർഷം രൂക്ഷമായതും ധാക്കയിൽ നടന്ന എസിസി യോഗത്തിലെ അഭിപ്രായവ്യത്യാസങ്ങളും വേദി സംബന്ധിച്ച് ആശങ്കകൾ ഉയർത്തിയിരുന്നു. എന്നാൽ, ഇന്ത്യൻ അധികൃതർ വീഡിയോ കോൺഫറൻസ് വഴി യോഗത്തിൽ പങ്കെടുത്തതോടെ യുഎഇയിൽ ടൂർണമെന്റ് നടത്താനുള്ള തീരുമാനം ഉറപ്പായി.

1983-ൽ സ്ഥാപിതമായ ഏഷ്യാ കപ്പിന്റെ പതിനേഴാം പതിപ്പാണിത്. എട്ട് തവണ കിരീടം നേടിയ ഇന്ത്യയാണ് ഏറ്റവും വിജയകരമായ ടീം. ശ്രീലങ്ക ആറ് തവണയും പാകിസ്ഥാൻ രണ്ട് തവണയും കിരീടം ചൂടി. 2022-ലെ ടി20 ഏഷ്യാ കപ്പിൽ ശ്രീലങ്ക ഫൈനലിൽ പാകിസ്ഥാനെ തോൽപ്പിച്ച് കിരീടം നേടിയിരുന്നു. 2023-ലെ ഏഷ്യാ കപ്പിൽ പാകിസ്ഥാൻ ആതിഥേയത്വം വഹിച്ചെങ്കിലും, ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തി ഹൈബ്രിഡ് മോഡൽ പിന്തുടർന്നിരുന്നു.

ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട പോര് ടൂർണമെന്റിന്റെ പ്രധാന ആകർഷണമാകും. വിശദമായ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കുമെന്ന് നഖ്‌വി അറിയിച്ചു. യുഎയിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശകരമായ മത്സരങ്ങൾ കാണാൻ കുറച്ച് ദിവസങ്ങൾക്കൂടെ കാത്തിരിക്കാം.

 

The Asia Cup 2025, hosted in the UAE from September 9 to 28, will feature eight teams, including defending champions India, Pakistan, Sri Lanka, Bangladesh, Afghanistan, UAE, Oman, and Hong Kong China. Held in T20 format, the tournament promises thrilling clashes, with the India-Pakistan encounter as a highlight, amid a neutral venue agreement due to regional tensions



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വേടനെതിരെ പരാതിയുമായി യുവ ഡോക്ടർ

Kerala
  •  2 days ago
No Image

In-Depth: യുഎഇയിൽ സോഷ്യൽ മീഡിയ പരസ്യത്തിനു നിയന്ത്രണം: പെർമിറ്റ് ആവശ്യമില്ലാത്തവരും ഉണ്ട്, പെർമിറ്റിനു കാലാവധി, ലംഘിച്ചാൽ ശിക്ഷ, പ്രധാന വ്യവസ്ഥകൾ അറിഞ്ഞു പരസ്യം ചെയ്യുക | UAE Advertiser Permit

uae
  •  2 days ago
No Image

ഓർമ്മകളിൽ വിങ്ങി ഹൃദയഭൂമി

Kerala
  •  2 days ago
No Image

പാകിസ്താനുമായി കരാർ ഒപ്പിട്ട് യുഎസ്എ; ഒരുനാൾ പാകിസ്താൻ ഇന്ത്യക്ക് എണ്ണ വിൽക്കുമെന്ന് ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

വാട്ട്‌സ്ആപ്പിൽ AI സംയോജനം: മെറ്റയ്‌ക്കെതിരെ ഇറ്റലിയിൽ ആന്റിട്രസ്റ്റ് അന്വേഷണം

International
  •  3 days ago
No Image

ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് 2 വർഷം കഠിനതടവും 10,000 രൂപ പിഴയും

Kerala
  •  3 days ago
No Image

ഫലസ്തീൻ രാഷ്ട്ര പദവിക്ക് 15 മാസത്തെ സമയപരിധി നിശ്ചയിച്ച് സഊദിയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള സമ്മേളനം

Saudi-arabia
  •  3 days ago
No Image

വേർതിരിവ് വേണ്ട; എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും ഇനി മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് അനുവദിക്കണം; ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  3 days ago
No Image

ലഡാക്കിൽ സൈനിക വാഹനത്തിന് മുകളിൽ പാറ ഇടിഞ്ഞുവീണു; ലെഫ്റ്റനന്റ് കേണൽ ഉൾപ്പെടെ രണ്ട് സൈനികർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

National
  •  3 days ago
No Image

സ്‌പോണ്‍സറുടെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് രാജ്യം വിടാന്‍ ശ്രമം; ഒമാനില്‍ മൂന്ന് ശ്രീലങ്കന്‍ തൊഴിലാളികള്‍ അറസ്റ്റില്‍

oman
  •  3 days ago