HOME
DETAILS

കന്യാസ്ത്രീകളുടെ അറസ്റ്റ്:  എം.പിമാര്‍ ഉള്‍പെടെ ഇന്‍ഡ്യാ സഖ്യ എം.പിമാര്‍ ഛത്തിസ്ഗഡില്‍, ബൃന്ദാ കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘവും ഇരകളെ സന്ദര്‍ശിക്കും

  
Web Desk
July 29 2025 | 04:07 AM

Opposition MPs Visit Chhattisgarh After Nuns Arrested in Alleged Human Trafficking and Conversion Case

ന്യൂഡല്‍ഹി: കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട  ഇന്‍ഡ്യാ സഖ്യ എം.പിമാര്‍ ഛത്തീസ്ഗഡില്‍. ബെന്നി ബഹനാന്‍, എന്‍ കെ പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, സപ്ത ഗിരി തുടങ്ങിയ പ്രതിപക്ഷ എം.പിമാരാണ് ഛത്തിസ്ഗഡിലെത്തിയത്.  ബൃന്ദാ കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘവും ഛത്തീസ്ഗഡിലേക്ക് യാത്ര തിരിക്കുന്നുണ്ട്. ജയിലിലുള്ള കന്യാസ്ത്രീകളെ സംഘം സന്ദര്‍ശിക്കും.

അതേസമയം, ഛത്തീസ്ഗഡില്‍ പെണ്‍കുട്ടികളെ കന്യാസ്ത്രീകള്‍ക്കൊപ്പമയക്കാന്‍ രക്ഷിതാക്കള്‍ നല്‍കിയ സമ്മതപത്രം ലഭിച്ചതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാര്‍ഹിക ജോലികള്‍ക്കായി മക്കളെ പറഞ്ഞയക്കുന്നതില്‍ സമ്മതം അറിയിച്ചുള്ള രേഖയില്‍ രക്ഷിതാക്കള്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് സിറോ മലബാര്‍ സഭയുടെ കീഴില്‍ ആലപ്പുഴ ചേര്‍ത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീന്‍ ഗാര്‍ഡന്‍സ്) സന്ന്യാസസഭയിലെ സിസ്റ്റര്‍മാരായ വന്ദന മേരി, പ്രീതി ഫ്രാന്‍സിസ് എന്നിവരെ അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത് ആരോപിച്ചായിരുന്നു അറസ്റ്റ്. പിന്നീട് ഇവരെ റിമാന്‍ഡ് ചെയ്തു. ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

രക്ഷിതാക്കള്‍ ഒപ്പുവെച്ച രേഖ കയ്യില്‍ ഉണ്ടായിട്ടും കന്യാസ്ത്രീകളെയും കുട്ടികളെയും യാത്ര ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും ബജരംഗദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു വെക്കുകയുമായിരുന്നു. സിസ്റ്റര്‍ പ്രീതി മേരിയെ ഒന്നാം പ്രതിയായും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെ രണ്ടാം പ്രതിയായും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. 19 മുതല്‍ 22 പ്രായമുള്ളവരായിരുന്നു ഇവര്‍.എന്നാല്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു.

കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് പോവുകയാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കി. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാതിരുന്ന പൊലിസ് ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കന്യാസ്ത്രീകള്‍ക്കെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയതെന്നാണ് റിപ്പോര്‍ട്ട്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മനുഷ്യക്കടത്ത്, മതപരിവര്‍ത്തന കുറ്റം എന്നിവയാണ് ഇവര്‍ക്കെതിരെ എഫ്.ഐ.ആറിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

 

 

Indian Opposition MPs, including Benny Behanan and NK Premachandran, visit Chhattisgarh following the arrest of two Kerala-based nuns accused of human trafficking and religious conversion. Despite parental consent documents, the nuns were remanded based on a Bajrang Dal complaint.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍

Kerala
  •  an hour ago
No Image

കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍

National
  •  an hour ago
No Image

മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം

Cricket
  •  2 hours ago
No Image

'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്

Kerala
  •  2 hours ago
No Image

വോട്ടര്‍പട്ടിക പരിഷ്‌കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം

National
  •  2 hours ago
No Image

'ഇസ്‌റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു

International
  •  2 hours ago
No Image

ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

Football
  •  2 hours ago
No Image

'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും

Kerala
  •  3 hours ago
No Image

വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം

Others
  •  3 hours ago
No Image

കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച

Kerala
  •  3 hours ago