രണ്ടുവയസുകാരനും വീട്ടമ്മയ്ക്കും കുറുക്കന്റെ കടിയേറ്റു
കൊണ്ടോട്ടി: വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ രണ്ടുവയസ്സുകാരന് ഉള്‍പ്പെടെ രണ്ടുപേര്‍ക്കു കുറുക്കന്റെ കടിയേറ്റു. നെടിയിരുപ്പു കോടങ്ങാട് ചെറാട് കെ.കെ.ഖാലിദിന്റെ മകന് അദ്നാന്(2), അമ്പലഞ്ചേരി സുബൈദ(50)എന്നിവര്‍ക്കാണു കുറുക്കന്റെ കടിയേറ്റത്. രാവിലെ വീട്ടുമുറ്റത്തു കളിക്കുന്നതിനിടെയാണ് അദ്നാനു കടിയേറ്റത്. കുട്ടിയുടെ കരച്ചില് കേട്ടു വീട്ടുകാരെത്തിയപ്പോഴാണു കുറുക്കന് കാലിനു കടിച്ച് ഓടുന്നതു കണ്ടത്. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ച കുഞ്ഞിനു മൂന്നു വാക്സിന് കുത്തിവെപ്പു നല്കി. ഇന്നലെ വൈകിട്ടാണ് അമ്പലഞ്ചേരി സുബൈദ(50)യ്ക്കും കുറുക്കന്റെ കടിയേറ്റത്. ഇവരെ കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം പ്രദേശത്തു രണ്ട് ആടുകള്‍ക്കും കാരിമുക്കില്‍ സുബ്രഹ്മണ്യനും കടിയേറ്റിരുന്നു. മേഖലയില്‍ തെരുവുനായയുടെ ശല്യവും ഏറിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."