HOME
DETAILS

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട: മുഖ്യപ്രതി ഒഡിഷയിൽ പിടിയിൽ

  
July 28 2025 | 06:07 AM

the main accused arrested on kalamassery polytechnic hostel drug case

കൊച്ചി: കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യ പ്രതി അജയ് പ്രദാനെ ഒഡിഷയിൽ നിന്ന് പിടികൂടി. ഒഡിഷയിലെ ദരിങ്ക്ബാദിൽ നിന്നാണ് ഒഡിഷാ സ്വദേശിയായ പ്രതിയെ പിടികൂടിയത്. കളമശ്ശേരി പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. നേരത്തെ കേസിൽ ഏഴ് പേർ അറസ്റ്റിലായിരുന്നു.

കേസുമായി ബന്ധപ്പെട്ട് നാലു വിദ്യാർഥികളെയും മൂന്ന് ഇതര സംസ്ഥാനക്കാരെയും പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യപ്രതിയും പൊലിസിന്റെ പിടിയിലാകുന്നത്. കേസിൽ അറസ്റ്റിലായ വിദ്യാർഥികളായ ആകാശ്, ആദിത്യൻ, അഭിരാജ്, അനുരാജ് എന്നിവരെ കോളജ് പുറത്താക്കിയിരുന്നു. കോളേജിലെ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ പുറത്താക്കിയത്.

മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം കളമശ്ശേരി പോളിടെക്നിക് കോളേജിലെ ഹോസ്റ്റലിൽ പൊലീസ് നടത്തിയ റെയ്ഡിൽ 2 കിലോ കഞ്ചാവും മദ്യവും കണ്ടെത്തുകയായിരുന്നു. ഹോളി ആഘോഷത്തിൻറെ ഭാഗമായി ലഹരിപ്പാർട്ടി നടത്തുന്നുണ്ടെന്നും ഇതിനായി വിദ്യാ‍ർഥികളുടെ കൈയിൽ നിന്ന് പണപ്പിരിവ് നടത്തിയെന്നും പൊലിസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇപ്പോൾ പിടിയിലായ ഒഡിഷ സ്വദേശി അജയ് പ്രദാനാണ് ഹോസ്റ്റലിലേക്ക് എത്തിക്കാൻ ഇതര സംസ്ഥാനക്കാരുടെ സംഘത്തിന് കഞ്ചാവ് കൈമാറിയത്.

 

The main accused, Ajay Pradhan, in the case of cannabis seizure from the Kalamaserry Polytechnic Hostel has been arrested in Odisha. The accused, a native of Odisha, was captured from Daringbadi, Odisha. The arrest was made based on an investigation conducted by the Kalamaserry Police. Earlier, seven people had already been arrested in connection with the case.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാലഡില്‍ പോലും ഒരു ഉള്ളി കണ്ടെത്താനാവാത്ത ഒരു പ്രദേശം; ഇന്ത്യയില്‍ ഉള്ളി പൂര്‍ണമായും നിരോധിച്ച സിറ്റി ഏതെന്നറിയാമോ

National
  •  8 days ago
No Image

ഗ്രഹണ നിസ്‌കാരം നിര്‍വ്വഹിക്കുക

Kerala
  •  8 days ago
No Image

കോഴിക്കോട് മാനിപുരത്ത് ഒഴുക്കില്‍പെട്ട് കാണാതായ പത്തുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  8 days ago
No Image

ചതയ ദിനാഘോഷത്തെ ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത; ദേശീയ കൗണ്‍സില്‍ അംഗം കെ.എ ബാഹുലേയന്‍ പാര്‍ട്ടി വിട്ടു, നീക്കം ആഘോഷത്തിന്റെ ചുമതല ഒ.ബി.സി മോര്‍ച്ചക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച്

Kerala
  •  8 days ago
No Image

സ്‌കൂളുകള്‍...ടെന്റുകള്‍..വീടുകള്‍...ജനവാസമുള്ള ഇടങ്ങള്‍ നോക്കി ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍ 

International
  •  8 days ago
No Image

പാലക്കാട്ടെ സ്‌ഫോടനങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം

Kerala
  •  8 days ago
No Image

ഡിസംബറോടെ 48 ഷോറൂമുകള്‍ കൂടി ആരംഭിക്കാന്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് 

uae
  •  8 days ago
No Image

തീയതി അറിയും മുമ്പ് തന്നെ പോരാട്ടച്ചൂടിലേക്ക് ബിഹാര്‍; രാഹുലിന്റെ യാത്രാ വിജയത്തില്‍ ആത്മവിശ്വസത്തോടെ മഹാഗഡ്ബന്ധന്‍, ഭരണവിരുദ്ധ വികാരം ഭയന്ന് എന്‍.ഡി.എ

National
  •  8 days ago
No Image

വീണ്ടും 'ഇടിമുറിക്കഥ'; ലോക്കപ്പില്‍ നേരിട്ട ക്രൂരമര്‍ദ്ദനം പങ്കുവെച്ച് എസ്.എഫ്.ഐ മുന്‍ നേതാവ്; ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ

Kerala
  •  8 days ago
No Image

സുരേഷ് ഗോപിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുമെന്ന് സൂചന; ചായകുടിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലിസ്

Kerala
  •  8 days ago