
അതിശക്തമായ മഴയിൽ കേരളത്തിൽ വ്യാപക നാശനഷ്ടം: താമരശേരി ചുരത്തിൽ ഗതാഗത തടസം; ആറളത്ത് മലവെള്ളപ്പാച്ചിൽ

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് മലയോര മേഖലകൾ ഉൾപ്പെടെ വിവിധ ജില്ലകളിൽ വൻ നാശനഷ്ടം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനാൽ ജനജീവിതം ദുസ്സഹമായി. താമരശേരി ചുരത്തിൽ പാറക്കല്ലുകൾ റോഡിലേക്ക് വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് എത്തി പാറകൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങി. നാലാം വളവിൽ റോഡിലേക്ക് മരം വീണെങ്കിലും ചുരം സംരക്ഷണ പ്രവർത്തകർ മരം മുറിച്ചു മാറ്റി. ആറളം മേഖലയിൽ കനത്ത മഴയെ തുടർന്ന് മലവെള്ളപ്പാച്ചിൽ. ആറളം പുഴയിലും ബാവലി പുഴയിലും ജലനിരപ്പ് അസാധാരണമായി ഉയർന്നതിനെ തുടർന്ന് പുനരധിവാസ മേഖലയിലെ 11, 13 ബ്ലോക്കുകളിൽ വെള്ളം കയറി. വനപ്രദേശത്ത് ഉരുൾപൊട്ടിയതായി പ്രദേശവാസികൾ സംശയിക്കുന്നുണ്ടെങ്കിലും ജില്ലാ ഭരണകൂടം ഇത് സ്ഥിരീകരിച്ചിട്ടില്ല. വെള്ളപ്പാച്ചിലിനെ തുടർന്ന് വനപ്രദേശത്തുള്ളവരെ അധികൃതർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ബാധിത മേഖലയിലെ ഏകദേശം 25 കുടുംബങ്ങളാണ് രണ്ട് ബ്ലോക്കുകളിൽ നിന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ടത്.
മലയോര മേഖലയിൽ അതിശക്തമായ മഴ തുടരുകയാണ്. പഴശ്ശി ഡാമിന്റെ 13 ഷട്ടറുകൾ ഇതിനോടകം ഉയർത്തിയതായി അധികൃതർ അറിയിച്ചു. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കുറ്റ്യാടിയിൽ അപകടം:
കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് നീളം പാറ കമലയുടെ വീടിന് മുകളിൽ അർധരാത്രി തെങ്ങ് വീണു. ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നെങ്കിലും കുട്ടികളടക്കമുള്ളവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പാലക്കാട് ജില്ലയിൽ പലയിടങ്ങളിലും നെൽപാടങ്ങൾ വെള്ളത്തിനടിയിലായി. ചാലക്കുടിയിലെ താഴ്ന്ന പ്രദേശങ്ങളിലും അണ്ടർപാസിലും വെള്ളം കയറി, ഗതാഗതം തടസ്സപ്പെട്ടു.
കാലാവസ്ഥ മുന്നറിയിപ്പ്:
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കി.മീ. വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.
നിയന്ത്രണങ്ങൾ:
ഇടുക്കി: മൂന്നാർ ഗ്യാപ് റോഡ് വഴിയുള്ള രാത്രി യാത്രയും ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. തോട്ടം മേഖലയിലെ പുറംജോലികൾക്കും നിയന്ത്രണം.
പാലക്കാട്: നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾക്ക് തത്കാലം പ്രവേശനമില്ല.
എറണാകുളം: മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചു.
വയനാട്: 9 പഞ്ചായത്തുകളിൽ റിസോർട്ടുകളുടെയും ഹോംസ്റ്റേകളുടെയും പ്രവർത്തനം നിർത്തിവച്ചു. മുണ്ടക്കൈ-ചൂരൽമല ദുരന്ത മേഖലയിലേക്കുള്ള പ്രവേശനം വിലക്കി. തലപ്പുഴയിലെ പുഴയോരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം. പനംകുറ്റി ഉന്നതിയിലെ എട്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
ഡാമുകളിൽ ജലനിരപ്പ് ഉയർന്നു
പൊരിങ്ങൽക്കുത്ത് ഡാം: രണ്ടാമത്തെ വാൽവ് തുറന്നു. ചാലക്കുടി പുഴയോരത്ത് ജാഗ്രത.
പാലക്കാട് ചുള്ളിയാർ ഡാം: സ്പിൽവേ ഷട്ടർ 5 സെ.മീ. ഉയർത്തി. ഗായത്രിപ്പുഴയുടെ തീരത്ത് ജാഗ്രത.
മാട്ടുപ്പെട്ടി ഡാം: പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുന്നു. മുതിരപ്പുഴയാറിന്റെ ഇരുകരകളിലും ജാഗ്രത.
കണ്ണൂർ: ബാവലി, കക്കുവ പുഴകളിൽ ജലനിരപ്പ് ഉയർന്നു.
തൃശ്ശൂർ ഷോളയാർ ഡാം: സ്പിൽവേ ഷട്ടർ അരയടി ഉയർത്തി.
കൊല്ലം തെന്മല പരപ്പാർ ഡാം, പീച്ചി ഡാം, പഴശ്ശി ഡാം എന്നിവയുടെ ഷട്ടറുകളും തുറന്നു.
മരണങ്ങൾ:
കണ്ണൂർ കൂത്തുപറമ്പിൽ വീടിന് മുകളിൽ മരം വീണ് വയോധികൻ മരിച്ചു.
ചുട്ടാട് അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.
ഇടുക്കിയിൽ മരം വീണ് തോട്ടം തൊഴിലാളിയായ മധ്യവയസ്ക മരിച്ചു.
മൂന്നാറിൽ മണ്ണിടിച്ചിലിൽ ലോറിക്ക് മുകളിൽ മണ്ണ് വീണ് ഒരാൾ മരിച്ചു.
മറ്റ് നാശനഷ്ടങ്ങൾ:
കൊല്ലം: പത്തനാപുരം അലിമുക്കിൽ ലോറിക്ക് മുകളിൽ മരം വീണു. ശാസ്താംകോട്ടയിൽ പഴയ കെട്ടിടം ഇടിഞ്ഞു.
എറണാകുളം: എടത്തല പഞ്ചായത്തിൽ മണ്ണിടിഞ്ഞ് വീട് തകർന്നെങ്കിലും താമസക്കാരൻ രക്ഷപ്പെട്ടു.
ആലപ്പുഴ: ആറാട്ടുപുഴയിൽ കടലാക്രമണത്തിൽ ഒരു വീട് തകർന്നു. 30 വീടുകൾ ഭീഷണിയിൽ.
പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ പുഴ കരകവിഞ്ഞ് റോഡിൽ വെള്ളം കയറി. നാല് വീടുകളിലെ താമസക്കാരെ മാറ്റിപ്പാർപ്പിച്ചു.
വൈദ്യുതി തടസ്സം: കാക്കനാട് എൻജിഒ കോട്ടേഴ്സിൽ വൈദ്യുതി പോസ്റ്റിൽ തീപിടിത്തം. പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
മുന്നറിയിപ്പ്: മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Heavy rainfall has caused widespread damage across Kerala, flooding low-lying areas and disrupting life. Landslides and fallen trees have blocked roads, notably at Thamarassery Ghat, halting traffic
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓൺലൈനിൽ അപരിചിതരുമായി ഇടപഴകുന്നവർ ജാഗ്രത; മുന്നറിയിപ്പുമായി ദുബൈ പൊലിസ്
uae
• 5 days ago
9/11 ആക്രമണം ഇറാഖിലേക്ക് കടന്നു കയറാനുള്ള അമേരിക്കൻ തന്ത്രമോ; ലക്ഷ്യം വെച്ചത് സദ്ദാമിനെയോ
International
• 5 days ago
സഊദിയിൽ വേനൽക്കാലം അവസാനിക്കുന്നു; അടയാളമായി സുഹൈൽ നക്ഷത്രം
Saudi-arabia
• 5 days ago
വേടന്റെ ഷോ കാണാൻ മദ്യപിച്ചെത്തിയ പൊലിസുകാരനുൾപ്പെട്ട സംഘം വീട്ടമ്മയുടെ കൈ തല്ലി ഒടിച്ചു; റിമാൻഡിൽ
Kerala
• 5 days ago
അഭ്യൂഹങ്ങൾക്ക് വിരാമം ഒടുവിൽ അവൻ പ്ലേയിംഗ് ഇലവനിലെത്തി; വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം നടത്തി കൈയ്യടിയും നേടി
Cricket
• 5 days ago
'ബുദ്ധിപരമല്ലാത്ത തീരുമാനം' ഇസ്‌റാഈലിന്റെ ഖത്തര്‍ ആക്രമണത്തില്‍ നെതന്യാഹുവിനെ വിളിച്ച് അതൃപ്തി അറിയിച്ച് ട്രംപ്
International
• 5 days ago
പ്രണയവിവാഹം, പിണങ്ങി സ്വന്തം വീട്ടിലെത്തി; അനൂപിനെതിരെ പരാതി നല്‍കാനിരിക്കെ മരണം, മീരയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
Kerala
• 5 days ago
വ്യോമയാന മേഖലയിൽ സഹകരണം ശക്തിപ്പെടുത്തും; ചർച്ചകൾ നടത്തി ഇന്ത്യയും കുവൈത്തും
Kuwait
• 5 days ago
അമേരിക്ക നടുങ്ങിയിട്ട് 24 വർഷങ്ങൾ; വേൾഡ് ട്രേഡ് സെന്റർ ആക്രമണവും അനന്തരഫലങ്ങളും; അമേരിക്കൻ-അഫ്ഗാൻ യുദ്ധത്തിന്റെ യഥാർത്ഥ ഇരകളാര് ?
International
• 5 days ago
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു; ഒരു മാസത്തിനിടെ ആറ് മരണം
Kerala
• 5 days ago
പൊലിസ് ആക്രമണത്തിനെതിരെ വീണ്ടും പരാതി; കണ്ണൂരിൽ വർക്ക്ഷോപ്പ് ഉടമയുടെ കർണപുടം അടിച്ചു തകർത്തു
Kerala
• 5 days ago
ഹമാസ് നേതാക്കളെ നിങ്ങള്‍ രാജ്യത്ത് നിന്ന് പുറത്താക്കുക, അല്ലെങ്കില്‍ ഞങ്ങളത് ചെയ്യും' ഖത്തറിനോട് നെതന്യാഹു
International
• 5 days ago
ഖത്തറില്‍ തലബാത്തിന് ഒരാഴ്ചത്തെ വിലക്ക്; നടപടി ഉപഭോക്താക്കളുടെ പരാതികളെത്തുടര്‍ന്ന്
qatar
• 5 days ago
യാത്രക്കാരുടെ ശ്രദ്ധക്ക്; അറ്റകുറ്റ പണികള്‍ കാരണം സംസ്ഥാനത്ത് ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നു
info
• 5 days ago
വീട് വളഞ്ഞ് അറസ്റ്റ്; 5 കിലോ കഞ്ചാവുമായി യുവതി പൊലിസ് പിടിയിൽ
crime
• 5 days ago
സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണം; ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു
Kerala
• 5 days ago
യെമെനിൽ ഇസ്റാഈൽ വ്യോമാക്രമണം; 35 പേർ കൊല്ലപ്പെട്ടു, ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം
Kerala
• 5 days ago
ജെൻ സി പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന 73-കാരി സുശീല കർക്കി; നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയാകാൻ സാധ്യത
International
• 5 days ago
മുതലമടയിൽ പ്ലസ് ടു വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; പാറയിൽ മരണകാരണം എഴുതിയ നിലയിൽ
Kerala
• 5 days ago
'വേലി തന്നെ...'; മദ്യപിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വാഹന പരിശോധനയും ഡ്രൈവിങ്ങും; അറസ്റ്റ് ചെയ്ത് പൊലിസ്
Kerala
• 5 days ago
രാജ്യവ്യാപക എസ്ഐആർ; 2025-ൽ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ; ബിഹാർ മാതൃക പരീക്ഷിക്കും
National
• 5 days ago