Illegal electric fences have caused 91 human deaths and 17 animal deaths in the past 5.5 years in the state,
HOME
DETAILS

MAL
ജീവനെടുക്കുന്ന വേലികൾ; വെെദ്യുതി വേലികളിൽ തട്ടി അഞ്ചര വർഷത്തിനിടെ മരിച്ചത് 91 പേർ
ബാസിത് ഹസൻ
July 28 2025 | 01:07 AM

ബാസിത് ഹസൻ
തൊടുപുഴ: അനധികൃത വൈദ്യുതി വേലികളിൽ നിന്നും ഷോക്കേറ്റ് സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചര വർഷത്തിനിടെ മരണപ്പെട്ടത് 91 പേർ. ഇതിൽ 83 പുരുഷന്മാരും 6 സ്ത്രീകളും 2 കുട്ടികളും ഉൾപ്പെടും. ഇക്കാലയളവിൽ 17 മൃഗങ്ങളും അനധികൃത വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് ചത്തു.
വിവരാവകാശ നിയമപ്രകാരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്പ്‌ക്ട്രേറ്റിൽ നിന്നും ലഭിച്ച മറുപടിയിലാണ് അനധികൃത വൈദ്യുതി വേലികൾ ജീവനെടുക്കുന്ന കണക്ക് ലഭിച്ചത്. പാലക്കാട് ജില്ലയിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്, 32. ഇതിൽ നാല് സ്ത്രീകളാണ്. കോട്ടയം, എറണാകുളം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഇത്തരം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മറ്റ് ജില്ലകളിൽ അനധികൃത വൈദ്യുതി വേലികളിൽ നിന്നും ഷോക്കേറ്റ് മരണപ്പെട്ടവരുടെ കണക്ക് ഇങ്ങനെയാണ്. തിരുവനന്തപുരം 10, കൊല്ലം 3, ആലപ്പുഴ 2, ഇടുക്കി 6, പത്തനംതിട്ട 4, തൃശൂർ 9, മലപ്പുറം 16, വയനാട് 7, കണ്ണൂർ 2.
വന്യജീവി ആക്രമണങ്ങളിൽ നിന്ന് കൃഷിയിടത്തെ രക്ഷിക്കാനെന്ന പേരിലാണ് കർഷകർ അനധികൃത വൈദ്യുതി വേലികൾ സ്ഥാപിക്കുന്നത്. പലപ്പോഴും കെ.എസ്.ഇ.ബിയുടെ വൈദ്യുതി ലൈനിൽ നിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ചോ വീട്ടിലെ കണക്ഷനിൽ നിന്നോ വേലികളിലേക്ക് വൈദ്യുതി കടത്തിവിടുന്നതാണ് അപകടത്തിൽ കലാശിക്കുന്നത്. വൈദ്യുത വേലികൾ സ്ഥാപിക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിൽ നിന്നുള്ള പ്രത്യേക അനുമതി ആവശ്യമാണ്. ഒരു കാരണവശാലും കെ.എസ്.ഇ ബി ലൈനിൽ നിന്നുള്ള വൈദ്യുതി നേരിട്ടോ അല്ലാതെയോ ഇത്തരം വേലികളിലേക്ക് പ്രവഹിപ്പിക്കാൻ പാടില്ല. ഇംപൾസ് ജനറേറ്റർ ഉള്ള, ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രിക് ഫെൻസ് എനർജൈസേഴ്‌സ് മാത്രമേ ഉപയോഗിക്കാവൂ. വൈദ്യുത വേലികൾക്കുവേണ്ടി അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നത് 2003ലെ ഇലക്ട്രിസിറ്റി നിയമം, ഭാഗം 14 വകുപ്പ് 135 (1) പ്രകാരം നിയമവിരുദ്ധവും 3 വർഷം വരെ തടവും പിഴയുമോ, രണ്ടും കൂടിയോ ചുമത്താവുന്ന ക്രിമിനൽ കുറ്റവുമാണ്.
ലൈസൻസ് ഉള്ളവരും പ്രവൃത്തി പരിചയമുള്ളതുമായ വ്യക്തികൾ നിർമിക്കുന്ന വൈദ്യുതി വേലി മാത്രമേ ഉപയോഗിക്കാവൂ. ബാറ്ററിയിൽ നിന്നുള്ള വൈദ്യുതിയിൽ മാത്രം പ്രവർത്തിക്കുന്നതും അംഗീകൃത നിലവാരമുള്ളതുമായ ഇലക്ട്രിക് ഫെൻസ് എനർജൈസർ എന്ന ഉപകരണം സ്ഥാപിച്ച് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ അംഗീകാരം നേടിയ ശേഷം മാത്രമേ പ്രവർത്തിപ്പിക്കാൻ അനുവാദമുള്ളൂ. കെ.എസ്.ഇ.ബി കണക്ഷനുകളിൽ നിന്നാണ് ബാറ്ററി ചാർജർ പ്രവർത്തിക്കുന്നതെങ്കിൽ ബന്ധപ്പെട്ട സെക്ഷൻ ഓഫിസിൽ നിന്നും അനുമതി വാങ്ങണം. മൃഗങ്ങൾ കുടുങ്ങിക്കിടക്കാത്ത വിധം ശാസ്ത്രീയമായി നിർമിച്ച വേലിയിൽ പല ഭാഗങ്ങളിലായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആര്‍ക്കെല്ലാം വോട്ട് ചെയ്യാം, ജയിക്കാന്‍ എത്ര വോട്ട് വേണം; നടപടിക്രമങ്ങള്‍ ഇങ്ങനെ | 17th Vice-Presidential Election
National
• 7 hours ago
കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ; പിടിയിലായത് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന്
National
• 14 hours ago
കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ
Kerala
• 14 hours ago
കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം; മർദനം യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേരിൽ
Kerala
• 14 hours ago
നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ്
Cricket
• 14 hours ago
ബിഎസ്എൻഎലിന്റെ സ്വാതന്ത്ര്യദിന സമ്മാനം: ‘ഫ്രീഡം പ്ലാൻ’ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് സൗജന്യ 4G സേവനം
latest
• 14 hours ago
കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല
National
• 15 hours ago
കലാഭവൻ നവാസ് അന്തരിച്ചു
Kerala
• 15 hours ago
തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം
Kerala
• 15 hours ago
ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
National
• 15 hours ago
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർത്തതോടെ ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമായി; വി.ഡി സതീശൻ
Kerala
• 16 hours ago
അമിതമായ വായു മലിനീകരണം; മുസഫയിലെ വ്യാവസായിക കേന്ദ്രം താൽക്കാലികമായി നിർത്തിവച്ചു
uae
• 16 hours ago
കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 16 hours ago
ഹൈവേയിൽ സഡൻ ബ്രേക്ക് ഇട്ടാൽ ഡ്രൈവർ കുടുങ്ങും; സുപ്രീംകോടതി
auto-mobile
• 17 hours ago
വയനാട് പുനരധിവാസം: ടൗൺഷിപ്പ് വീടിന്റെ ചിലവ് 26.95 ലക്ഷം? വിശദീകരണവുമായി മന്ത്രി കെ. രാജൻ
Kerala
• 17 hours ago
നിമിഷ പ്രിയയുടെ വധശിക്ഷ: മോചന വാർത്തകൾ തള്ളി കേന്ദ്രം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്
National
• 18 hours ago
മൂന്ന് വർഷമായി മികച്ച പ്രകടനം നടത്തിയിട്ടും എന്റെ മകന് ഇന്ത്യൻ ടീമിൽ അവസരമില്ല: ഇന്ത്യൻ താരത്തിന്റെ പിതാവ്
Cricket
• 18 hours ago
അമ്യൂസ്മെന്റ് പാർക്ക് റൈഡ് തകർന്ന് 23 പേർക്ക് പരുക്കേറ്റ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് തായിഫ് ഗവർണർ
Saudi-arabia
• 18 hours ago
സഊദി അറേബ്യയുടെ തെക്കൻ ഭാഗങ്ങളിൽ മഴ; വെള്ളപ്പൊക്ക മുന്നറിയിപ്പ്, തായിഫിൽ റെഡ് അലർട്ട്
latest
• 17 hours ago
ധർമസ്ഥലയിൽ നാലാം ദിവസത്തെ തിരച്ചിലിൽ ഫലം കണ്ടില്ല; പരിശോധന നാളെയും തുടരും
National
• 17 hours ago
അബൂദബിയിൽ വാഹനമോടിക്കുന്നവരാണോ? നിങ്ങളിതറിയണം, നിങ്ങൾക്കിത് ഉപകാരപ്പെടും
uae
• 17 hours ago