HOME
DETAILS

ജോയ് സനാഥനായി; 37 വർഷം മുമ്പ് കാണാതായ സഹോദരനെ ഏറ്റെടുത്ത് സംസ്കരിച്ച് കുടുംബം

  
July 29 2025 | 03:07 AM

 Family takes joys in and buries brother who went missing 37 years ago

മഞ്ചേരി: അന്ത്യയാത്രയ്ക്കൊരുങ്ങി മോർച്ചറിയിൽ തണുപ്പേറ്റ് ജോയ് കിടന്നത് 12 ദിവസം. ഒടുവിൽ 'അജ്ഞാത' മൃതദേഹം സംസ്കരിക്കാൻ കോഴിക്കോട് വെസ്റ്റ്ഹിൽ ശ്‌മശാനത്തിൽ കുഴിമാടവും തയാറാക്കി. ആറടി മണ്ണിലേക്ക് മടങ്ങാനിരിക്കെ ജോയിയെ തേടി നീലഗിരിയിൽനിന്ന് ബന്ധുക്കൾ മഞ്ചേരി മെഡിക്കൽ കോളജിലെത്തി. മൂന്നര പതിറ്റാണ്ട് മുമ്പ് 'അനാഥനായ' ജോയി അങ്ങനെ സനാഥനായി അന്ത്യയാത്ര തിരിച്ചു. 
37 വർഷങ്ങൾക്ക് മുമ്പ് വീടുവിട്ടിറങ്ങിയതാണ് നീലഗിരി പന്തല്ലൂർ താലൂക്ക് കയ്യൂന്നി കടക്കോട്ടിൽ ജോയ് (72). സഹോദരൻ വർഗീസിന് 15 വയസ് പ്രായമുള്ളപ്പോഴാണ് ജോയ് വീടുവിട്ടിറങ്ങിയത്. 

തിരയാനൊരു ഇടവും ബാക്കിവയ്ക്കാതെ കുടുംബം അന്വേഷിച്ചു. ജോയിയുടെ പിതാവും മാതാവും മരിച്ചപ്പോൾ അന്വേഷണം ഊർജിതമാക്കി. ഒടുവിൽ കഴിഞ്ഞ ഫെബ്രുവരിയിൽ മകനും വിടപറഞ്ഞപ്പോൾ ജോയിയെ കണ്ടുകിട്ടാൻ കുടുംബം തേടാത്ത മാർഗമില്ല. ഒരുനാൾ ചേട്ടൻ വരുമെന്ന പ്രതീക്ഷയിലായിരുന്നു വർഗീസും കുടുംബവും. അത് ആറടി മണ്ണിലേക്ക് മടങ്ങുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പാകുമെന്ന് കരുതിയില്ലെന്ന് വർഗീസ് പറഞ്ഞു.

കഴിഞ്ഞ 12ന് ആയിരുന്നു ജോയിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വണ്ടൂരിൽ അവശനിലയിൽ കണ്ട ഇയാളെ പൊലിസ് നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. അവിടെനിന്ന് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പിറ്റേ ദിവസം മരിച്ചു. ബന്ധുക്കൾ അന്വേഷിച്ചെത്തുമെന്ന് കരുതി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു. വണ്ടൂർ ഇൻസ്പെക്‌ടർ എം.ആർ സജിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

12 ദിവസമായിട്ടും ആരും എത്താത്തതിനാൽ പൊലിസിനെ അറിയിച്ചു. വണ്ടൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ 22ന് മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കാനെത്തി. കോഴിക്കോട് വെസ്റ്റ്ഹിൽ ശ്‌മശാനത്തിലേക്ക് അയയ്ക്കാൻ നടപടി തുടങ്ങി. പൊലിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൃതദേഹം വിട്ടുനൽകാൻ പൊലിസിൻ്റെ കത്ത് വേണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. 

കത്ത് ഇല്ലാത്തതിനാൽ സംഘം തിരിച്ചുപോയി. പിറ്റേദിവസം സംസ്കരിക്കാൻ പൊലിസിൻ്റെ കത്തുമായി വന്നു. ഇതിനിടെ വണ്ടൂർ സ്റ്റേഷൻ ഇൻസ്പെക്ടർ, ജോയ് ആദ്യം താമസിച്ച കെട്ടിട ഉടമയെ ബന്ധപ്പെട്ട് ഇയാൾ ചേരമ്പാടി സ്വദേശിയാണെന്നു കണ്ടെത്തി. 

ചേരമ്പാടിയിലെ വാട്‌സ്ആപ് ഗ്രൂപ്പിൽ വന്ന ജോയിയുടെ ചിത്രം സഹോദരൻ വർഗീസ് തിരിച്ചറിഞ്ഞു. മറ്റു സഹോദരങ്ങളായ മാണി, മോളി, മാണിയുടെ മകൻ കണ്ണൻ എന്നിവർക്കൊപ്പം വർഗീസ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. വണ്ടൂർ പൊലിസും സാമൂഹിക പ്രവർത്തകൻ ഹമീദ് കൊടവണ്ടിയും മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം നൽകി. എല്ലാവരുടെയും സാന്നിധ്യത്തിൽ ജോയിയെ കയ്യൂന്നി ഫാത്തിമ മാത ദേവാലയത്തിൽ സംസ്കരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  2 days ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  2 days ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  2 days ago
No Image

ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദു​രൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  2 days ago
No Image

'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി

National
  •  2 days ago
No Image

സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്

uae
  •  2 days ago
No Image

ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം

uae
  •  2 days ago
No Image

ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം

uae
  •  2 days ago
No Image

H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും

Kerala
  •  2 days ago