HOME
DETAILS

വൈദ്യുതി അപകടം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം; ജാഗ്രത നിർദേശങ്ങളുമായി കെഎസ്ഇബി

  
July 29 2025 | 05:07 AM

KSEB issues precautionary measures to avoid electrical accidents

സംസ്ഥാനത്ത തുടരുന്ന ശക്തമായ കാറ്റിലും മഴയിലും ഉണ്ടാകുന്ന വൈദ്യുതി അപകടം ഒഴിവാക്കാനായി പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശങ്ങൾ നൽകി കെഎസ്ഇബി. കെഎസ്ഇബി തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് നിർദേശങ്ങൾ പുറത്തുവിട്ടത്. 

കെഎസ്ഇബിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

വൈദ്യുതി അപകടം ഒഴിവാക്കാൻ ജാഗ്രത പുലർ‍ത്തണം. സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടമാണുണ്ടായിട്ടുള്ളത്.  വൈദ്യുതി  അപകടങ്ങളുടെ എണ്ണത്തിലും വർ‍ദ്ധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം വിവിധയിടങ്ങളിലായി മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടു.  വൈദ്യുതി അപകടം ഒഴിവാക്കാൻ പൊതുജനങ്ങൾ‍ തികഞ്ഞ ജാഗ്രത പുലർ‍ത്തണം. 

രാത്രികാലങ്ങളിൽ മരം വീണും മറ്റും വൈദ്യുത കമ്പികൾ പാതയോരത്തും വെള്ളക്കെട്ടുകളിലും പൊട്ടിക്കിടക്കാൻ സാധ്യതയുണ്ട്. അതിരാവിലെ പത്ര വിതരണത്തിനും, റബ്ബർ ടാപ്പിംഗിനും, മറ്റ് ആവശ്യങ്ങൾക്കും പുറത്തിറങ്ങുന്നവർ തികഞ്ഞ ജാഗ്രത പുലർത്തണം. പൊട്ടിക്കിടക്കുന്ന വൈദ്യുതകമ്പിയിൽ മാത്രമല്ല സമീപത്തും വൈദ്യുതപ്രവാഹമുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാതൊരു കാരണവശാലും സമീപത്തേക്ക് പോകരുത്, ആരേയും പോകാൻ അനുവദിക്കുകയും അരുത്. കെ എസ് ഇ ബി ജീവനക്കാർ എത്തുന്നതുവരെ മറ്റുള്ളവർ അപകടത്തിൽപ്പെടാതിരിക്കുവാൻ വേണ്ട ജാഗ്രത പാലിക്കണം. പൊട്ടിയ ലൈൻ വെള്ളത്തിൽ കിടക്കുകയാണെങ്കിൽ ആ വെള്ളത്തിൽ സ്പർശിക്കരുത്. 

ആർക്കെങ്കിലും ഷോക്കേറ്റാൽ അയാളുടെ  ശരീരത്തിൽ നേരിട്ട് സ്പർശിക്കാതെ ഉണങ്ങിയ കമ്പോ, വൈദ്യതി കടത്തിവിടാത്ത മറ്റെന്തെങ്കിലും വസ്തുവോകൊണ്ട് ഷോക്കേറ്റ ആളിനെ ലൈനിൽ നിന്നും മാറ്റുകയും പ്രഥമ ശുശ്രൂഷ നൽകി എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്യേണ്ടതാണ്. 
വൈദ്യുതി ലൈനുകൾ അപകടകരമായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സമീപത്തെ കെ എസ് ഇ ബി ഓഫീസിലോ 94 96 01 01 01 എന്ന എമർ‍ജൻ‍സി നമ്പരിലോ അറിയിക്കണം.

ഓർ‍ക്കുക,  ഈ നമ്പർ എമർ‍ജൻ‍സി ആവശ്യങ്ങൾ‍ക്ക് മാത്രമുള്ളതാണ്. കെ.എസ്.ഇ.ബി.യുടെ  24/7  ടോൾ‍ ഫ്രീ നമ്പരായ 1912-ൽ വിളിച്ചോ, 9496001912 എന്ന നമ്പരിൽ  കോൾ / വാട്സ്ആപ് മുഖേനയോ വൈദ്യുതി തടസ്സം സംബന്ധിച്ച പരാതി അറിയിക്കാവുന്നതാണ്. 

പ്രകൃതി ദുരന്തം വരുത്തിയ പ്രതിബന്ധങ്ങൾ വകവെയ്ക്കാതെ കെ.എസ്.ഇ.ബി. ജീവനക്കാർ‍ യുദ്ധകാലടിസ്ഥാനത്തിൽ വൈദ്യുതി പുന:സ്ഥാപിക്കാനുള്ള ശ്രമം നടത്തി വരുന്നു.  ദുർ‍ഘടമായ സാഹചര്യം മനസ്സിലാക്കി ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍

Kerala
  •  an hour ago
No Image

കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍

National
  •  an hour ago
No Image

മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം

Cricket
  •  2 hours ago
No Image

'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്

Kerala
  •  2 hours ago
No Image

വോട്ടര്‍പട്ടിക പരിഷ്‌കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം

National
  •  2 hours ago
No Image

'ഇസ്‌റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു

International
  •  2 hours ago
No Image

ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

Football
  •  2 hours ago
No Image

'ജനങ്ങളെ പരീക്ഷിക്കരുത്'; കടുപ്പിച്ച് ഹൈക്കോടതി, പാലിയേക്കര ടോള്‍ വിലക്ക് തുടരും

Kerala
  •  3 hours ago
No Image

വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം

Others
  •  3 hours ago
No Image

കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച

Kerala
  •  3 hours ago