HOME
DETAILS

ജീവനക്കാരില്ലാതെ നട്ടംതിരിഞ്ഞ് കെ.എസ്.ഇ.ബിയും

  
July 29 2025 | 04:07 AM

KSEB also turns around without employees

തിരുനാവായ(മലപ്പുറം): സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങളും ഇതുമൂലമുള്ള മരണങ്ങളും വർധിക്കുമ്പോഴും ആവശ്യത്തിന് ജീവനക്കാരില്ലാതെ നട്ടം തിരിയുകയാണ് കെ.എസ്.ഇ.ബി. പ്രധാനപ്പെട്ട  തീരുമാനങ്ങൾ കൈക്കൊള്ളേണ്ട തസ്തികകൾ പലതും ഒഴിഞ്ഞു കിടക്കുന്നതും വൈദ്യുതി ബോർഡിന്റെ പ്രവർത്തനം അവതാളത്തിലാക്കിയിരിക്കുകയാണ്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയത്തിൽ അടിയന്തരമായി ഇടപെടുന്നതിന് മതിയായ ജീവനക്കാരെ നിയമിക്കാത്തത് സർക്കാരിൻ്റെ പിടിപ്പു കേടായാണ് വിലയിരുത്തുന്നത്.

 കെ.എസ്.ഇ.ബിയുടെ പ്രവർത്തനങ്ങൾ സുഗമമായി നടക്കണമെങ്കിൽ 36,524 ജീവനക്കാർ വേണമെന്നാണ് വിവരാവകാശ പ്രകാരമുള്ള കണക്ക്. 2024 ഡിസംബർ 14 വരെ ബോർഡിൽ 26,513 സ്‌ഥിരം ജീവനക്കാർ മാത്രമാണുള്ളത്. 10,011 പേരുടെ കുറവാണുള്ളത്. ഡിസംബറിനുശേഷം ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകൾ കൂടി ചേർത്താൽ ഒഴിവുകളുടെ എണ്ണം ഇനിയും ഉയരും. ബോർഡിൻ്റെ പുനഃസംഘടനയ്ക്കായി തയാറാക്കിയ സ്പെഷൽ റൂളിൽ വർഷങ്ങൾ കഴിഞ്ഞിട്ടും  അന്തിമ തീരുമാനം എടുക്കാതെ  നിയമന തടസമെന്ന സാങ്കേതികത്വത്തിൽ പിടിച്ച് ഒഴിഞ്ഞുമാറുകയാണ് സർക്കാർ എന്നാണ് ആരോപണം.

 12 വർഷമായി കെ.എസ്.ഇ.ബിയിൽ ഫീൽഡ് ജീവനക്കാരുടെ സ്ഥിരനിയമനം നടക്കുന്നില്ല. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 4,500ലധികം ജീവനക്കാരാണ് വിരമിച്ചത്. നാലായിരത്തിലധികം വർക്മെൻ തസ്തിക ഒഴിഞ്ഞു കിടക്കുന്നതോടൊപ്പം 45 എക്സിക്യൂട്ടീവ് എൻജിനീയർ, 60 അസിസ്‌റ്റൻ്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, നൂറിലധികം അസിസ്‌റ്റൻ്റ് എൻജിനീയർ തസ്‌തികകളും ഒഴിഞ്ഞുകിടക്കുമ്പോണ്  പകരം നിയമനത്തിന് നടപടിയെടുക്കാതെ നീട്ടിക്കൊണ്ടു പോകുന്നത്.

മസ്ദൂർ, വർക്കർ അടക്കമുള്ള തസ്തികകളിൽ ഒഴിവു റിപ്പോർട്ട് ചെയ്യുന്നത് കെ.എസ്.ഇ.ബി നിർത്തിവച്ചിരിക്കുകയാണ്. നിയമനം നടക്കുന്ന മറ്റു തസ്തികകളിലാകട്ടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് വളരെ കുറവുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം

uae
  •  16 hours ago
No Image

ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം

uae
  •  16 hours ago
No Image

H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും

Kerala
  •  16 hours ago
No Image

കാർ വിപണിയിൽ പുത്തൻ താരങ്ങൾ; ഓഗസ്റ്റിലെ ഏറ്റവും പുതിയ ലോഞ്ചുകളെ പരിചയപ്പെടാം

auto-mobile
  •  17 hours ago
No Image

കൈയക്ഷരം മോശമായതിന് കുട്ടിയുടെ കയ്യിൽ മെഴുകുതിരികൊണ്ട് പൊള്ളിച്ച് ട്യൂഷൻ ടീച്ചർ; കേസെടുത്തു

National
  •  17 hours ago
No Image

ധർമസ്ഥലയിലെ ആറാം സ്പോട്ടിൽ നിന്ന് കണ്ടെടുത്തത് 15 അസ്ഥിഭാ​ഗങ്ങൾ: തുടർച്ചയായ മൂന്നാം ദിവസത്തെ തിരച്ചിലിൽ ദൂരൂ​ഹത 

National
  •  17 hours ago
No Image

40കാരൻ 13കാരിയെ വിവാഹം ചെയ്തു; സാക്ഷി ആദ്യ ഭാര്യ, കൂട്ടുനിന്നത് അമ്മ, പുരോഹിതൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് പൊലിസ്

National
  •  18 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളേജ്: കാരണം കാണിക്കൽ നോട്ടിസിനെതിരെ ഡോ. ഹാരിസ് ചിറയ്ക്കൽ

Kerala
  •  18 hours ago
No Image

രാവിലെ എം.കെ സ്റ്റാലിനൊപ്പം പ്രഭാതനടത്തം; പിന്നാലെ എന്‍ഡിഎ സഖ്യം വിട്ട് ഒ. പനീര്‍സെല്‍വം

National
  •  18 hours ago
No Image

യുഎഇയിൽ ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു: പെട്രോൾ വില കുറയും, ഡീസൽ വില കൂടും

uae
  •  18 hours ago